കാനഡയിൽ രണ്ടു വർഷത്തിന് ശേഷം വീണ്ടും പഠന വിസകൾ നൽകി തുടങ്ങി. കഴിഞ്ഞ രണ്ട് വർഷങ്ങളായി വിദ്യാർത്ഥികളുടെ പഠന വിസ കാനഡ നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ പേർക്ക് പഠനത്തിനുള്ള സാധ്യതകൾ ഒരുക്കുകയാണ് കാനഡ. 2019ൽ വിദ്യാർത്ഥികളുടെ വിസ നിരസിക്കൽ നിരക്ക് 35% ആയിരുന്നു. എന്നാൽ 2022ൽ ഇത് 60% ആയി കുറഞ്ഞു.
മികച്ച വിദ്യാർത്ഥികളെ പോലും രണ്ട് വർഷം മുമ്പ് വരെ കാനഡ പരിഗണിച്ചിരുന്നില്ല. ഇക്കാലയളവിൽ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കാൻ പത്ത് മാസം വരെ കാത്തിരിക്കേണ്ടിയും വന്നു. എന്നാൽ ഇപ്പോൾ വിസ നിരസിക്കൽ കുറഞ്ഞതും കാലതാമസം കുറഞ്ഞതും വിദ്യാർത്ഥികൾക്ക് ആശ്വാസകരമാണ്. 3 വർഷത്തെ ഇടവേളക്ക് ശേഷം ചില വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ആഴ്ചകളിൽ പഠന വിസ ലഭിച്ചു തുടങ്ങി. കാനഡയിൽ അവസരം ലഭിക്കാതായതോടെ കൂടുതൽ വിദ്യാർത്ഥികളും യുകെ, യുഎസ്എ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് തിരിഞ്ഞതോടെയാണ് കാനഡ വീണ്ടും വിസകൾ അനുവദിക്കാൻ തുടങ്ങിയതെന്ന് കൺസൾട്ടന്റുമാർ പറയുന്നു.
വിസ നിരസിക്കൽ ഒഴിവാക്കാൻ വിദ്യാർത്ഥികൾ എല്ലാ രേഖകളും അവരവരുടെ കോളേജുകളിൽ നിന്ന് ലഭിച്ച കത്തിനൊപ്പം സമർപ്പിക്കണമെന്ന് കൺസൾട്ടൻറുകൾ നിർദേശിച്ചു. കൂടാതെ വിദ്യാർത്ഥികൾ കാനഡയിലെ പഠനത്തിന്റെ ഉദ്ദേശ്യം ശരിയായ കാരണത്തോടെ സൂചിപ്പിക്കണം. അവർ നിരസിക്കപ്പെടുകയാണെങ്കിൽ പ്രൊഫഷണലുകളുടെ സഹായം സ്വീകരിച്ച് അപ്പീൽ ചെയ്യാനും വീണ്ടും അപേക്ഷിക്കാനും കഴിയും. സഹായം തേടുന്നതിന് വിദ്യാർത്ഥികൾക്ക് കനേഡിയൻ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണെന്നും കൺസൾട്ടന്റുമാർ പറഞ്ഞു.