EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഈന്തപ്പഴ ഷവർമ’, ഹിറ്റായി അൽ അഹ്​സ ഈന്തപ്പഴ വിപണന മേള
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ഈന്തപ്പഴ ഷവർമ’, ഹിറ്റായി അൽ അഹ്​സ ഈന്തപ്പഴ വിപണന മേള
News

‘ഈന്തപ്പഴ ഷവർമ’, ഹിറ്റായി അൽ അഹ്​സ ഈന്തപ്പഴ വിപണന മേള

News Desk
Last updated: January 22, 2023 12:11 PM
News Desk
Published: January 22, 2023
Share

ഷവർമയെന്ന് കേട്ടാൽ കോഴിയിറച്ചി കൊണ്ടുള്ള നോൺ വെജ് വിഭവവും അതി​ന്‍റെ രുചിയുമാണ്​ ഓർമ വരുക. എന്നാൽ കോഴിയിറച്ചിക്ക്​ പകരം ഈന്തപ്പഴം കൊണ്ടുള്ള വെറൈറ്റി ഷവർമയാണ് ഇപ്പോൾ താരം. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്​സ ഈന്തപ്പഴ വിപണന മേളയിൽ രുചി പകരുന്നത്​ ഈ വ്യത്യസ്തമായ ഷവർമയാണ് . ഇവിടെ ഒരു സ്​റ്റാളിലെ ‘ഈന്തപ്പഴ ഷവർമ’ സന്ദർശകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്.

ഓരോ വർഷവും പുതുമ നിറഞ്ഞ ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതി​ന്‍റെ ഭാഗമായാണ്​ ഈ ഈന്തപ്പഴ ഷവർമയെന്ന്​​ വ്യാപാരികൾ പറഞ്ഞു. കൂടാതെ രാജ്യത്ത്​ ഏറ്റവും കൂടുതൽ ഈത്തപ്പഴം വിളവെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ്​ അൽ അഹ്​സ. ഇവിടുത്തെ കൃഷിയിടങ്ങളിൽനിന്ന്​ ടൺകണക്കിന്​ ഈത്തപ്പഴമാണ്​ വിളവെടുക്കാറ്​​. വിദേശ രാജ്യങ്ങളിലേക്ക്​ കയറ്റുമതി ചെയ്യുന്നുമുണ്ട്​.

‘ഈന്തപ്പഴം മധുരമാണ്’ എന്ന പേരിലാണ് ഈന്തപ്പഴ​ വിപണമേള നടക്കുന്നത്. കിഴക്കൻ മേഖല വികസന അതോറിറ്റിയുടെയും അൽഅഹ്‌സ ചേംബർ ഓഫ്​ കോമേഴ്​സി​​ന്‍റെയും സഹകരണത്തോടെ അൽ അഹ്‌സ മുനിസിപ്പാലിറ്റിയാണ് മേള സംഘടിപ്പിക്കുന്നത്. കാർഷിക പ്രധാനമായ അൽ അഹ്​സ മേഖലയിലെ ഈന്തപ്പഴ ഫാക്​ടറികളിൽനിന്നുള്ള ഈന്തപ്പഴങ്ങളും കർഷകർ നേരി​ട്ടെത്തിക്കുന്നതുമായ വിവിധതരം ഈന്തപ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളുമാണ് മേളയിലുള്ളത്.

ഇന്തപ്പഴവും വിവിധ തരം ധാന്യപരിപ്പുകളും (നട്​സ്​) കൊണ്ടാണ്​ ഈ വ്യത്യസ്ത ഷവർമയുടെ നിർമാണം. സാധാരണ ഷവർമ മാംസം പോലെ തന്നെ കുത്തിനിറുത്തിയ കമ്പിയിൽ പൊതിഞ്ഞുവെച്ചിരിക്കുന്ന ഈ മിശ്രിതത്തിൽ ഈന്തപ്പഴത്തിന്റെ അളവ് 40 ശതമാനം മാത്രമാണ്. കുരുകളഞ്ഞ ഈന്തപ്പഴത്തിന്റെ മാംസ ഭാഗം മാത്രം എടുത്ത്​ വിവിധതരം പരിപ്പുകളുമായി കൂട്ടി​ക്കുഴച്ച് ഇറച്ചി പോലെ പൊതിഞ്ഞ്​ സ്​തൂഭമാക്കി കുത്തിനിർത്തിയ ശേഷം അതിൽ നിന്ന്​ ആവശ്യക്കാർക്ക്​ കോഴിയിറച്ചി പോലെ കത്തി കൊണ്ട്​ ചീന്തിയെടുത്ത്​ കടലാസിൽ പൊതിഞ്ഞ്​ ഷവർമ പോലെ കൊടുക്കുകയാണ്​ ചെയ്യുന്നത്.

TAGGED:Al Ahsa Dates festivalDates Shawarmasaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യം

April 8, 2023
News

കളക്ടർ അനൗപചാരികമായി ക്ഷണിച്ചിരുന്നു;അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്ന് പി പി ദിവ്യ

October 24, 2024
News

തുർക്കിയിൽ പ്രസിഡന്റ് എർദോഗൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

February 7, 2023
News

പാലക്കാട് ഹോട്ടലിലെ റെയ്ഡ് ബിജെപി, സിപിഐഎം നേതാക്കളുടെ അറിവോടെയെന്ന് വി ഡി സതീശൻ

November 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?