EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിലെ ഏറ്റവും വലിയ ഫെർട്ടിലിറ്റി ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇയിലെ ഏറ്റവും വലിയ ഫെർട്ടിലിറ്റി ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്സ്
Diaspora

യുഎഇയിലെ ഏറ്റവും വലിയ ഫെർട്ടിലിറ്റി ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്സ്

Web Desk
Last updated: October 7, 2024 10:30 PM
Web Desk
Published: October 7, 2024
Share

അബുദാബി: വന്ധ്യത ചികിത്സാരംഗത്തെ മുന്നേറ്റങ്ങളുമായി യുഎഇയിലെ ഏറ്റവും വലിയ ഫെർട്ടിലിറ്റി ക്ലിനിക് അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു. ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങളിലൂടെ മികച്ച ചികിത്സ പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് ഫെർട്ടിലിറ്റി ക്ലിനിക്ക് ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) തുറന്നത്. ഓരോ രോഗിയുടെയും ആവശ്യങ്ങൾക്കനുസൃതമായി സമഗ്രമായ വന്ധ്യത ചികിത്സ ലഭ്യമാക്കുന്ന ക്ലിനിക്ക്

പ്രശസ്ത ഫെർട്ടിലിറ്റി വിദഗ്ദ്ധൻ ഡോ. വലീദ് സെയ്ദിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുക.

മികച്ച ഫലങ്ങൾ ഉറപ്പാക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള എംബ്രിയോ സെലെക്ഷൻ ഉൾപ്പടെ നൂതന സാങ്കേതികവിദ്യകളാണ് ക്ലിനിക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. എഗ്ഗ് റിട്രീവൽ, എംബ്രിയോ ട്രാൻസ്ഫർ, ഗർഭാശയ ബീജസങ്കലനം, ഐവിഎഫ് കൺസൾട്ടേഷനുകൾ, ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ചികിത്സ ശ്രേണി ക്ലിനിക്ക് വാഗ്ദാനം ചെയ്യുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ബുർജീലിന്റെ നിലവിലെ ചികിത്സാ പദ്ധതികളെ ട്രസ്റ്റ് ഫെർട്ടിലിറ്റി ക്ലിനിക് വിപുലീകരിക്കും. ബിഎംസി കേന്ദ്രമായി പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് ഗൈനക്കോളജി ഇൻസ്റ്റിറ്റ്യൂട്ട്, കിപ്രോസ് നിക്കോളയ്ഡ്സ് ഫീറ്റൽ മെഡിസിൻ ആൻഡ് തെറാപ്പി സെൻ്റർ, നിയോനേറ്റൽ, പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റുകൾ എന്നിവയിലൂടെ ഗ്രൂപ്പ് നിലവിൽ ലോകോത്തര നിലവാരത്തിലുള്ള പരിചരണമാണ് നൽകുന്നത്. ട്രസ്റ്റ് ഫെർട്ടിലിറ്റി ക്ലിനിക്കിലൂടെ ഈ ശൃംഖല വിപുലമാകുകയും, ഗർഭധാരണം മുതൽ പ്രസവം വരെയുള്ള സ്ത്രീകളുടെ സമഗ്രമായ ആരോഗ്യപരിരക്ഷാ കേന്ദ്രമായി ബിഎംസി മാറുകയും ചെയ്യും.

അത്യാധുനിക പ്രത്യുത്പാദന ചികിത്സാ രീതികളുടെയും, നിർമിതബുദ്ധി അധിഷ്ഠിതമായ സാങ്കേതികവിദ്യകളുടെയും സഹായത്തോടെ ഓരോ രോഗിക്കും ഏറ്റവും മികച്ച സേവനം നൽകാനാണ് ശ്രമമെന്ന് ഡോ. വലീദ് സെയ്ദ് പറഞ്ഞു.

റീപ്രൊഡക്ടീവ് എൻഡോക്രൈനോളജിയിലും വന്ധ്യത ചികിത്സയിലും മൂന്ന് പതിറ്റാണ്ടോളം അനുഭവസമ്പത്തുള്ള ഡോ. വലീദ് സെയ്ദ് യുഎഇ യിലെ ഐവിഎഫ് നിയമങ്ങൾ രൂപപ്പെടുത്തുന്നതിലും സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്.

ബുർജീൽ മെഡിക്കൽ സിറ്റിയിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ എമിറേറ്റ്സ് ബിസിനസ്സ് വുമൺ കൗൺസിൽ ബോർഡ് അംഗം ഫാത്തിമ മുഹമ്മദ് അൽ ആവാദി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവർ പങ്കെടുത്തു.

TAGGED:Fertility clinicUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

പതിനാലാമത് റിയാദ് പ്രവാസി സാഹിത്യോത്സവിന് നാളെ തുടക്കം

October 24, 2024
Diaspora

യുഎഇ-ഇന്ത്യ യാത്രയ്ക്ക് മാസ്കും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധം

December 27, 2022
DiasporaNews

ഹിജ്റ പുതുവർഷം ജൂഹിജ്റ പുതുവർഷം ജൂലൈ 7 ന് ;യുഎയിലെ സർക്കാർ,സ്വകാര്യ ഓഫീസുകൾക്ക് ശമ്പളത്തോടു കൂടിയ അവധി

July 3, 2024
Business

പുത്തൻ ചുവടുവയ്പുമായി എമിറേറ്റ്സ് ഫസ്റ്റ്, ഓഡിറ്റിംഗ് മേഖലയിൽ കരുത്ത് തെളിയിക്കാൻ ഇ- ഫസ്റ്റ് ഓഡിറ്റേഴ്സ് വരുന്നു

July 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?