EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വര്‍ഗീയ കലാപമാക്കരുത്, പ്രശ്‌നം ഞാനും അവനും തമ്മില്‍, ‘കേരള സ്റ്റോറി’യുമായി ബന്ധമില്ല; വ്യക്തമാക്കി അതുല്യ അശോകന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > വര്‍ഗീയ കലാപമാക്കരുത്, പ്രശ്‌നം ഞാനും അവനും തമ്മില്‍, ‘കേരള സ്റ്റോറി’യുമായി ബന്ധമില്ല; വ്യക്തമാക്കി അതുല്യ അശോകന്‍
EntertainmentNews

വര്‍ഗീയ കലാപമാക്കരുത്, പ്രശ്‌നം ഞാനും അവനും തമ്മില്‍, ‘കേരള സ്റ്റോറി’യുമായി ബന്ധമില്ല; വ്യക്തമാക്കി അതുല്യ അശോകന്‍

Web News
Last updated: November 23, 2023 12:42 PM
Web News
Published: November 23, 2023
Share

താനും ഭര്‍ത്താവുമായുള്ള പ്രശ്‌നത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അതുല്യ അശോകന്‍. ഒരു മതത്തെയും ഇങ്ങനെ പ്രത്യേകം പറയരുത്. അത് നാണക്കേടാണ്. പ്രശ്‌നം താനും ഭര്‍ത്താവും തമ്മിലാണെന്ന് അതുല്യ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

ഭര്‍ത്താവ് റിസാല്‍ മന്‍സൂറുമായി പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് ‘കേരള സ്റ്റോറി മിത്തല്ല’, ലൗജിഹാദിന് ഉദാഹരണം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അതുല്യയുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയത്.

കേരളത്തിന് പുറത്തുനിന്നുള്ള അക്കൗണ്ടുകളില്‍ നിന്നാണ് മിക്ക വര്‍ഗീയ വിദ്വേഷം നിറഞ്ഞ പോസ്റ്റുകളും വന്നത്.

തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ വീട്ടുകാര്‍ അല്ല, ഭര്‍ത്താവ് മാത്രമായിരിക്കും ഉത്തരവാദി എന്നായിരുന്നു അതുല്യയുടെ ആദ്യത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇരുവരുടേതും മിശ്രവിവാഹമായതിനാല്‍ തന്നെ, വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അതുല്യയുടെ ഭര്‍ത്താവ് റിസാല്‍ മന്‍സൂറിനെതിരെ പോസ്റ്റുകള്‍ വരികയായിരുന്നു.

 

View this post on Instagram

 

A post shared by Athulya Ashokan🌚 (@athulya_ashokan_17)

എന്നാല്‍ സംഭവം വിവാദമായതോടെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി താരം തന്നെ രംഗത്തെത്തിയത്.

‘കഴിഞ്ഞ ഏഴ് മാസമായി വിവാഹത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ കാണുന്നുണ്ട്. ആദ്യം തന്നെ പറയട്ടെ, കേരളസ്റ്റോറിയുമായി ഇതിന് ഒരു ബന്ധവുമില്ല. ഞങ്ങള്‍ കണ്ടു, സംസാരിച്ചു, ഇഷ്ടപ്പെട്ടു. വിവാഹത്തിലെത്തുന്നത് വരെ സുഹൃത്തുക്കള്‍ക്ക് പോലും ഇതേക്കുറിച്ച് അറിയുമായിരുന്നില്ല. എല്ലാവര്‍ക്കും ഇത് ഒരു സര്‍പ്രൈസ് ആയിരുന്നു. ഹൈസ്‌കൂള്‍ സുഹൃത്തുക്കളുടെ ചിത്രങ്ങളുപയോഗിച്ചാണ് നിങ്ങള്‍ പല കഥകളിലും ഉപയോഗിക്കുന്നത്. ഇവരെയൊക്കെ അപൂര്‍വ്വമായി മാത്രം കാണുന്നതാണ്. അതുകൊണ്ട് തന്നെ അവരുടെ കൂടെയുള്ള ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണം. ഒരു മതത്തെയും പ്രത്യേകം പറയരുത്. അത് നാണക്കേടാണ്. പ്രശ്‌നം ഞാനും അവനും തമ്മില്‍ മാത്രമാണ്. ഒരു മാസമായി ഞങ്ങള്‍ അകന്ന് കഴിയുകയാണ്. ഞാന്‍ മാനസികമായും തകര്‍ന്നിരിക്കുകയാണ്. ഞാന്‍ എന്തെങ്കിലും ചെയ്താല്‍ അതിന് എന്റെ കുടുംബം ആവരുത് അനുഭവിക്കേണ്ടത്. ഇപ്പോള്‍ സുരക്ഷിതയാണ്. സുഖമായി വരുന്നുണ്ട്. ഇതൊരു വര്‍ഗീയ കലാപമായി മാറ്റരുത്,’ എന്നാണ് അതുല്യയുടെ പോസ്റ്റ്.

People who think #TheKeralaStory is a myth, here is the live example for you.

Meet Athulya Ashokan from Kerala who is Alia now after converting to Islam.
Just see her insta posts and you will understand the series of events.

If you think LJ is a myth, just remove the blindfold pic.twitter.com/aAc1ptoa6n

— Snehal ࿗ ૐ 🇮🇳™ (@Saffron_Sn) April 30, 2023

ഏഴ് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. 2023 ഏപ്രില്‍ 23നായിരുന്നു ഇവരുടെ വിവാഹം.

TAGGED:athulya ashokaninfluencer
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

താന്‍ കത്തയച്ചിട്ടില്ല, കത്തയച്ച വ്യക്തിയെ അറിയാം; മോദിയ്‌ക്കെതിരായ ഭീഷണിക്കത്തില്‍ പേരുള്ള ജോസഫ് ജോണി

April 22, 2023
News

യു എ ഇ യിൽ മൂടൽമഞ്ഞിന് സാധ്യത

February 15, 2023
News

യൂസഫലിക്കെതിരായ വാര്‍ത്തകള്‍ മറുനാടന്‍ പിന്‍വലിക്കണം; ഇല്ലെങ്കില്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യും: ഡല്‍ഹി ഹൈക്കോടതി

May 27, 2023
News

ന​ട​ൻ വി​ക്രം ഗോ​ഖ​ലെ അ​ന്ത​രി​ച്ചു

November 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?