EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: പ്രവാസികൾക്ക് തിരിച്ചടി: മസ്കത്തിൽ നിന്നുള്ള സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > പ്രവാസികൾക്ക് തിരിച്ചടി: മസ്കത്തിൽ നിന്നുള്ള സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്സ്
News

പ്രവാസികൾക്ക് തിരിച്ചടി: മസ്കത്തിൽ നിന്നുള്ള സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്സ്

Web Desk
Last updated: May 28, 2024 6:33 PM
Web Desk
Published: May 28, 2024
Share

മസ്കത്ത്: നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് വീണ്ടും പണി നൽകി എയർഇന്ത്യ എക്സ്പ്രസ്സ്. മസ്കത്തിൽ നിന്നുള്ള സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയും മറ്റു സർവ്വീസുകളുമായി മെർജ്ജ് ചെയ്തുമാണ് എയർഇന്ത്യ എക്സ്പ്രസ്സ് ഒമാനിലെ പ്രവാസികൾക്ക് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്.

മസ്കത്തിനും കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾക്കുമിടയിലുള്ള സർവീസുകൾ റദ്ദാക്കുകയും മറ്റു ചില സർവീസുകൾ ലയിപ്പിക്കുകയും ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് ട്രാവൽ ഏജന്റുമാർക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

മെയ് 29, 31 തീയതികളിലെ കോഴിക്കോട്-മസ്കത്ത് സർവീസുകളും മെയ് 30, ജൂൺ ഒന്ന് തീയതികളിലെ മസ്കത്ത്-കോഴിക്കോട് സർവീസുകളും റദ്ദാക്കിയവയിൽപ്പെടുന്നു. മെയ് 30നുള്ള തിരുവനന്തപുരം-മസ്കത്ത്, മസ്കത്ത്-തിരുവനന്തപുരം സർവീസും റദ്ദാക്കി. മെയ് 31നുള്ള കണ്ണൂർ-മസ്കത്ത്, മസ്കത്ത് കണ്ണൂർ സർവീസുകളും റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

അതേസമയം, ജൂൺ എട്ട്, ഒൻപത് തീയതികളിലുള്ള മസ്കത്ത്-കോഴിക്കോട്, മസ്കത്ത്-തിരുവനന്തപുരം സർവീസുകൾ ലയിപ്പിച്ച് ഒറ്റ സർവീസുകളായിരിക്കും നടത്തുക. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് മസ്കത്തിലെത്തും. മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം കോഴിക്കോട് വഴി തിരുവനന്തപുരത്തെത്തും.

TAGGED:kozhikodeMuscatOmanTrivandrum
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഓസ്‌ട്രേലിയ: പൊതുഗതാഗതത്തിൽ ഇനി മാസ്ക് വേണ്ട

September 19, 2022
News

ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിൽ യുവാവ് പെട്രോൾ ഒഴിച്ചു തീയിട്ടു: മൂന്ന് മൃതദേഹങ്ങള്‍ ട്രാക്കില്‍

April 3, 2023
News

ഒക്ടോബറിൽ ബാങ്കുകൾക്ക് 21 ദിവസം അവധി

September 28, 2022
EntertainmentNews

പ്രേക്ഷകർക്ക് ദീപാവലി ആശംസകൾ നേർന്ന് ടീം ‘മാർക്കോ’

November 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?