EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി
Diaspora

അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി അബുദാബി

News Desk
Last updated: December 27, 2022 6:16 AM
News Desk
Published: December 27, 2022
Share

ഫ്ലാറ്റുകൾ വില്ലകൾ എന്നിവിടങ്ങളിൽ അനധികൃതമായി താമസക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി അബുദാബി നഗരസഭ. ഒരു ഫ്ലാറ്റിൽ ഒന്നിലേറെ കുടുംബങ്ങളെ താമസിപ്പിക്കുകയോ, ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുകയോ, കുടുംബ താമസ കേന്ദ്രങ്ങളിൽ ബാച്ചിലേഴ്സ് താമസിക്കുകയോ ചെയ്യുന്നതിന് വിലക്കുണ്ട്. ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കുമെന്നും നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി.

ഒരു കുടുംബത്തിന് അനുയോജ്യമായ വിധം വൈദ്യുതി കണക്ഷൻ ഒന്നിലേറെ കുടുംബങ്ങളോ പരിധിയിലേറെ ആളുകളോ ഉപയോഗിച്ചാൽ അഗ്നിബാധയ്ക്കു കാരണമാകാം. പരസ്പരം ബന്ധമില്ലാത്ത ഒന്നിലേറെ കുടുംബങ്ങൾ ഒന്നിച്ചു താമസിച്ചാൽ സാമൂഹിക, കുടുംബ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും നഗരസഭ ഓർമിപ്പിച്ചു. ജനങ്ങൾക്ക് സുരക്ഷിത താമസ അന്തരീക്ഷം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

ജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കുംവിധം കെട്ടിടത്തിന് രൂപമാറ്റം വരുത്തി കൂടുതൽ പേരെ താമസിപ്പിക്കുന്നത് കടുത്ത നിയമലംഘനമാണ്. 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്ന കുറ്റമാണ്. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കുകയും ചെയ്യും.

വർധിച്ചുവരുന്ന വാടകയിൽനിന്നും ജീവിത ചെലവിൽനിന്നും രക്ഷ നേടാൻ ഒരു ഫ്ലാറ്റിൽ രണ്ടോ അതിൽ കൂടുതലോ കുടുംബങ്ങൾ താമസിക്കുന്നത് സാധാരണയാണ്. സ്വദേശികളുടെ പേരിലുള്ള വില്ലകൾ എടുത്ത് വലിയ മുറികൾ രണ്ടും മൂന്നും ആക്കി വിഭജിച്ച് വാടകയ്ക്ക് കൊടുക്കുന്നവരുടെ എണ്ണം വർധിച്ചതാണ് പരിശോധന ശക്തമാക്കാൻ കാരണം. നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം എന്ന പേരിൽ ബോധവൽക്കരണ ക്യാംപയിനും നഗരസഭ ആരംഭിച്ചിട്ടുണ്ട്.

TAGGED:Abudhabiabudhabi municipalityillegal ressidents
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

ഗൾഫിലെ ആക്രമണത്തോടെ ഇറാൻ ഒറ്റപ്പെട്ടെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ ഉപദേഷ്ടാവ്

March 1, 2026
Diaspora

ഖത്തർ ദേശീയ ദിനാഘോഷം: ദുബായ് വിമാനത്താവളത്തിൽ ഖത്തർ യാത്രക്കാർക്ക് പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ്

December 18, 2025
Diaspora

ദുബായ് നാഷണൽ യൂണിവേഴ്സിറ്റി: ആ​ഗോള നിലവാരത്തിൽ സ‍ർവ്വകലാശാല സജ്ജമാക്കാൻ ദുബായ് 

September 9, 2024
DiasporaEditoreal PlusProgram

ദുബായിൽ ഉത്രാടപ്പാച്ചിൽ, സർപ്രൈസ് സമ്മാനങ്ങളുടെ ഓണം, അമ്മമാരുടെ ഹൃദയം നിറച്ച് മാ

September 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?