യുഎഇയിൽ ഇന്ന് വിൽപ്പനയ്‌ക്കെത്തുന്ന പുതിയ ഐഫോൺ 14 വാങ്ങിക്കുവാൻ വൻ തിരക്ക്. നൂറുകണക്കിന് ആളുകളാണ് ഫോൺ വാങ്ങുന്നതിനായി ദുബായ് മാളിന് പുറത്ത് ക്യൂവിൽ നിൽക്കുന്നത്. രാവിലെ എട്ട് മണിമുതൽ ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിനു മുന്നിൽ എത്തിയവരെ ജീവനക്കാർ സ്വാഗതം ചെയ്തു.
ഒരു മീഡിയ കമ്പനിയിലെ ഐടി മാനേജരായ അബ്ദുൾ റഫീഖ് രാവിലെ 8 മണിക്ക് റിസർവേഷൻ ഉറപ്പാക്കിയ ശേഷം ഒന്നാമതെത്തി. റിസർവേഷൻ ആരംഭിച്ചപ്പോൾ ആദ്യകാല അപ്പോയിന്റ്മെന്റ് ഉറപ്പാക്കാൻ റഫീക്ക് നിരവധി ഉപകരണങ്ങളിൽ ലോഗിൻ ചെയ്തിരുന്നു. റിസർവേഷൻ ഉണ്ടായിരുന്നിട്ടും ചിലർ മാളിൽ കയറാൻ പുലർച്ചെ 4 മണി മുതൽ കാത്തുനിന്നിരുന്നു. അതിലൊരാളായിരുന്നു ഡോക്ടർ മോഹനദ്.
ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഐഫോൺ 14 മോഡൽ സ്വന്തമാക്കുന്നതിനായി ഓഫറുകളും ആപ്പിൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ആണ് ഇന്ന് മുതൽ ഫോൺ ലഭിക്കുന്നത്. ഐഫോൺ14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രൊമാക്‌സ് എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്.