EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജീവനക്കാർക്ക് റിവാർഡ് പ്രോ​ഗ്രാം പ്രഖ്യാപിച്ച് ബിസിസി ​ഗ്രൂപ്പ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ജീവനക്കാർക്ക് റിവാർഡ് പ്രോ​ഗ്രാം പ്രഖ്യാപിച്ച് ബിസിസി ​ഗ്രൂപ്പ്
BusinessDiaspora

ജീവനക്കാർക്ക് റിവാർഡ് പ്രോ​ഗ്രാം പ്രഖ്യാപിച്ച് ബിസിസി ​ഗ്രൂപ്പ്

Web Desk
Last updated: February 10, 2026 12:20 PM
Web Desk
Published: February 10, 2026
Share

ദുബായ്: കേരളത്തില്‍ വേരുകളുള്ള ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ചു. പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദ റോയല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അംജദ് സിതാരയുടെ നേതൃത്വത്തിലായിരുന്നു റിവാര്‍ഡ് പ്രോഗ്രാം പ്രഖ്യാപനം.

എല്ലാ ജീവനക്കാരുടെയും ശമ്പളത്തില്‍ 30 ശതമാനം വര്‍ധന, എല്ലാ മാനേജര്‍മാര്‍ക്കും പ്രീമിയം എസ്.യു.വികള്‍ സമ്മാനം, വര്‍ക്ക് ലൈഫ് മെച്ചപ്പെടുത്താനുള്ള എക്‌സ്‌ക്ലൂസീവ് ലക്ഷ്വറി സംവിധാനങ്ങള്‍ എന്നിവയാണ് റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുക. മികച്ചതിനെ ഞങ്ങള്‍ എല്ലാക്കാലത്തും അംഗീകരിക്കുന്നു. മാസവേതനത്തിന് പുറമെയാണ് ഈ പ്രോത്സാഹനങ്ങളെല്ലാം നല്‍കുന്നതെന്ന് അംജാദ് സിതാര പറഞ്ഞു.

ബി.സി.സി ഗ്രൂപ്പ് അതിന്റെ വിപുലീകരണം, ഓപ്പറേഷണല്‍ എക്‌സലന്‍സ് എന്നിവവഴി 130 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിരുന്നു. ഇപ്പോള്‍ കമ്പനിയുടെ യു.എ.ഇ.ഓപ്പറേഷനുകളില്‍ നിര്‍മാണം, മാന്‍പവര്‍, ഫസിലിറ്റീസ് മാനേജ്‌മെന്റ്, റിയല്‍ എസ്റ്റേറ്റ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 20,000 ത്തിലേറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. സമീപകാലത്ത് യു.എ.ഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ അജദ് റിയല്‍ എസ്റ്റേറ്റിന്റെ 51 ശതമാനം ഓഹരികള്‍ ബി.സി.സി ഗ്രൂപ്പിന് കൈമാറിയിരുന്നു. ഇരു കമ്പനികളുടെയും സമന്വിത ശക്തി യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് – പ്രോപ്പര്‍ട്ടി മേഖലയില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന വലിയൊരു കാല്‍വെപ്പായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇതോടൊപ്പം രാജ്യത്ത് ആദ്യമായി റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ക്ക് 100 ശതമാനം കമ്മീഷന്‍ നല്‍കുന്ന നൂതനമായൊരു മോഡല്‍ നടപ്പിലാക്കുമെന്ന് ബി.സി.സി ഗ്രൂപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ചേക്കേറിയ ശേഷം കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയെടുത്ത അഭിമാനകരമായ വളര്‍ച്ചയാണ് ബി.സി.സി ഗ്രൂപ്പിന്റേത്. നിര്‍മ്മാണ സേവനം, തൊഴിലാളി വിതരണം എന്നിവയില്‍ ആരംഭിച്ച ബി.സി.സി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഇന്ന് നിര്‍മാണം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, ഐടി തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നു.

യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 20,000-ലധികം പ്രൊഫഷണലുകള്‍ ഗ്രൂപ്പിന് കീഴില്‍ സേവനമനുഷ്ഠിക്കുന്നു. ബി സി സി ഗ്രൂപ്പിന്റെ സാരഥിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് ബി സി സി യുടെ ഈ തിളക്കമാര്‍ന്ന വിജയത്തിന് പിന്നില്‍.

TAGGED:AbudhabiBCCdubaiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹരിതഭൂമിക്കായി ചുവട് വച്ച് ലുലു വാക്കത്തോൺ, പങ്കാളികളായി ആയിരങ്ങൾ
  • ജീവനക്കാർക്ക് റിവാർഡ് പ്രോ​ഗ്രാം പ്രഖ്യാപിച്ച് ബിസിസി ​ഗ്രൂപ്പ്
  • ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി കോടതി: ഷിംജിത ജയിലിൽ തുടരും
  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന

You Might Also Like

Business

വന്ദേഭാരത് ട്രെയിനിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി റെയിൽവേ

July 24, 2023
Diaspora

വേൾഡ് ജൂനിയർ മോഡൽ ഇൻ്റർനാഷണൽ റണ്ണർ അപ്പായി ആരാധ്യ മേനോൻ

August 19, 2025
News

ലാൻഡറിൽ നിന്നുള്ള ചന്ദ്രന്റെ ആദ്യ ചിത്രമെത്തി

March 29, 2023
News

ആറ് രാജ്യങ്ങളിൽ സഞ്ചരിക്കാൻ ഒരു വിസ: ജിസിസി വിസ പദ്ധതി ഉടൻ ?

September 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?