EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ജാതിയും മതവും നോക്കാതെ എനിക്കായി പ്രാർത്ഥിച്ച എല്ലാ മനുഷ്യർക്കും നന്ദി’: പുതിയ ജീവിതത്തിലേക്ക് ബാല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ജാതിയും മതവും നോക്കാതെ എനിക്കായി പ്രാർത്ഥിച്ച എല്ലാ മനുഷ്യർക്കും നന്ദി’: പുതിയ ജീവിതത്തിലേക്ക് ബാല
Entertainment

‘ജാതിയും മതവും നോക്കാതെ എനിക്കായി പ്രാർത്ഥിച്ച എല്ലാ മനുഷ്യർക്കും നന്ദി’: പുതിയ ജീവിതത്തിലേക്ക് ബാല

നിങ്ങളുടെ എല്ലാവരുടെയും സത്യസന്ധമായ പ്രാർത്ഥനയും ദൈവത്തിന്റെ അനു​ഗ്രഹവും കൊണ്ട് പുതിയൊരു ജീവിതം തുടങ്ങുകയാണ് ഞാൻ

Web Desk
Last updated: April 30, 2023 6:20 AM
Web Desk
Published: April 30, 2023
Share

 

 

കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ഇതാദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി നടൻ ബാല. ജീവിതത്തിലെ ഏറ്റവും സങ്കീർണമായ ഘട്ടത്തിൽ പ്രാർത്ഥനയുമായി ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറയുന്നതായി ബാല ഫേസ്ബുക്ക് പേജിലിട്ട വീഡിയോയിൽ പറഞ്ഞു. എല്ലാവരുടേയും പ്രാർത്ഥനയും സ്നേഹവും ദൈവാനുഗ്രഹവും കാരണം താൻ പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ബാല വീഡിയോയിൽ പറയുന്നു.

മാർച്ച് ആദ്യവാരമാണ് ആദ്യം ബാലയെ ഗുരുതര രോഗാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആ സമയത്ത് ആരോ​ഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു. വിജയകരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ കുറേ ദിവസങ്ങളായി ബാല വിശ്രമത്തിലാണ്.

ബാലയുടെ വാക്കുകൾ

എല്ലാവ‍ർക്കും നമസ്കാരം, ബാല ഹിയ‍ർ… ഏകദേശം രണ്ട് മാസമായി… രണ്ട് മാസമായി ഞാൻ ഫാൻ പേജിൽ വന്നിട്ട്.. നിങ്ങൾക്ക് മുന്നിൽ വന്നിട്ട്, സംസാരിച്ചിട്ട്. നേരിട്ട് വന്ന് സംസാരിക്കുമെന്ന് കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു. യേസ്… നിങ്ങളുടെ എല്ലാവരുടെയും സത്യസന്ധമായ പ്രാർത്ഥനയും ദൈവത്തിന്റെ അനു​ഗ്രഹവും കൊണ്ട് വീണ്ടും പുതിയൊരു ജീവിതം മുന്നോട്ട് പോകുന്നു.

എല്ലാവരോടും നന്ദി പറയുന്നു. ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരു കാര്യമേയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അത് സ്നേഹമാണ്. എന്നെ ഇത്രയും പേർ സ്നേഹിക്കുന്ന കാര്യം കഴിഞ്ഞ നാലാം തീയതി എന്ന ദിവസത്തിലാണ് ഞാൻ അറിഞ്ഞത്. ആ സ്നേഹത്തോടെ എല്ലാവരോടും ഞാൻ നന്ദി പറയുന്നു.

സമയം എന്നത് വലിയൊരു യാഥാർത്ഥ്യമാണ്. ഏത് നിമിഷവും മനുഷ്യന് എന്ത് വേണമെങ്കിലും സംഭവിക്കാം. കോടീശ്വരനായാലും ഭിക്ഷക്കാരനായാലും ഒരു സെക്കന്റ് മതി എല്ലാം മാറി മറിഞ്ഞ് പോകാൻ. അതിന്റെ മേൽ ദൈവത്തിന്റെ അനു​ഗ്രഹമുണ്ട്. അവിടെ മതം ഇല്ല ജാതി ഇല്ല. മുസ്ലീംസ്, ക്രിസ്ത്യൻസ്, ഹിന്ദു,,, അങ്ങനെയില്ല… എല്ലാവ‍രും എനിക്ക് വേണ്ടി പ്രാ‍ർത്ഥിച്ചു.. പ്രാർത്ഥനകൾക്ക് നന്ദി എങ്ങനെ നന്ദി പറയണമെന്നറിയില്ല. വീഡിയോയിലൂടെ എന്റെ സ്നേഹം അറിയിക്കുന്നു. എല്ലാവരോടും നന്ദി. ഇനി നല്ല രീതിയിൽ മുന്നോട്ട് പോണം. സിനിമകൾ ചെയ്യണം. സർപ്രൈസുകൾ ഉണ്ട്. അടുത്ത് തന്നെ സിനിമയിൽ കാണാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം.

https://fb.watch/kdMfmSntsD/

TAGGED:Actor Balabala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

ഷറഫുദ്ധീനും ഐശ്വര്യ ലക്ഷ്മിയും ഒരുമിക്കുന്ന ‘ഹലോ മമ്മി’ , ടൈറ്റില്‍ പോസ്റ്റര്‍

February 4, 2024
Entertainment

ഓസ്കാർ വേദിയിൽ ‘നാട്ടു നാട്ടു’ അവതരിപ്പിക്കാനൊരുങ്ങി ഗോട്ലീബ്

March 11, 2023
Entertainment

‘എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേകം’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

July 22, 2023
Entertainment

റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ടിലെ പുതിയ ഗാനം പുറത്ത്

August 9, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?