റഷീദ് പറമ്പിലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ ഇന്ന് തിയേറ്ററുകളില്‍ റിലീസ് ആവുകയാണ്. റിലീസിനോട് പ്രമാണിച്ച് പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ഹനുമാന് സീറ്റില്ല, നിങ്ങള്‍ തന്നെ വരണം’ എന്ന എന്നാണ് തിയേറ്റര്‍ വിവരങ്ങള്‍ ഉള്‍പ്പെട്ട റിലീസ് ദിനത്തിലെ പോസ്റ്ററില്‍ എഴുതിയിരിക്കുന്ന വാചകം. നേരത്തെ ദക്ഷിണേന്ത്യന്‍ താരം പ്രഭാസം അഭിനയിച്ച ആദിപുരുഷ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിടുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പരിഹാസവും വിമര്‍ശനും ആദിപുരുഷ് ടീമിന് ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊളിറ്റിക്കല്‍ സറ്റയര്‍ കൈകാര്യം ചെയ്യുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യത്തിന്റെ പോസ്റ്ററില്‍ ഹനുമാന് സീറ്റില്ലെന്ന് എഴുതിയിരിക്കുന്നത്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ പ്രചരിക്കപ്പെട്ടു.
ടിജി രവി, അക്ഷയ് രാധാകൃഷ്ണന്‍, നന്ദന രാജന്‍, ഇര്‍ഷാദ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബന്‍ റീല്‍സ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ്.
ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ ന്നാ താന്‍ കേസ്‌കൊട് എന്ന ചിത്രത്തിലും സമാനമായ രീതിയില്‍ പോസ്റ്റര്‍ നല്‍കിയത് ശ്രദ്ധ നേടിയിരുന്നു. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും തിയേറ്ററഇലേക്ക് വന്നേക്കണേ എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയത്. ഏറെ ചര്‍ച്ചയായ ഈ പോസ്റ്റര്‍ ചിത്രത്തിന്റെ തിയേറ്റര്‍ വിജയത്തെയും സ്വാധീനിച്ചിട്ടുണ്ട്.