EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാൻ യുദ്ധക്കപ്പൽ ശ്രീലങ്കൻ തീരത്ത് മുങ്ങി, നൂറോളം നാവികരെ കാണാതായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇറാൻ യുദ്ധക്കപ്പൽ ശ്രീലങ്കൻ തീരത്ത് മുങ്ങി, നൂറോളം നാവികരെ കാണാതായി
News

ഇറാൻ യുദ്ധക്കപ്പൽ ശ്രീലങ്കൻ തീരത്ത് മുങ്ങി, നൂറോളം നാവികരെ കാണാതായി

Web Desk
Last updated: March 4, 2026 4:25 PM
Web Desk
Published: March 4, 2026
Share

കൊളംബോ: പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും നീണ്ട് ഇറാൻ സംഘർഷം. ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക ആക്രമിച്ചതായി റിപ്പോർട്ട്. ശ്രീലങ്കൻ നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. അന്തർവാഹിനി ഉപയോഗിച്ചാണ് ഇറാൻ കപ്പൽ ആക്രമിച്ചത് എന്നാണ് വിവരം. ഏതാണ്ട് 180-ഓളം ഇറാൻ നാവികർ ആക്രമസമയം കപ്പലിൽ ഉണ്ടായിരുന്നു എന്നാണ് ലങ്കൻ നേവി നൽകുന്ന വിവരം. ഇതിൽ 32 പേരെ നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. നൂറോളം പേരെ കാണാതായിട്ടുണ്ടെന്നും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ നാവികസേനയുടെ ഐ.ആർ.ഐ.എസ് ദേന എന്ന യുദ്ധക്കപ്പലാണ് മുങ്ങിയത് എന്ന് ചില ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശ്രീലങ്കയിൽ നിന്നും തെക്ക് നാൽപത് കിലോമീറ്റർ ദൂരത്തിലാണ് സംഭവം എന്നാണ് വിവരം. ശ്രീലങ്കയുടെ രണ്ട് കപ്പലുകളും ഒരു വിമാനവും നിലവിൽ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തുണ്ട്. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. കഴിഞ്ഞ മാസം ഇന്ത്യൻ നാവികസേന വിശാഖപട്ടണം തീരത്ത് സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിൽ ഈ യുദ്ധക്കപ്പൽ പങ്കെടുത്തിരുന്നു. ഫെബ്രുവരി 18-നായിരുന്നു ഈ പരിപാടി. ഇതിനു ശേഷമാണ് ഈ കപ്പൽ ലങ്കൻ തീരത്തേക്ക് എത്തിയത് എന്നാണ് സൂചന.

ശ്രീലങ്കയ്ക്ക് സമീപമുള്ള കടലിലാണ് ബുധനാഴ്ച സംഭവം നടന്നത്, കപ്പൽ ദുരന്ത സന്ദേശം നൽകിയതിനെത്തുടർന്ന് ശ്രീലങ്കൻ സൈന്യം വലിയ തോതിലുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി പേരെ കാണാതായതായും ശ്രീലങ്കൻ നാവികസേന സ്ഥിരീകരിച്ചു.

ഇറാനിയൻ കപ്പലിൽ നിന്ന് അടിയന്തര സിഗ്നൽ ലഭിച്ചതിനെത്തുടർന്ന് ശ്രീലങ്കൻ നാവികസേന രക്ഷാ ദൗത്യം അയച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. “ഒരു ഇറാനിയൻ കപ്പലിൽ നിന്നുള്ള ദുരന്ത സന്ദേശത്തെത്തുടർന്ന് ശ്രീലങ്കൻ നാവികസേന രക്ഷാ ദൗത്യം അയച്ചിട്ടുണ്ട്,” എന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിൻ്റെ ആദ്യപ്രതികരണം പിന്നീടാണ് ഇതു ഇറാൻ യുദ്ധക്കപ്പലാണെന്ന് വ്യക്തമായത്.

 

 

TAGGED:iranIranian warshipSRILANKATeharan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

News

അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും; അരവിന്ദ് കേജരിവാളിന്റെ പിൻ​ഗാമി

September 17, 2024
News

സിറിയയ്ക്ക് 50 ദശലക്ഷം ഡോളർ അധിക സഹായം നൽകാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

February 16, 2023
News

സൗദിയിലുള്ളവർക്ക് ഇനി സാധനങ്ങൾ എളുപ്പത്തിൽ ഇന്ത്യയി​ലേക്കയക്കാം

January 14, 2023
News

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറില്‍; തീയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

October 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?