EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: അരിക്കൊമ്പൻ തേടുന്നത് ചിന്നക്കനാലിലേക്കുള്ള വഴി, തിരുവനന്തപുരത്തേക്ക് കടക്കാൻ സാധ്യത?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > അരിക്കൊമ്പൻ തേടുന്നത് ചിന്നക്കനാലിലേക്കുള്ള വഴി, തിരുവനന്തപുരത്തേക്ക് കടക്കാൻ സാധ്യത?
News

അരിക്കൊമ്പൻ തേടുന്നത് ചിന്നക്കനാലിലേക്കുള്ള വഴി, തിരുവനന്തപുരത്തേക്ക് കടക്കാൻ സാധ്യത?

Web Desk
Last updated: June 7, 2023 6:47 AM
Web Desk
Published: June 7, 2023
Share

മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കേരളത്തിൽ തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാൽപ്പത് വർഷത്തോളാമായി ആനകളെ പരിപാലിക്കുന്ന ആറന്മുള മോഹൻദാസാണ് ഇങ്ങനെയൊരു നിരീക്ഷണം മുന്നോട്ട് വച്ചിരിക്കുന്നത്. ആനക്കാരനായും പിന്നീട് ആന ചികിത്സകനെന്ന നിലയിലും പ്രശസ്തനായ മോഹൻദാസ് മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്.

മോഹൻദാസിൻ്റെ വാക്കുകൾ –

വിശക്കുമ്പോ തിന്നുന്നു, ദാഹിക്കുമ്പോ കുടിക്കുന്നു എന്നല്ലാതെ അരിക്കൊമ്പൻ്റെ മനസ്സ് മുഴുവൻ ചിന്നക്കനാലിലാണ്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നിരവധി തവണ മയക്കുവെടിയേറ്റതും നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നതും നിരന്തരും വാസസ്ഥലം മാറുന്നതും അരിക്കൊമ്പനെ മാനസികമായും ശാരീരകമായും തളർത്തിയിട്ടുണ്ട്.

മാത്രമല്ല അരിക്കൊമ്പൻ്റെ തുമ്പിക്കൈയിലേറ്റ മുറിവ് ചികിത്സിച്ച് ഭേദമാക്കേണ്ടതുണ്ട്. ആ മുറിവ് വച്ച് കാട്ടിൽ അതിജീവിക്കുക ആനയ്ക്ക് ബുദ്ധിമുട്ടുണ്ടാവും. മറ്റൊരാനയുമായോ കടുവ പോലുള്ള ജീവികളുമായോ ഏറ്റുമുട്ടലുണ്ടായാൽ ആ മുറിവ് മാരകമാവും. അങ്ങനെ വന്നാൽ വെള്ളം കുടിക്കാനോ തീറ്റയെടുക്കാനോ അരിക്കൊമ്പന് പറ്റില്ല. ആനയുടെ കാലിനും പരിക്കുണ്ട്. ആനയെ എവിടെയെങ്കിലും താത്കാലികമായി പാർപ്പിച്ച വേണ്ട ചികിത്സ നൽകി ആരോഗ്യം പ്രാപിച്ച ശേഷം കാട്ടിൽ വിടണമായിരുന്നു. നിലവിലെ ആരോഗ്യസ്ഥിതിയിൽ ആന എങ്ങനെ അതിജീവിക്കും എന്നതിൽ ആശങ്കയുണ്ട്.

പെരിയാറിലെത്തിയ ശേഷം അരിക്കൊമ്പൻ ശ്രമിച്ചത് ചിന്നക്കനാലിലേക്ക് തിരികെ വരാനാണ്. ആ ശ്രമത്തിനിടെയാണ് ആന കമ്പത്ത് എത്തിയത്. ഇനിയിപ്പോൾ വേറൊരു സ്ഥലത്ത് കൊണ്ടു വിട്ടാലും അരിക്കൊമ്പൻ ശ്രമിക്കുക ചിന്നക്കനാലിലേക്ക് പോകാനാണ്. ഡാമിലെ വെള്ളമോ അവിടുത്തെ പുല്ലോ ഒന്നും അരിക്കൊമ്പനെ പിടിച്ചു നിർത്തില്ല. ചിന്നക്കനാലിലെ തൻ്റെ ആന കൂട്ടത്തിലേക്ക് തിരികെ പോകാനാണ് അരിക്കൊമ്പൻ ശ്രമിക്കുന്നത്. ആ ശ്രമത്തിൽ ആന ഇനിയും ജനവാസമേഖലയിൽ എത്താൻ സാധ്യതയുണ്ട്.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ അരിക്കൊമ്പൻ ഇപ്പോൾ നിൽക്കുന്ന കോതയാർ ഡാം പരിസരത്ത് നിന്നും വീണ്ടും  ചിന്നക്കനാലിലേക്ക് യാത്ര തുടങ്ങും. അഗസ്ത്യമലയുടെ ചെരിവിലൂടെ അരിക്കൊമ്പന് അതിവേഗം കേരളത്തിലേക്ക് കടക്കാം. വിതുര വഴിയോ നെയ്യാർ നദി നീന്തിയോ ആന തിരുവനന്തപുരം ജില്ലയിലേക്ക് എത്താം. തിരുവനന്തപുരം നഗരമേഖലയിലേക്ക് ആന വന്നാൽ പോലും അത്ഭുതപ്പെടേണ്ടതില്ല.

ആനയെ ഇനി പിടികൂടുമ്പോൾ തന്നെ ചിന്നക്കനാലിൽ കൂടൊരുക്കുക. ആ കൂട്ടിലടച്ച് ഒരാഴ്ചയോ രണ്ടാഴ്ചയോ നിർത്തി പരിക്കുകൾ ഭേദപ്പെടുത്തിയ ശേഷം ആനയെ ചിന്നക്കനാലിലേക്ക് തുറന്നു വിടുക. പിന്നെ ഒരിക്കാലും ആന ആ കൂടുള്ള സ്ഥലത്തക്ക് വരില്ല. ആനയ്ക്ക് അവിടെയൊരു കെണിയുണ്ടെന്ന്. മറ്റുള്ള ആനകൾ അങ്ങോട്ട് വരാതെ അരിക്കൊമ്പൻ തടയുകയും ചെയ്യും.

 

TAGGED:arikombanchinnakanalidukki
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

‘നടപ്പാലത്തിലൂടെ മോട്ടോർ സൈക്കിൾ ഓടിക്കരുത് ‘

October 29, 2022
News

ലൂസിഫറിനെ മറികടന്നു, മുന്നിൽ പ്രേമലു: പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ സ‍ർവ്വം മായ

January 15, 2026
News

മലയാള നോവലുകള്‍ രാജ്യാന്തരമായി വളരുന്നുവെന്ന് ഷാർജ പുസ്തകമേളയിൽ ടി ഡി രാമകൃഷ്ണന്‍

November 12, 2022
News

‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നതിന് യുപിയിലും നികുതി ഒഴിവാക്കി

May 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?