ഖത്തർ ലോകകപ്പിന് മുന്നോടിയായുള്ള അർജന്റീന-യുഎഇ സൗഹൃദ മത്സരം ഇന്ന് വൈകിട്ട് 7.30ന് മുറൂർ റോഡിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കും. മെസ്സിയേയും സംഘത്തേയും കാണാനായി ഇന്ന് സ്റ്റേഡിയത്തിലേക്ക് മലയാളികൾ അടക്കമുള്ള ആരാധകർ ഒഴുകിയെത്തും. മത്സരത്തിന്റെ ടിക്കറ്റ് നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു.
അർജന്റീനയുമായുള്ള സൗഹൃദ മത്സരം യുഎഇ ടീമിന് മികച്ച അനുഭവമായിരിക്കുമെന്ന് അബുദാബി സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി ആരിഫ് അൽ അവാനി പറഞ്ഞു. യുഎഇ ടീമംഗങ്ങളും മത്സരത്തിനായി കാത്തിരിക്കുകയാണ്. സ്വദേശികളും വിദേശികളുമെല്ലാം അർജന്റീനയുടെ കളി കാണാൻ കാത്തിരിക്കുകയാണ്. ഇന്നു വൈകിട്ട് 6 മുതൽ അൽനഹ്യാൻ സ്റ്റേഡിയത്തിൽ മെസ്സിയുടെ പരിശീലനവും നടക്കും.
നവംബർ 22ന് ആണ് ലോക കപ്പിലെ അർജന്റീനയുടെ ആദ്യമത്സരം. സൗദി അറേബ്യയാണ് എതിരാളികൾ. 26ന് മെക്‌സിക്കോ, 30ന് പോളണ്ട് എന്നീ ടീമുകളുമായാണ് ഗ്രൂപ്പ് സിയിൽ അർജന്റീന കളിക്കുക.