പ്രവാസലോകത്ത് വന്ന് ഇത്രയേറെ കഷ്ടപ്പാടിലൂടെ വന്ന് സക്സസ്ഫുൾ ആയ ഒരു മനുഷ്യൻ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. കുട്ടിക്ക നമസ്കാരം എന്നല്ല പറയുക ഐ ലവ് യു. കാരണം കുട്ടിക്കാനെ ഒന്ന് പിടിക്കാൻ വേണ്ടി ഞാൻ നടന്നു തുടങ്ങിയിട്ട് രണ്ടു വർഷമായി. കുട്ടിക്ക കുട്ടിക്കാനെ സ്വയം എങ്ങനെയാണ് വിശേഷിപ്പിക്കുക
ഞാൻ അന്നും ഇന്നും വളരെയധികം പാവമാണ് എന്നാണ് വിചാരിക്കുന്നത്. വന്ന വഴിയും ഇതുവരെയുള്ള ജീവിതവും ഇന്നുവരെ മറന്നിട്ടില്ല. അങ്ങനെയാണ് ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ വന്ന വഴി മറക്കുമ്പോഴാണ് നമ്മൾക്ക് അഹങ്കാരം ഒക്കെ കൂടുന്നത്.
എത്രാമത്തെ വയസ്സിലാണ് കുട്ടിക്ക കച്ചവടം തുടങ്ങുന്നത്
കച്ചവടം എന്ന് പറഞ്ഞാൽ ചെറുപ്പത്തിൽ കുടുംബം പോറ്റാൻ വേണ്ടി എട്ടു വയസ്സിൽ ബിസിനസ് തുടങ്ങി. ആ ബിസിനസ് എന്റെ ബിസിനസിന് ഭയങ്കര സപ്പോർട്ട് ആയി . ഒരു കിലോ കടല വാങ്ങി വിറ്റാൽ മൂന്നര രൂപക്ക് വിൽക്കും. ഒരു രൂപ 60 പൈസയാണ് കടലിന്റെ വില ആ കടല മൂന്നര രൂപയ്ക്ക് കിട്ടും. അതിൽ കിട്ടുന്ന രണ്ട് രൂപ കൊണ്ടാണ് അന്ന് കുടുംബം കഴിഞ്ഞു പോയത്. ആ ബിസിനസ് എക്സീപീരിയൻസ് എനിക്ക് പിൻകാലത്ത് വല്ലാതെ ഗുണം ചെയ്തു. അനുഭവിച്ച കഷ്ടപ്പാടുകളൊന്നും ഞാൻ മറന്നിട്ടില്ല. അതു കൊണ്ടാണ് ഇവിടെ വരെ എത്തിയത്.
അലുമിനിയം വിറ്റു നടന്ന ഒരു കാലം ഉണ്ടായിരുന്നല്ലേ
അലുമിനിയം 13 വയസ്സിൽ ഞാൻ കണ്ണൂരിലെ നടുവിൽ, കുടിയാമല ഈ ഭാഗങ്ങളില അലുമിനിയം വിറ്റ് നടന്നിട്ടുണ്ട്.
നാലാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. നാലാം ക്ലാസ്സിൽ നിന്ന് പിന്നെ പഠിത്തം നിർത്തിക്കോ എന്ന് പറഞ്ഞതാണോ വീട്ടുകാർ
ഫാമിലിയന്റെ കഷ്ടപ്പാട്കൊണ്ട് നമ്മൾ നിർത്തി. ഉപ്പാക്കും അലുമിനിയം കച്ചോട ആയിരുന്നു. വയനാട്ടില ഉപ്പനെ സഹായിക്കാൻ വേണ്ടിയിട്ടായിരുന്നു. അന്ന് ഒരാൾ അധ്വാനിച്ചാൽ ഒന്നും ജീവിക്കാൻ കഴിയില്ല.
അങ്ങനെ നാലാം ക്ലാസ് വരെ മാത്രമേ എനിക്ക് പഠിക്കാൻ പറ്റിയിട്ടുള്ളൂ എന്നുള്ള ഒരു വിഷമം പിന്നീട് ഉണ്ടായിട്ടുണ്ടോ കുട്ടിക്കാക്ക്
ഇല്ല വിദ്യാഭ്യാസം ഇല്ലെങ്കിലും സമൂഹത്തിൽ നല്ല എജുക്കേറ്റഡ് മാതിരിയുള്ള ആ ഒരു ലെവലിൽ ഞാൻ എത്തി. നല്ലവരായ ആൾക്കാരുടെ കൂടെ ജീവിച്ച് അവരിൽ നിന്ന് നല്ലത് മാത്രം കലക്ട് ചെയ്ത്. ആ അനുഭവം കൊണ്ട് നമ്മൾ ജീവിക്കണം. ആർക്കും അറിയില്ല എനിക്ക് വിദ്യാഭ്യാസം ഇല്ല എന്ന്.
കുട്ടിക്കാ സംരംഭകരാവാൻ താല്പര്യമുള്ള കുട്ടികൾക്ക് ക്ലാസ്സ് എടുക്കാനും ഒക്കെ പോകുന്നുണ്ട് .ഒരു സ്ഥലത്ത് പോയിട്ട് വിദ്യാഭ്യാസം ഇല്ലെങ്കിലും കുഴപ്പമില്ല ബിസിനസ്കാരനാവാം വിജയിക്കാം എന്ന് പറഞ്ഞത് വലിയ പുകിലുണ്ടാക്കിയിട്ടുണ്ട്
അതെ അതെ അതിൽ കുറെ ആളുകൾ വിദ്യാഭ്യാസം ഇല്ലാതെ എങ്ങനെ ബിസിനസ് ചെയ്യാ എന്ന് ചോദിച്ചു0 അപ്പോ ഞാൻ പറഞ്ഞു ബിസിനസ് എന്നാൽ എക്സ്പീരിയൻസ് ആണ് . ഉദാഹരണത്തിൽ നാലാം ക്ലാസുകാരനായ ഇന്ന് ഞാൻ 3000 എംപ്ലോയികളേയും വച്ച് ഇത്രയും കോടികൾ ബിസിനസും ചെയ്യുന്നുണ്ട്. എനിക്ക് വിദ്യാഭ്യാസം ഇല്ല. അപ്പോ ഏതൊരു ഫീൽഡിൽ നമ്മൾ ഇറങ്ങുകയാണെങ്കിലും ആ ഫീൽഡിൽ നമുക്ക് എക്സ്പീരിയൻസ് വേണം. എക്സ്പീരിയൻസ് ഇല്ലാത്ത ഏത് ബിസിനസിലും നമ്മൾ ഇറങ്ങിയാൽ അത് പരാജയപ്പെടും.
ഏതാണ്ട് 4000 കിലോമീറ്ററോളം പരന്നു കിടക്കുന്നു അജ്ഫാൻ. അതിലേക്ക് ഞാൻ വരാം… അന്ന് മമ്മിഞ്ഞി എന്നാണ് എല്ലാരും വിളിക്കുക അല്ലേ. കുട്ടിക്ക എന്നുള്ളത് പിന്നെയാണ് വന്നത് .ചെറുതായിട്ട് ഒരു അഹങ്കാരം തലക്കേറിയ ഒരു നിമിഷം കൂടി ഉണ്ടായിട്ടുണ്ട് നടുവിലുള്ള ആ കച്ചവടം നടത്തി പോകുന്ന സമയത്ത് ?
എന്നും ഒരു ഹോട്ടലിൽ പോയി ഫുഡ് കഴിക്കും. ആ അപ്പൊ എന്നും ഒരു അയില അല്ലെങ്കിൽ ഒരു മത്തിയുണ്ടാവും. ഒരു ദിവസം പൊരിച്ചത് തീർന്നു പോയി. ഇല്ലാന്ന് പറഞ്ഞപ്പോൾ പൊരിച്ച മീനില്ലാതെ ഞാൻ ഊണ് കഴിക്കൂല്ലാന്ന് പറഞ്ഞ് ഞാൻ എണീച്ചു പോന്നു. അതു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ കുടിയാമല അടുത്ത് പൊട്ടമ്പിലാവ് എന്നു പറഞ്ഞ സ്ഥലത്ത് ഒരു വീട്ടിൽ പാത്രം കൊടുക്കാൻഉണ്ടായിരുന്നു. അവിടെ എത്തി ഇറങ്ങുമ്പോൾ നേരെ ഇരുട്ടായി. അപ്പോൊ താഴെ കുടിയമ്മല എത്തൂല്ല. അപ്പോ ഞാൻ ഒരു ഒരു പീടിയിൽ പോയിട്ട് പറഞ്ഞു. ഞാൻ ഇന്ന് ഇവിടെ താമസിക്കാന്ന്.
അന്നേരം കടക്കാരാൻ പറഞ്ഞു വിറക് കത്തിച്ചിട്ട് ഇരിക്കണം ഇവിടെ മൃഗങ്ങളൊക്കെ വരുമെന്ന്. അങ്ങനെ പുലരും വരെ ഞാൻ വിറക് കത്തിച്ച് ഇരുന്നു. പക്ഷേ രാത്രി പതിനൊന്ന് മണിയൊക്കെയായപ്പോൾ എനിക്ക് വിശപ്പ് തുടങ്ങി. കഴിഞ്ഞ ആഴ്ചയിൽ ഇതേ സമയം ചോറ് ഇലയിലിട്ടത് വേണ്ടാന്ന് പറഞ്ഞു പോന്നതാണ്. പൊരിച്ച മീനിന്റെ പേരിൽ കളഞ്ഞ ചോറ് അത് കിട്ടിയാൽ മതിയായിരുന്നു എന്ന് തോന്നി അതിനുശേഷം ഇന്നുവരെ ഭക്ഷണത്തിന്റെ മുന്നിൽ നിന്ന് ഞാൻ എഴുന്നേറ്റ് പോന്നിട്ടില്ല അത് എന്റെ ലൈഫിൽ വലിയ അനുഭവമായിരുന്നു.
നാട്ടിൽ അത്യാവശ്യം കാശുണ്ടാക്കി പോകുന്ന ഒരു സമയമായിരുന്നു. എന്നിട്ടും കൃത്യം 18 വയസ്സാവാൻ കാത്തുനിന്നു, ഗൾഫിലേക്ക് പോകാൻ അല്ലേ?
അപ്പോ ഞാൻ അലുമിനിയം കച്ചോടം ചെയ്തു നടക്കുകയാണ് അന്നേരം ഉപ്പ പറഞ്ഞു. ഉപ്പാൻ്റെ കുട്ടി ഗൾഫിൽ പോണം. അതിനു വേണേൽ നമ്മുടെ വീട് വിൽക്കാമെന്ന്. അങ്ങനെ രണ്ടേക്കർ സ്ഥലവും വീടും വിറ്റു കിട്ടിയ 15000 രൂപയിൽ 8000 രൂപ വിസയ്ക്ക് കൊടുത്തു. 7000 രൂപയ്ക്ക് പെങ്ങളെ നിക്കാഹ് ചെയ്തു അയച്ചു. വീട്ടുകാരെ വാടക വീട്ടിലേക്ക് മാറ്റി ഞാൻ ദമാമിലേക്ക് പോയി.
ദമാമിലേക്ക് എത്തിയ ഉടനെ എന്ത് ജോലിയായിരുന്നു
ആ ദമാമിൽ ഇറങ്ങിയത് രാവിലെ ഒരു ഏഴര മണിക്കാണ്. ദമാമിൽ എത്തി ജോലി കിട്ടിയ കമ്പനിയുടെ ബിൽഡിങ്ങിലെത്തി. അവിടെ നോക്കുമ്പോൾ എല്ലാവരും ഇങ്ങനെ ലെറ്റർ എഴുതി വെച്ചിട്ടുണ്ട് നിറയെ ലെറ്ററുകൾ. എന്താ എല്ലാവരും ഇങ്ങനെ ലെറ്റർ കൂട്ടി വച്ചത് ആരും എന്താ അയക്കാതതെന്ന് ചോദിച്ചപ്പോൾ ആ പരിസരത്തൊന്നും സ്റ്റാമ്പ് കിട്ടാനില്ലെന്ന് പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞു രാത്രി പുറത്തുപോകാൻ പേടിയാണ് എന്നൊക്കെ പറഞ്ഞു.
അപ്പോ എനിക്കൊരു ഐഡിയ വന്നു സ്റ്റാമ്പ് വാങ്ങി വിറ്റാൽ പൈസ ഉണ്ടാക്കാലോ… ദമാം സ്കീക്കോ എന്ന് പറയും . അതിന്റെ സീക്കോ വില്ലേജ് സീക്കോ ബിൽഡിംഗ് അതിന്റെ ഇപ്പുറത്ത് ഒരു വില്ലേജ് മാതിരി ഉണ്ടായിരുന്നു. അങ്ങനെ ആ ബിൽഡിങ്ങിന്റെ മുകളിൽ പോയിട്ട് മെയിൻ റോഡ് എവിടെയെന്ന് നോക്കി കണ്ടു പിടിച്ചു. കമ്പനി എനിക്ക് 100 റിയാൽ അഡ്വാൻസ് തന്നിരുന്നു. എനിക്കൊപ്പം വന്ന എന്റെ ഫ്രണ്ടിനും 100 റിയാൽ അഡ്വാൻസ് തന്നിരുന്നു. അവന്റെ 100 റിയാലും കൂടി വാങ്ങിയിട്ട്. ഞാൻ പുറത്തിറങ്ങി നേരെ ഈ മെയിൻ റോഡിലേക്ക് നടന്നു എത്തി. ആദ്യം കണ്ട ഒരാൾ, ഒരു പാകിസ്ഥാൻകാരനാണ്. അവനോട് പോസ്റ്റ് ഓഫീസ് കിതർഹേ എന്നു ചോദിച്ചു. ആ ഹിന്ദിയൊക്കെ ബോംബെയിൽ നിന്നപ്പോൾ പഠിച്ചെടുത്തതാണ്. അങ്ങനെ പോസ്റ്റ് ഓഫീസ് തപ്പിപിടിച്ചു കണ്ടുപിടിച്ചു. നേരെ അകത്തു കയറി. ഇന്ത്യാ സ്റ്റാമ്പ് എന്നു പറഞ്ഞ് 200 റിയാൽ കൊടുത്തു. അവിടുന്നു മുന്നൂറ് സ്റ്റാംപ് കിട്ടി. അഞ്ച് റിയാൽ തിരിച്ചും തന്നു. അപ്പോ ഒരു സ്റ്റാംപിൻ്റെ വില 65 ഹലാലാണ്. തിരിച്ചു ക്യാംപിലെത്തി ഞാൻ ഒരു സ്റ്റാംപ് 75 ഹലാലിന് വിറ്റു. അങ്ങനെ മുഴുവൻ സ്റ്റാംപും വിറ്റപ്പോൾ 30 റിയാൽ ലാഭം കിട്ടി. അങ്ങനെ ദമാമിൽ ലാൻഡ് ചെയ്ത അന്നു തന്നെ സ്വന്തം ബിസിനസ് തുടങ്ങി.
എന്തായിരുന്നു ആദ്യം ചെയ്ത ജോലി
ലേബർ സപ്ലൈ കമ്പനിയായിരുന്നു അതു. ആദ്യശമ്പളം 600 റിയാലാണ്. 1978 -ൽ അവിടെ 81 വരെ ആ കമ്പനിയിൽ തുടർന്നു. ഇതിൻ്റെ ഇടയ്ക്ക് ഒരു ട്രിപ്പിൾ ഡ്യൂട്ടിയൊക്കെ എടുത്തു. അങ്ങനെ 24 മണിക്കൂറും ജോലിയിലായിരുന്നു. പിന്നെ 79 മുതൽ ജിദ്ദ പോർട്ടിലുണ്ടായിരുന്നു. ജിദ്ദ പോർട്ടിൽ വച്ച് ഒരുപാട് കപ്പലിൽ കേറാൻ പറ്റി. സിംഗപ്പൂർ കപ്പലിലൊക്കെ കയറിയിട്ടുണ്ട്. അന്നൊക്കെ ജോലി കഴിഞ്ഞു വന്നു. ഞാൻ റൂമിൽ ലെറ്റർപാഡ്, സ്റ്റാംപ് ഇതെല്ലാം കൊണ്ടു വയ്ക്കും. പിന്നെ ഒരു ക്യാമറ വാങ്ങി വൈകുന്നേരം കപ്പലുകളുടെ ഫോട്ടോയെടുക്കും. നല്ല സീനറിയാണല്ലോ ആ ഫോട്ടോയൊക്കെ രണ്ട് റിയാലിന് വിറ്റു. 78 -ൽ വന്നിട്ട് പിന്നെ 81 -ലാണ് തിരിച്ചു നാട്ടിൽ പോയത്. അപ്പോഴേക്കും വീടൊക്കെ വച്ചു. ഒരു അനിയത്തിയുടെ കല്ല്യാണം കൂടി കഴിഞ്ഞു.
എന്താണ് ഒരു ബിസിനസ് തുടങ്ങുമ്പോൾ വേണ്ട യോഗ്യത
മിനിമം ക്വാളിഫിക്കേഷൻ എന്ന് പറഞ്ഞാൽ അത്യാവശ്യം എഴുതാനും വായിക്കാനും നമ്മൾക്ക് അറിയണം പിന്നെ വിദ്യാഭ്യാസം ഉണ്ട് വിചാരിച്ചിട്ട് നമുക്ക് ബിസിനസ് ചെയ്യുന്നത് കുഴപ്പമില്ല . വിദ്യാഭ്യാസം വേണം അത് വിദ്യാഭ്യാസം ഉണ്ടായാൽ സമൂഹത്തിലും നമ്മുടെ പ്രവർത്തിയിലും കുറെ മാറ്റങ്ങൾ വരും. ഓക്കേ ഒരു ബിസിനസ്മാൻ വേണ്ടത് ഞാൻ പറയും എം ഉണ്ടായാൽ നമുക്ക് ബിസിനസ് തുടങ്ങാം അതിന്റെ കൂടെ മൂന്ന് കാര്യം കൂടി നമ്മൾ കൂട്ടണം അതായത് ലോസ് ആൻഡ് പ്രോഫിറ്റ് വന്നാൽ രണ്ടും താങ്ങാനുള്ള കഴിവുള്ളവൻ ആയിരിക്കണം ചില ആളുകൾക്ക് ലോസ് വന്നാൽ അവർ സൂസൈഡ് ചെയ്യും മെന്റൽ പ്രോബ്ലം ഉണ്ടാവും ഫാമിലി പ്രോബ്ലം ഉണ്ടാവും പല പ്രശ്നങ്ങളും ഉണ്ടാവും. അത് എന്തു വന്നാലും താങ്ങും ഞാൻ എന്നുള്ള ആ ഒരു ധൈര്യം ഈ ബിസിനസ്മാന് നിർബന്ധമാണ് . സെക്കൻഡ് ഏത് വർക്കും എഫർട്ട് എപ്പോഴും ഞാൻ എടുക്കും എന്നുള്ള ആ ഒരു കൺസെപ്റ്റ് വേണം. നമ്മൾക്ക് ഒരു വിഷൻ വേണം നമ്മൾ അജ്ഫാൻ തുടങ്ങിയപ്പോൾ ആളുകൾ ചോദിച്ചു എത്ര ഷോറൂം തുടങ്ങാനാണ് പ്ലാനെന്ന്. അന്ന് ഞാൻ പറഞ്ഞു 10 ഷോറൂം എന്ന്. 10 ആയപ്പോൾ ആളുകൾ ചോദിച്ചു ഇനി എത്രയാണ് 50 ആണെന്ന് പറഞ്ഞു. 50 ആയപ്പോൾ ആളുകൾ ചോദിച്ചു ഇനി എത്രയാ 100 എന്ന് പറഞ്ഞു ഇന്ന് നമ്മൾക്ക് 229 ഷോറുമുകളുണ്ട്.
ഇന്നും ഒരുപാട് ആൾക്കാർ ഈ പ്രവാസലോകത്തേക്ക് വന്നിറങ്ങുന്നുണ്ട് ബിസിനസ് തുടങ്ങാൻ വേണ്ടിയിട്ട്.
ബിസിനസ് തുടങ്ങി കഴിഞ്ഞാൽ തൊട്ടടുത്ത മാസം മുതൽ ലാഭമാണ് നോക്കുന്നത് ആ ലാഭം ഉണ്ടായില്ലെങ്കിൽ റിട്ടേൺ ഉണ്ടായില്ലെങ്കിൽ പിന്നെ ഒരു ഡിപ്രഷനിലേക്ക് പോവുകയാണ് ചെയ്യുന്നത്. അതെ ഈ എക്സ്പീരിയൻസ് ഇല്ലാത്ത ഒരു ബിസിനസ് നമ്മൾ തുടങ്ങരുത് എന്താണ് നമ്മൾ ചെയ്യാൻ പോകുന്ന ആ ഫീൽഡിൽ നമ്മുക്ക് നല്ല എക്സ്പീരിയൻസ് വേണം എന്നാൽ അത് വിജയിക്കും. അറിയാത്ത ഒരു ഫീൽഡിൽ നമ്മൾ പോയാൽ നമുക്ക് പരാജയം ഉണ്ടാവുള്ളൂ.
നമ്മൾ ഇപ്പോ ഇന്ന് ഒരു ബിസിനസ് കണ്ടു കഴിഞ്ഞാൽ നാളെ തൊട്ടടുത്ത ഷട്ടർ ഓപ്പൺ ചെയ്തിട്ട് അതേ ബിസിനസ് അവിടെ തുടങ്ങുന്ന ഒരു ശീലം പൊതുവേ മലയാളികൾക്കുണ്ട്. ആ ബിസിനസിനെ കുറിച്ച് ഒരു എബിസിഡി പോലും അറിയില്ല.നമ്മുടെ നാട്ടിലെ ടർഫ് തുടങ്ങി കഴിഞ്ഞാൽ അടുത്തു പോയിട്ട് വേറെ ർഫ് തുടങ്ങും. മന്തി തുടങ്ങികഴിഞ്ഞാൽ അപ്പുറത്തു പോയിട്ട് മന്തി തുടങ്ങും. അതിന് ആ ബിസിനസിനെ പറ്റി തുടങ്ങുന്ന ആൾക്ക് ഒരു എക്സ്പീരിയൻസും ഇല്ല. അത് ലാസ്റ്റ് പരാജയത്തിൽ ആകും
എനിക്ക് ബിസിനസുകാരോട് പറയാനുള്ളത് നിങ്ങൾ ബിസിനസ് ചെയ്യുകയാണെങ്കിൽ ആ ചെയ്യുന്ന ബിസിനസ് എ ടു സെഡ് പഠിച്ചതിന് ശേഷം ലോസ് ആൻഡ് പ്രോഫിറ്റ് മനസ്സിലാക്കിയതിനു ശേഷം മാത്രമേ ബിസിനസിലേക്ക് എടുത്തു ചാടാൻ പാടുള്ളൂ. മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് നമ്മൾ ഒരിക്കലും ബിസിനസിലേക്ക് ഇറങ്ങരുത് എപ്പോഴും ഒരു ട്രിക്ക് വേണം. ആ ട്രിക്ക് എന്ന് പറയുന്നത് ഓപ്പോസിറ്റ് ഉള്ളവനെ പറ്റിക്കണം എന്നുള്ളതല്ല. നമ്മൾ മനസ്സിൽ സത്യം മുന്നിൽ നിർത്തിയിട്ട് ബിസിനസ് ചെയ്യുക ഞാൻ ഒരാളെ വഞ്ചിച്ചും പറ്റിച്ചിട്ടും എനിക്ക് പൈസ നേടണം പൈസ ഉണ്ടാക്കണം ആ ഒരു കൺസെപ്റ്റ് നമ്മൾക്ക് ഒരിക്കലും ഉണ്ടാവരുത്. എനിക്ക് ദൈവം തരുന്ന നല്ല പണം മതി എന്റെ കുട്ടികൾക്ക് ഞാൻ നല്ലത് മാത്രമേ കൊടുക്കുുള്ളൂ എന്നുള്ള ആ ഒരു മനസ്സ് വേണം.
സൂപ്പർമാർക്കറ്റ് ബിസിനസിലേക്ക് വരുന്നത് എങ്ങനെയാണ്
81 -ൽ നാട്ടിൽ പോയ ഞാൻ വിവാഹം കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയത്. അപ്പോഴേക്കും കമ്പനിയുമായി ചില വിഷയങ്ങളുണ്ടായി. അങ്ങനെ 18000 റിയാൽ കൊടുത്ത് ഒരു ജിഎംസി വണ്ടിയെടുത്തു. ആ വണ്ടിക്കൊരു ഡ്രൈവറെ വച്ച് ഞാൻ കടകളിലാത്ത സ്ഥലങ്ങളിൽ പോയി സാധനങ്ങൾ വിൽക്കാൻ തുടങ്ങി. രാവിലെ മാർക്കറ്റിൽ പോയി മീനും മറ്റു ആവശ്യ സാധനങ്ങളും വാങ്ങി സഞ്ചരിക്കുന്ന ഒരു സൂപ്പർമാർക്കറ്റായിരുന്നു അതു. 1983 -ൽ ദമാം പോർട്ടിനുള്ളിൽ ബുമെറ കമ്പനിയുടെ അകത്ത് എനിക്കൊരു സ്റ്റോർ തുറക്കാനുള്ള സ്ഥലം കിട്ടി. മാർക്കറ്റിലുള്ള പരിചയം വച്ച് അവിടെയാണ് ആദ്യത്തെ സൂപ്പർമാർക്കറ്റ് തുറക്കുന്നത്. അങ്ങനെ നാട്ടിൽ തിരൂരിൽ നിന്നുമൊരു കൂട്ടുകാരനെ ഞാൻ കടയിൽ ഇരുത്തി. ഞാൻ പുലർച്ചെ നാലരയ്ക്ക് തന്നെ മാർക്കറ്റിലേക്ക് ഇറങ്ങും. അങ്ങനെയാണ് സൂപ്പർമാർക്കറ്റ് ബിസിനസിലേക്ക് കടന്നത്.
പിന്നെ അതൊക്കെ വിട്ട് നാട്ടിലേക്ക് പോകാം എന്നൊരു തീരുമാനത്തിലേക്ക് എത്തിയത് എപ്പോഴാണ്.
അക്കാമയ്ക്ക് 15000 റിയാൽ എന്നൊരു ചട്ടം വന്നതോടെയാണ് 2012-ൽ നാട്ടിലേക്ക് മാറുന്നത്. ഒരു കണ്ടെയ്നർ ഈന്തപ്പഴം നാട്ടിലേക്ക് അയച്ചാണ് ഞാൻ പോയത്. അതുവച്ചൊരു ബിസിനസ് ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. പക്ഷേ ഒരു കോടിയോളം രൂപ കടത്തിലേക്കാണ് ആ പരിപാടി പോയി നിന്നത്. സാധനം വാങ്ങിയ കടക്കാരും ഏജൻസികളും കാശ് തരാതെ വന്നതോടെയാണ് ബിസിനസ് പാളിയത്.
ഇതേസമയത്ത് സൌദ്ദിയിലെ സൂപ്പർമാർക്കറ്റുകൾ അറബികൾ പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടായി അല്ലേ?
ഏതാണ്ട് നൂറുകോടിയുടെ ബിസിനസാണ് ആ സമയത്ത് അറബികൾ പിടിച്ചെടുത്തത്.
പേടി തോന്നിയിരുന്നോ അപ്പോൾ ?
ഒരു പാസ്പോർട്ടും ഒരു ജോഡി ഡ്രസ്സുമായി പതിനെട്ടാം വയസ്സിൽ ഇവിടേക്ക് വന്നതാണല്ലോ ഞാൻ. അപ്പോ ടെൻഷനൊന്നുമുണ്ടായില്ല. എന്നോട് വലിയ വലിയ സൂപ്പർ മാർക്കറ്റ് പിടിച്ചിട്ട് ഇറങ്ങി പോകാൻ പറയുമ്പോൾ ഞാൻ ഇറങ്ങി പോകും കാരണം അവിടെ നമ്മുടെ പേരിലല്ല സ്ഥാപനങ്ങളൊക്കെ അറബികളുടെ പേരിലാണ് ആ ദിവസങ്ങളിൽ വല്ലാത്ത ബുദ്ധിമുട്ടായിരിക്കും. പിന്നെ ഞാൻ ചിന്തിക്കും അള്ളാ എന്നെ ഇത്രയും വലുതാക്കിയില്ലേ, ഇത്രയും എത്തിച്ചില്ലേ എന്ന്. അപ്പോൾ ഒരു ധൈര്യം തോന്നും.
നാട്ടിലേക്ക് പോയിട്ട് ഇനിയും ബിസിനസ് തുടങ്ങാനുള്ള ഒരു ബാല്യം എനിക്കുണ്ട് എന്നുള്ളഒരു തോന്നൽ വരുന്നത് എങ്ങനെയാ
2013 -ൽ കോഴിക്കോട് സിറ്റിയിലെ ചെറൂട്ടി റോഡിലാണ് അജ്ഫാൻ തുടങ്ങുന്നത്. നാട്ടിലെ പതിയെ സെറ്റിലാവാം എന്നായിരുന്നു പ്ലാൻ. എന്നാൽ ചെറൂട്ടി റോഡിൽ അജ്ഫാൻ തുടങ്ങി രണ്ട് മാസത്തിനകം തന്നെ നാല് ഔട്ട്ലെറ്റുകൾ തുടങ്ങി. 2017 ആയപ്പോഴേക്കും 27 ഔട്ട്ലെറ്റുകൾ ഇന്ത്യയിലായി.
ഇപ്പോ മൊത്തം എത്ര ഔട്ട്ലെറ്റ് ആയി എത്രത്തോളം ജീവനക്കാരുണ്ട്.
ഇപ്പോ 3000 എംപ്ലോയീസ് ഉണ്ട് , 229 ഔട്ട്ലെറ്റ് ഉണ്ട്
അജ്ഫാൻ എന്ന ഒരു പേര് വരാനുള്ള കാരണം എന്താ
അജ്ഫാൻ എന്നു പറഞ്ഞാൽ എന്റെ അഞ്ചു മക്കളെ ഫസ്റ്റ് പേരാണ്. ആദ്യത്തെ ലെറ്ററാണ്. അമീർ എ, ജംഷിയ ജെ, ഫഹദ് എഫ്, അമീഷ എ, നസ്രീൻ എൻ, അങ്ങനെയാണ് അജ്ഫാൻ ഉണ്ടായത്.
ഇപ്പോ തിരുവനന്തപുരത്തൂന്ന് നമ്മൾ കാസർഗോഡേക്ക് പോവുകയാണെങ്കിൽ പ്രധാനപ്പെട്ട ഹൈവേ സൈഡിൽ ഒക്കെ തന്നെ അജ്ഫാൻ നമുക്ക് കാണാം. അതായത് ഹൈവേയുടെ സൈഡിൽ തന്നെ അജ്ഫാൻ വേണമെന്നുള്ള നിർബന്ധമാണോ ഉൾപ്രദേശങ്ങളിൽ ഒന്നും ഇല്ലേ
അതൊരു ബിസിനസ് ഒരു ട്രിക് ആണ്. അതായത് മെയിൻ ഹൈവേയിൽ പോകുമ്പോൾ നമുക്ക് രണ്ട് ബിസിനസ് കിട്ടും. ഒന്ന് അതിന്റെ ബാക്കിലുള്ള സിറ്റിയിലുള്ള കസ്റ്റമറും വരും ഹൈവേയിൽ കൂടെ പോകുന്ന കസ്റ്റമറും വരും അതേസമയത്ത് നമ്മൾ സിറ്റിയുടെ ഉള്ളിൽ തുറക്കുകയാണെങ്കിൽ ആ ഉള്ളിലുള്ള ബിസിനസേ കിട്ടുുള്ളൂ ഹൈവേ ബിസിനസ് നമ്മുക്ക്കിട്ടൂല്ല
ഇക്കായ്ക്ക് ടീഫാക്ടറി, ജ്വല്ലറി അങ്ങനെയൊക്കെ ബിസിനസ്സുണ്ടായിരുന്നു. പക്ഷേ അതൊക്കെ പരാജയപ്പെട്ടോ?
പരാജയപ്പെട്ടു പോയി ആ ബിസിനസിൽ എക്സീപിരിയൻസ് ഇല്ലാത്തത് കൊണ്ടാണ് അതു പറ്റിയേ. ടീ ഫാക്ടറിയും നെച്ചിക്കാട്ടിൽ ജ്വല്ലറിയും. 22 കിലോ സ്റ്റോക്ക് ഉള്ളതിൽ 16 കിലോ ആൾക്കാര് കടം വാങ്ങിപ്പോയി അതൊന്നും പിന്നെ തിരിച്ചു കിട്ടീല്ല. ടീ ഫാക്ടറി വാങ്ങിയിട്ട് അതും മുഴുവൻ പറ്റിക്കലായിരുന്നു അതിലും കോടികൾ നഷ്ടം വന്നു അപ്പോ ഈ രണ്ടും എന്തുകൊണ്ട് നഷ്ടം വന്നു എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ട് ആ ബിസിനസിനട്ട് എനിക്ക് യാതൊരു പരിചയം ഇല്ലാത്തതുകൊണ്ടാണ് അത്രയും ലോസുകൾ വന്നത് .
ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഒരു നടനെ ക്ഷണിക്കാൻ വേണ്ടി ചോദിച്ചപ്പോൾ ഒരുപാട് കാശ് ചോദിച്ചു എന്നൊക്കെ പറഞ്ഞു
10 ലക്ഷം രൂപ വേണമെന്ന് പറഞ്ഞു ഉദ്ഘാടനത്തിന് വരാൻ വരാൻ അപ്പോ ഞാൻ പറഞ്ഞു വേണ്ട നമ്മൾ 10 കുട്ടികളെ വിവാഹം ചെയ്യാ എന്ന് പറഞ്ഞ് ജ്വല്ലറി ഉദ്ഘാടനത്തിന് ഓഗസ്റ്റ് 22ണ്ടആം തീയതി 198ൽ 10 കുട്ടികളെ മലപ്പുറം നെച്ചിക്കാട്ടിൽ ജ്വല്ലറിയിൽ വെച്ച് സമൂഹവിവാഹം നടത്തി കൊടുത്തു. അങ്ങനെയാണ് ജ്വല്ലറി ഉദ്ഘാടനം ചെയ്തത്. അന്ന് ബിസിനസ് കിലോക്കണക്കിന് സ്വർണമാണ് കൊണ്ടുപോയത് ആൾക്കാര് മക്കളുടെ കല്യാണം കഴിപ്പിക്കാൻ എന്ന് പറഞ്ഞിട്ട്
കുട്ടിക്കാനെ പറ്റിക്കാൻ എളുപ്പമാണോ
ഈ നോ എന്ന് ഒരു മനുഷ്യൻ ജീവിതത്തിൽ പഠിച്ചില്ലെങ്കിൽ അവന് പരാജയമാണ്. ഏതൊരു ബിസിനസ്കാരനും ഏതൊരു മനുഷ്യനും നോ എന്ന് പറയാൻ ആദ്യം പഠിക്കണം. നിങ്ങൾ എന്നോട് വന്നിട്ട് കുട്ടിക്കാ എനിക്കൊരു 10 പവൻ സ്വർണം വേണം ആറു മാസം കഴിഞ്ഞ് പൈസ തരാംഎന്ന് പറയുമ്പോൾ ഞാൻ നിങ്ങൾ അരുണിനോട് പറയണം, സോറി തരാൻ പറ്റൂല്ല എന്ന് പറയണം ഈ നോ എന്നാണ് ജീവിതത്തിൽ മനുഷ്യൻ ആദ്യമായിട്ട് പഠിക്കേണ്ടത് നോ പറയാൻ പഠിച്ചില്ലെങ്കിൽ അവൻറെ ലൈഫ് പരാജയം
ഇക്ക നോ എന്ന് പറയാൻ പഠിച്ചത് എപ്പോ മുതലാ
ഇത്രയും ലോസുകൾ ഒക്കെ വന്നപ്പോഴാണ് പിന്നെ നോ പറയാൻ പഠിച്ചു
നോ എന്ന് പറഞ്ഞതിനുശേഷം അതുവരെ വേണ്ടപ്പെട്ടവനായിരുന്ന പലർക്കും കുട്ടിക്കാ വേണ്ടപ്പെടാത്തവനായോ
ആയി… നമ്മളെ ഒരു കറവ് പശു മാതിരി ആളുകൾ കണ്ടിരുന്നു. പിന്നെ കറവ് പാല് കിട്ടാതെ ആയപ്പോൾ എല്ലാവർക്കും വെറുപ്പായി. ഇപ്പോൾ അജിഫാനിൽ ആളുകൾ വന്ന് കടം ചോദിക്കുമ്പോൾ. അത് കമ്പനിയുടെ പൈസ തൊടാൻ പറ്റൂല്ല എന്ന് പറയും. അത് സത്യമാണ് നമ്മളെ ഇന്ത്യൻ നിയമപ്രകാരം ഇൻകം ടാക്സ് നിയമപ്രകാരം 2000 രൂപ മാത്രമേ നമ്മൾക്ക് ക്യാഷ് കൊടുക്കാൻ പാടുള്ളൂ. 2001 കൊടുക്കുകയാണെങ്കിൽ അത് അക്കൗണ്ട്സ് മുഖേന ആയിരിക്കണം കൊടുക്കേണ്ടത് അപ്പപിന്നെ നമ്മൾക്ക് നോ പറയേണ്ടിവന്നു
ഇക്ക ഇപ്പോ ഏകദേശം ഉണ്ടാക്കുന്ന ഒരു വരുമാനത്തിനെ കുറിച്ച് പൊതുധാരണയുണ്ട് ആൾക്കാർക്ക്. കാശുകാരുടെ വീട്ടിലൊക്കെ ഇ.ഡി കേറുന്ന സമയമാണ് ഇ.ഡി ഇക്കായെ തേടി വരുമോ
അത് വന്നുവെന്ന് വച്ചിട്ട് കുഴപ്പമൊന്നുമല്ല. നമ്മൾ 100 ശതമാനം പെർഫെക്റ്റ് ആയിട്ടാണ് ബിസിനസ് ചെയ്യുന്നത്. മറച്ചുവെക്കാൻ ഒന്നുമില്ല
ഡ്രൈ ഫ്രൂട്സ് എന്നൊരു കോൺസെപ്റ്റിലേക്ക് വരാനുള്ള കാരണം എന്തായിരുന്നു
ഞാൻ ദമാമിൽ സൂപ്പർ മാർക്കറ്റിനൊപ്പം സൈഡ് ആയിട്ട് ഡ്രൈ ഫ്രൂട്സിന്റെ സാധനങ്ങൾ വിറ്റിരുന്നു. കേരളത്തിൽ അത് സക്സസ് ആവും എന്നുള്ള ഒരു തോന്നൽ വരാൻ കാരണം, ഞാൻ ഇവിടുന്ന് നാട്ടിലേക്ക് പോകുമ്പോൾ 70 കിലോ 80 നാട്ടിൽ കൊണ്ടുപോകും. ഞാൻ ശ്രീലങ്കൻ എയർലൈൻസിൻ്റെ പ്ലാറ്റിനം മെമ്പറായിരുന്നു. അതോണ്ട് നൂറ് കിലോ ലഗ്ഗേജ് വരെ ഫ്രീയായി കൊണ്ടു വരാമായിരുന്നു. അപ്പോ ഈ നൂറ് കിലോ ഡ്രൈ ഫ്രൂട്ട്സ് ഞാൻ നാട്ടിൽ കൊണ്ടു പോയി ഫ്രണ്ട്സിനൊക്കെ കൊടുക്കുമ്പോൾ അവർ പറയും. ഈ ബിസിനസ് നിങ്ങൾക്ക് നാട്ടിൽ തുടങ്ങിക്കൂടാ ഇവിടെ ഈത്രയും നല്ല പഴമൊന്നും കിട്ടാനില്ലെന്ന്. ഞാൻ ഈ ഫീൽഡിലേക്ക് വരാനുള്ള മെയിൻ കാരണം ഇതാണ്.
ഈ പ്രവാസികളുടെ 30 കിലോ ലഗ്ഗേജ് പരിധി ഇപ്പോ 25 ആയി ചില ഫ്ലൈറ്റ്സിൽ അത് 20 കിലോയിലേക്ക് വന്നു ആ ഒരു പെട്ടി
നോക്കിയാൽ അതിൽ പകുതിയും ഈന്തപ്പഴവും ഡേറ്റ്സും ഒരുമിച്ചായി. അജ്ഫാൻ വന്നതിനുശേഷം അത് കുറഞ്ഞു പ്രവാസികൾക്ക് ആശ്വാസംആണെങ്കിലും ഇവിടത്തെ ആൾക്കാർക്ക് കച്ചോടം കുറഞ്ഞു എന്നുള്ള ഒരു അങ്ങാടി പാട്ടുണ്ട്
അതെ അതിന്റെ കാരണം എന്താ വെച്ചാൽ.. ഒരിക്കൽ ഞാൻ ദമാമിൽ നിന്ന് കാലിക്കറ്റിലേക്ക് ടിക്കറ്റ് എടുത്തു. ടിക്കറ്റിൽ 50 കിലോ ലഗ്ഗേജ് ലിമിറ്റുണ്ടായിരുന്നു. പക്ഷേ യാത്രയ്ക്ക് ഇടയിൽ എനിക്ക് ദുബായിൽ ഇറങ്ങി കയറേണ്ടി വന്നു. അൻപത് കിലോ ലഗ്ഗേജും കൊണ്ട് എയർപോർട്ടിൽ പോയപ്പോൾ അഞ്ഞൂറ് റിയാൽ കെട്ടാൻ പറഞ്ഞു. 500 റിയാൽ എന്തിനാണെന്ന് ചോദിച്ചപ്പോൾ 40 കിലോ ലഗ്ഗേജേ അനുവദിക്കൂ പത്ത് കിലോ അധികമാണ് എന്നാണ് പറഞ്ഞേ.
ബിസിനസ് തുടങ്ങണമെങ്കിൽ ഈ പറയുന്ന പോലെ എംബിഎ അടക്കമുള്ള കോഴ്സുകൾ ചെയ്യാൻ വിദേശത്ത് വരെ ആൾക്കാർ പോയി പഠിച്ചു വരുന്ന ഒരു സമയം കൂടി കൂടിയാണ്. ഇന്നത്തെ കാലത്ത് ഇവിടെ നാലാം ക്ലാസ്സുമായി വന്നാൽ ബിസിനസിൽ പിടിച്ചു നിൽക്കാൻ പറ്റുമോ
ഞാൻ പറഞ്ഞില്ലേ എക്സ്പീരിയൻസ് തുടങ്ങുന്ന ആ ഫീൽഡിൽ അവന് എക്സ്പീരിയൻസും എഫർട്ടും എടുക്കാൻ ഹാർഡ് വർക്ക് എടുക്കാൻ തയ്യാറുള്ളവനആണെങ്കിൽ അവന് വിജയിക്കാം മടിയന്മാരായി റൂമിൽ കിടന്നുറങ്ങുന്ന ഞാൻ പ്രവാസിയാണ് റൂമിൽ കിടന്നുറങ്ങി കഴിഞ്ഞാൽ എവിടെയും എത്തൂല്ല 200 ലേറെ ഔട്ട്ലെറ്റുകൾ ഇന്നുണ്ട് വൈകുന്നേരം കണക്ക് നോക്കി കിടക്കാൻ പോകുമ്പോൾ ഓ ഇന്ന് എല്ലാ ഔട്ട്ലെറ്റ് ആയി രണ്ടു കോടി എന്റെ അക്കൗണ്ടിലേക്ക് ലാഭത്തിന്റെ ഇനത്തിൽ മാത്രം വന്നിട്ടുണ്ട് ഓക്കേ ഏറ്റവും വലിയ സമാധാനം ഈ ജീവിതത്തിൽ കിട്ടുന്നത് ആ കണക്ക് നോക്കുമ്പോഴാണോ അല്ല ചാരിറ്റി ചെയ്യുമ്പോഴാണ് ഏറ്റവും നല്ല സമാധാനം കിട്ടുന്നത് പിന്നെ ഏറ്റവും ഒരു പാവപ്പെട്ട കുടുംബത്തിൽ ഞാൻ ജനിച്ചിട്ട് ഈ ദുനിയാവിലെ എനിക്ക് ഇങ്ങനെ നല്ല കർമ്മം ചെയ്യാനുള്ള ഒരു വിധി ദൈവം അള്ളാഹു നമുക്ക് തന്നല്ലോ എന്നുള്ള ആ സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഒരുപാട് ആൾക്കാരെ കല്യാണം കഴിപ്പിച്ചു
ഏതാണ്ട് ചാരിറ്റി ഇനത്തിൽ മാത്രം കഴിഞ്ഞ വർഷം ആറര കോടി രൂപയാണ് കുട്ടിക്ക മാറ്റിവെച്ചത്
സക്കാത്താണത്. അതിനു മുൻപ് മുൻപത്തെ വർഷം ഏതുകൊണ്ട് നാലു കോടിയോളം രൂപ മാറ്റിവയക്കുന്നു അതായത് അതായത് ഞങ്ങൾ ഒരു മുസ്ലിംസിന് അഞ്ചു കാര്യം പ്രവർത്തിക്കണം ആറു കാര്യം വിശ്വാസമാണ് അതില മൂന്നാമത്തെ കാര്യമാണ് സക്കാത്ത് ഈ സക്കാത്ത് എന്ന് പറഞ്ഞു കഴിഞ്ഞാൽ പാവപ്പെട്ടവന്റെ അവകാശാണ് ഔദാര്യ അല്ല




