EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൈക്കരുത്തിൽ രാജ്യാന്തര ചാമ്പ്യന്മാരെ കടത്തി വെട്ടി മലയാളികൾ , അൽ ഐൻ പഞ്ചഗുസ്തി മത്സരത്തിൽ നിർണായക നേട്ടം കൈവരിച്ച് ഇന്ത്യക്കാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കൈക്കരുത്തിൽ രാജ്യാന്തര ചാമ്പ്യന്മാരെ കടത്തി വെട്ടി മലയാളികൾ , അൽ ഐൻ പഞ്ചഗുസ്തി മത്സരത്തിൽ നിർണായക നേട്ടം കൈവരിച്ച് ഇന്ത്യക്കാർ
Diaspora

കൈക്കരുത്തിൽ രാജ്യാന്തര ചാമ്പ്യന്മാരെ കടത്തി വെട്ടി മലയാളികൾ , അൽ ഐൻ പഞ്ചഗുസ്തി മത്സരത്തിൽ നിർണായക നേട്ടം കൈവരിച്ച് ഇന്ത്യക്കാർ

News Desk
Last updated: July 20, 2023 9:22 AM
News Desk
Published: July 20, 2023
Share

അൽ ഐൻ: മലയാളി എവിടെപ്പോയാലും പൊളിയാണ്. അൽ ഐനിൽ കഴിഞ്ഞ ദിവസം കാണികളെയാകെ അമ്പരപ്പിച്ച ഒരു മത്സരം നടന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലെ ചാമ്പന്മാർ പങ്കെടുത്ത പഞ്ചഗുസ്തി മത്സരം. മുപ്പതിലേറെ മത്സരാർത്ഥികൾ പങ്കെടുത്ത പഞ്ചഗുസ്തിയിൽ രണ്ട് വിഭാഗങ്ങളിലും കപ്പ് കൊണ്ട് കൊണ്ട് പോയത് മലയാളികളാണ്. ഇന്ത്യൻ പഞ്ചഗുസ്തി ടീം അംഗങ്ങളായ ഉമേഷ്, മസാഹിർ എന്നിവരാണ് പ്രവാസി മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങൾ

75 കിലോയിൽ താഴെയുള്ള വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉമേഷാണ് ഒന്നാം സ്ഥാനം നേടിയത്. കൊറിയയുടെ യൂങ്സൗങ് ലീ രണ്ടാം സ്ഥാനത്തെത്തി. 75-85 വിഭാഗത്തിൽ ഉക്രൈൻ പ്രതിനിധി മാക്സ് ഒന്നാം സ്ഥാനവും യുഎഇയുടെ വലീദ് റാമ്പോ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 85 കിലോയ്ക്ക് മുകളിൽ മലയാളിയായ മസാഹിർ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനവും പലസ്തീൻ പ്രതിനിധി മുഹമ്മദ് ഹില്ലെസ് രണ്ടാം സ്ഥാനവും സ്വന്തമാക്കി. ആകാംക്ഷയോടെ മത്സരം കണ്ടു നിന്നവരെയാകെ ആവേശം കൊള്ളിച്ച് ഇന്ത്യൻ പ്രതിനിധിയും മലയാളിയുമായ മസാഫിർ വിജയകിരീടം ചൂടി.

ഐൻ അൽ ഐൻ അമിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ അൽ ഐനിന്റെ കായിക ചരിത്രത്തിൽ ആദ്യമായി നടന്ന പ്രൊഫഷണൽ പഞ്ചഗുസ്തി ചാമ്പ്യൻഷിപിന് അൽ ഐൻ ലുലു കുവൈത്താത്ത് വേദിയായി. അൽ വക്കർ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ഷാഹുൽ ഹമീദും ഐ എസ് സി പ്രസിഡന്റ് മുബാറക് മുസ്തഫയും ചേർന്ന് പഞ്ചഗുസ്തി നടത്തി മത്സരം മത്സരം ഉദ്ഘാടനം ചെയ്തത് കാണികളിലും മത്സരാർത്ഥികളിലും കൗതുക കാഴ്ചയായി.

ഐൻ അമിറ്റി ക്ലബ് പ്രസിഡന്റ് വിഷ്ണു ആനന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ലിജേഷ് ചിന്നപ്പൻ സ്വാഗതമാശംസിച്ചു. ഐ എസ് സി ജനറൽ സെക്രട്ടറി മണികണ്ഠൻ, ന്യൂ അൽ ഐൻ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. സുധാകരൻ, ലോക കേരള സഭാ അംഗം ഇ കെ സലാം ലുലു കുവൈത്താത്ത് ജനറൽ മാനേജർ ഫിറോസ് ബാബു തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. തന്റെ പ്രവർത്തനമണ്ഡലത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന അൽ ഐൻ ഐ. എസ്. സി പ്രസിഡണ്ടും അമിറ്റി ക്ലബ്ബിന്റെ സന്തത സഹചാരിയുമായ മുബാറക് മുസ്തഫയെ ചടങ്ങിൽ ആദരിച്ചു.

 

കാണികളുടെ മത്സരാവേശവും മത്സരാർത്ഥികളുടെ പ്രകടനവും അതിശയിപ്പിച്ച ‘അൽ ഐൻ പഞ്ച 2023 ഇനിയുമാവർത്തിക്കുമെന്ന സൂചനയോടെ പ്രോഗ്രാം കൺവീനർ അനൂപ് ശശിധരൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

 

TAGGED:al ainarm wrestlingsports
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Diaspora

പ്രവാസികൾക്ക് കടുത്ത തിരിച്ചടി, ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കി സലാം എയർ

September 21, 2023
Diaspora

അമൂല്യരത്നങ്ങളുടെ കഥ പറയുന്ന രത്നശാസ്ത്രം പ്രകാശനം ചെയ്തു

November 14, 2025
Diaspora

വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മലയാളി ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം

November 8, 2023
Diaspora

“സുഹൈൽ അടുത്ത ആഴ്ചയെത്തും”, കൊടും വേനലിനോട് ഗുഡ് ബൈ പറയാനൊരുങ്ങി യുഎഇ

August 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?