EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അല്‍ഐന്‍ ആശുപത്രിയില്‍ മുഴുവന്‍ സമയ അത്യാഹിത വിഭാഗം പുനരാരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അല്‍ഐന്‍ ആശുപത്രിയില്‍ മുഴുവന്‍ സമയ അത്യാഹിത വിഭാഗം പുനരാരംഭിച്ചു
News

അല്‍ഐന്‍ ആശുപത്രിയില്‍ മുഴുവന്‍ സമയ അത്യാഹിത വിഭാഗം പുനരാരംഭിച്ചു

Web News
Last updated: June 21, 2023 7:22 AM
Web News
Published: June 21, 2023
Share

അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയുടെ കീഴിലുള്ള അല്‍ഐന്‍ ആശുപത്രിയിലെ മുഴുവന്‍ സമയ അത്യാഹിത വിഭാഗവും അടിയന്തര പരിചരണ കേന്ദ്രവും വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. 16 വയസിന് മുകളിലുള്ള എല്ലാ രാജ്യക്കാര്‍ക്കും അടിയന്തര പരിചരണ വിഭാഗത്തിന്റെ സേവനം ലഭ്യമാകും. അടിയന്തര ഘട്ടത്തില്‍ 16 വയസിന് താഴെയുള്ളവരെയും പരിഗണിക്കുമെന്ന് എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഫത്തിയ അല്‍നഖ്ബി പറഞ്ഞു.

കൊവിഡ് കാലത്ത് കൊവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്ന അല്‍ ഐന്‍ ആശുപത്രി നൂതന സൗകര്യങ്ങളോടെ നവീകരിച്ച ശേഷമാണ് എല്ലാ വിഭാഗം രോഗികള്‍ക്കും ചികിത്സ ലഭിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അത്യാഹിത വിഭാഗത്തില്‍ 30 കിടക്കകളുണ്ട്. നവീനമായ ലബോറട്ടറി സൗകര്യങ്ങള്‍, എക്‌സ്‌റേ, ഫിസിക്കല്‍ തെറാപ്പി തുടങ്ങി പുതിയ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.

അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ, റെഡ്, യെല്ലോ, ഗ്രീന്‍ വിഭാഗങ്ങളാക്കിയാണ് ചികിത്സിക്കുക. അതീവ ഗുരുതര രോഗമുള്ളവരെയും അടിയന്തര ചികിത്സ ആവശ്യമുള്ളവരെയും റെഡ് വിഭാഗത്തില്‍ ചികിത്സ നല്‍കും. ഇവരില്‍ രണ്ട് മണിക്കൂറിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കി, അഡ്മിറ്റ് ചെയ്യേണ്ടവരെ അഡ്മിറ്റ് ചെയ്ത് നടപടികള്‍ തുടരുകയും വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ തവാം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ അല്‍ഐന്‍ ആശുപത്രി മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ മെമാരി, മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍ എക്‌സിക്യൂട്ടീവ് തൈസീര്‍ ഒമര്‍ എല്‍ സമ്മാനി, അല്‍ഐന്‍ ഐ.എസ്.സി പ്രസിഡന്റ് മുബാറക്ക് മുസ്തഫ, ജനറല്‍ സെക്രട്ടറി മണികണ്‍ഠന്‍, ട്രഷറര്‍ സാദിഖ്, ലോക കേരള സഭാംഗം സലാം, മുന്‍ പ്രസിഡന്റ് ജിമ്മി, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി കെ വി ഈസ എന്നിവരും പങ്കെടുത്തു.

TAGGED:AbudhabiAl Ain hospital
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പതിവ് തെറ്റാതെ സിജു എത്തി മനസ്സും വയറും നിറയ്ക്കാൻ ഭക്ഷണ പൊതികളുമായി

July 16, 2023
News

ഗുരുവായൂരിന് പുതിയ മുഖം: മുഖമണ്ഡപവും നടപ്പന്തലും സമർപ്പിച്ചു

July 7, 2024
News

ലോകകപ്പ് കളി ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​ന്ന കാ​ണി​ക​ൾ​ക്ക്​ മ​ധു​രം നൽകി അൽ തു​മാ​മ നിവാ​സി​ക​ൾ

December 6, 2022
News

വനംവകുപ്പ് ഓഫീസ് ആക്രമണം: പി.വി അൻവർ എംഎൽഎ അറസ്റ്റിൽ

January 5, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?