റോഷാക്കിൽ മുഖം കാണിക്കാതെ അഭിനയിക്കാൻ സമ്മതം മൂളിയ ആസിഫ് അലിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. ദിലീപ് എന്ന നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായി മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ആസിഫിന്റെ കണ്ണുകൾ പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കും. ഇത് പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. അബുദാബിയിലെ റോഷാക്ക് സക്‌സസ് സെലിബ്രേഷന് ശേഷം നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ആസിഫ് അലിയോട് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ്സു നിറഞ്ഞ സ്‌നേഹമാണ് അവനോട്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആള്‍ക്കാരെക്കാള്‍ റെസ്‌പെക്ട് ചെയ്യണം. അയാള്‍ക്ക് ഒരു കയ്യടി വേറെ കൊടുക്കണം.