നടനും ഹാസ്യ കലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലത്ത് വെച്ചാണ് അപകടം. കോഴിക്കോട് വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്.
സംഘം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മേഹഷ് എന്നിവര്‍ക്കും പരിക്കുണ്ട്. കൊല്ലം സുധിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിനിമകളും ടെലിവിഷന്‍ പ്രോഗ്രാമുകളിലും നിറഞ്ഞു നിന്ന കലാകാരനായിരുന്നു കൊല്ലം സുധി. 2015ല്‍ ‘കാന്താരി’ എന്ന ചിത്രിത്തിലൂടെ സിനിമാരംഗത്തെത്തി. തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, വകതിരിവ്, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ സിനിമകളിലും വേഷമിട്ടു.