EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബലാത്സംഗം, കൊലപാതകം അടക്കം ഒമ്പത് വകുപ്പുകള്‍; ആലുവ കൊലപാതകത്തില്‍ പ്രതിയെ സബ് ജയിലിലേക്ക് മാറ്റി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബലാത്സംഗം, കൊലപാതകം അടക്കം ഒമ്പത് വകുപ്പുകള്‍; ആലുവ കൊലപാതകത്തില്‍ പ്രതിയെ സബ് ജയിലിലേക്ക് മാറ്റി
News

ബലാത്സംഗം, കൊലപാതകം അടക്കം ഒമ്പത് വകുപ്പുകള്‍; ആലുവ കൊലപാതകത്തില്‍ പ്രതിയെ സബ് ജയിലിലേക്ക് മാറ്റി

Web News
Last updated: July 30, 2023 7:43 AM
Web News
Published: July 30, 2023
Share

ആലുവയില്‍ അഞ്ചു വയസുകാരിയെ പീഡനത്തിനരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാക്കിനെ റിമാന്‍ഡ് ചെയ്ത് പൊലീസ്. പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പൊലീസ് ഏഴു ദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. പോക്‌സോ കോടതി അപേക്ഷ പരിഗണിക്കും.

പ്രതിയ്‌ക്കെതിരെ ഒമ്പത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പോക്‌സോ, തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പ്രതി കുറ്റകൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നാണ് പൊലീസ് നിഗമനം. കേസുമായി ബന്ധപ്പെട്ട് സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ക്കൊന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് രാവിലെ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു. കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. കുട്ടിയുടെ ക്ലാസ് മുറിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്.

കുട്ടിയെ അവസാനമായി കാണാന്‍ സഹപാഠികളും നാട്ടുകാരും സ്‌കൂളിലേക്ക് എത്തുകയാണ്. കണ്ണീരോടെയാണ് ആളുകള്‍ കുട്ടിയെ കണ്ടുമടങ്ങുന്നത്. അധ്യാപകരും സഹപാഠികളും കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്.

കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണെന്ന് പ്രതി അസഫാക്ക് മൊഴി നല്‍കിയിരുന്നു. കുട്ടി ലൈംഗികമായി പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവുള്ളതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

TAGGED:aluva murdermissing case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment
  • vijaylekshmi says:
    July 30, 2023 at 7:50 AM

    അവനും സുഖവാസത്തിനു ചാൻസ് കിട്ടി, തിന്നു കൊഴുക്കട്ടെ പീഡനവീരന്മാർ എല്ലാം, കഷ്ടം ഇങ്ങനെ കുറെ നീയമങ്ങൾ, ഇതിനൊരു മാറ്റം എന്നുണ്ടാകും

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വാര്‍ത്തകള്‍ കണ്ട് പ്രകോപിതനായി പറഞ്ഞുപോയത്; മാധ്യമങ്ങള്‍ക്കെതിരായ അധിക്ഷേപത്തില്‍ മാപ്പ് പറഞ്ഞ് ഷിയാസ് കരീം

September 18, 2023
News

‘നന്മയും ഒരുമയും പുലരുന്ന ലോകം നമുക്കൊരുമിച്ചു പടുത്തുയര്‍ത്താം’; ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

April 21, 2023
News

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ പരാതി

December 10, 2022
News

56 സീറ്റുകളിലേക്ക് രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്

January 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?