EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റിൽ ഹജ്ജ് രജിസ്ട്രേഷൻ ഫെബ്രുവരി 28 ന് അവസാനിക്കും 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈറ്റിൽ ഹജ്ജ് രജിസ്ട്രേഷൻ ഫെബ്രുവരി 28 ന് അവസാനിക്കും 
News

കുവൈറ്റിൽ ഹജ്ജ് രജിസ്ട്രേഷൻ ഫെബ്രുവരി 28 ന് അവസാനിക്കും 

Web desk
Last updated: February 25, 2023 7:45 AM
Web desk
Published: February 25, 2023
Share

കു​വൈ​റ്റിൽ​ നി​ന്നു​ള്ള ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ ഫെബ്രുവരി 28ന് ​അ​വ​സാ​നി​ക്കും. ഹജ്ജിന് പോകാൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ തീർത്ഥാടകർ 28 ന് മുൻപേ ര​ജി​സ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഔ​ഖാ​ഫ് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൂടാതെ ഇതിന് മുൻപ് ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ത്ത​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ഒ​തൈ​ബി പറഞ്ഞു.

രജിസ്ട്രേഷൻ രീതി

http://hajj-register.awqaf.gov.kw എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂർത്തി​യാ​ക്കാം. ര​ജി​സ്റ്റ​ര്‍ ചെ​യ്തവർക്ക് സേവ​ന​ങ്ങ​ൾ, ചെ​ല​വ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പൂ​ർ​ണ​മാ​യ വി​ശ​ദാം​ശ​ങ്ങ​ള​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കും. ശേഷം അ​പേ​ക്ഷ​ക​ന് അനു​യോ​ജ്യ​മാ​യ​ത് തി​ര​ഞ്ഞെ​ടു​ക്കാം. അതേസമയം ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ​നി​ന്ന് ഇല​ക്ട്രോ​ണി​ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും തീ​ർ​ഥാ​ട​ക​രെ തി​ര​ഞ്ഞെ​ടു​ക്കു​ക.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ഞ്ചു ദി​വ​സ​ത്തെ സ​മ​യം അ​നു​വ​ദി​ക്കു​മെ​ന്ന് അ​ൽ ഒ​തൈ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​നു​വ​രി 29 മുതലാണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആരംഭിച്ചത്. ആ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ 24,000 അ​പേ​ക്ഷകളാണ് ലഭിച്ചത്. എന്നാൽ എ​ത്ര അ​പേ​ക്ഷ​കരാണ് ഉണ്ടായി​രു​ന്നതെന്ന് 28ന് ​ശേ​ഷം മാത്രമേ വ്യക്ത​മാക്കുവെന്നും അൽ ഒ​തൈ​ബി അറിയിച്ചു. ന​റു​ക്കെ​ടു​പ്പി​നു​ശേ​ഷം യോഗ്യരായ​വ​രെ എസ്എം.എ​സ് വ​ഴിയായിരിക്കും അറിയിക്കുകയെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. കു​വൈ​ത്തി​ൽ​നി​ന്ന് 8000 തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ അ​വ​സ​രം.

TAGGED:AwqafHajj-umrah MinistryKuwait
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

DiasporaNews

വിസിറ്റ് വീസാ ഗ്രേസ് പിരീഡ് പിൻവലിച്ച് ദുബായ്

May 31, 2023
News

റോഡിലെ കു​ഴിയിൽ വീണ് മുത്തശ്ശന്റെ എല്ലൊടിഞ്ഞു; കുഴികളടച്ച് പ്രതിഷേധിച്ച് എട്ടാം ക്ലാസുകാരൻ 

January 23, 2023
NewsUncategorized

വന്ദേഭാരത് 130 കി.മീ വേ​ഗത്തിലോടിയാൽ വോട്ട് ബിജെപിക്ക്: ഹരീഷ് പേരടി

April 17, 2023
News

അബുദാബി ഷെയ്ഖ് സായിദ് റോഡിൽ പുതിയ വേഗ പരിധി

September 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?