EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലബാറിൻ്റെ രുചി ലോകമറിയണം: മാപ്പിള ഫുഡ് ഫെസ്റ്റിവലിൽ ഷെഫ് ആബിദ റഷീദും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > മലബാറിൻ്റെ രുചി ലോകമറിയണം: മാപ്പിള ഫുഡ് ഫെസ്റ്റിവലിൽ ഷെഫ് ആബിദ റഷീദും
Uncategorized

മലബാറിൻ്റെ രുചി ലോകമറിയണം: മാപ്പിള ഫുഡ് ഫെസ്റ്റിവലിൽ ഷെഫ് ആബിദ റഷീദും

Web Desk
Last updated: September 26, 2025 3:10 PM
Web Desk
Published: September 26, 2025
Share

ദുബായ്: മലബാറിന്റെ സ്വന്തം രുചി ലോകം മുഴുവന്‍ വ്യാപിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അതുകൊണ്ടാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി മലബാര്‍ ബിരിയാണി എന്ന ആശയവുമായി താന്‍ രംഗത്തുള്ളതെന്നും സെലിബ്രിറ്റി ഷെഫ് ആബിദ റഷീദ് പറഞ്ഞു. ഇന്ത്യയില്‍ ബട്ടര്‍ ചിക്കന്‍, ഹൈദരാബാദ് ബിരിയാണി, ഇഡ്ഡലി തുടങ്ങിയവയ്ക്ക് അപ്പുറം ഭക്ഷണമില്ല എന്നാണ് പുറത്തുള്ളവരുടെ ധാരണ. ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, സംസ്‌കാരത്തിലും നമ്മള്‍ ഏറെ സമ്പന്നരും വൈവിധ്യം പുലര്‍ത്തുന്നവരാണ്.

 

ദുബായ് ഖിസൈസിലെ ആദാമിന്റെ ചായക്കടയില്‍ നാളെ(26) മുതല്‍ 28 വരെ നടക്കുന്ന മാപ്പിള ഫൂഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭക്ഷണം ജീവിതത്തിലെ പ്രധാന ഭാഗമാണ്. സ്‌കൂളുകളിലൊന്നും കുട്ടികള്‍ക്ക് പാചകം, ഭക്ഷണ വൈവിധ്യം, അതിന്റെ സംസ്‌കാരം, ഗുണഗണം എന്നിവയെക്കുറിച്ചോ എന്ത് കഴിക്കാം, എന്ത് കഴിക്കാന്‍ പാടില്ല എന്നതിനേക്കുറിച്ചോ തലമുറകള്‍ കൈമാറുന്നില്ല. പെണ്‍കുട്ടികളെ അടുക്കളയില്‍ കയറാന്‍ പോലും വീട്ടമ്മമാര്‍ പലരും സമ്മതിക്കുന്നില്ല. ഇതോടെ മിക്കവരും അനാരോഗ്യകരമായ ഭക്ഷണരീതികളിലേയ്ക്ക് ചെന്നുവീഴുകയും രോഗങ്ങള്‍ വര്‍ധിക്കുകയും ചെയ്തു.

 

മലയാളികള്‍ പച്ചക്കറി കഴിക്കുന്നവരായിരുന്നു. കേരളത്തിലെത്തിയ പോര്‍ച്ചുഗീസുകാരും അറബികളുമടക്കമുള്ള വിദേശീയരാണ് ഇറച്ചിയും ചോറുമെല്ലാം പരിചയപ്പെടുത്തിയത്. അങ്ങനെ ഏറ്റവും നല്ല ഭക്ഷണത്തിന്റെ താക്കോല്‍ മലയാളികളുടെ കൈവശമായി. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭക്ഷണം ലോകത്ത് എല്ലായിടത്തും എത്താത്തത് എന്നതാണ് എന്റെ ആശങ്കയെന്നും എതിനുള്ള ശ്രമമാണ് ഇൌ ഫൂഡ് ഫെസ്റ്റിവലിലും ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മാപ്പിള-അറബ് ഫ്യൂഷന്‍ വിഭവങ്ങളാണ് ആദാമിന്റെ ചായക്കടയിലെ ഭക്ഷ്യോത്സവത്തില്‍ ആബിദ റഷീദിന്റെ മേല്‍നോട്ടത്തില്‍ വിളമ്പുകയെന്ന് അനീസ് ആദം പറഞ്ഞു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകിട്ടത്തെ പലഹാരങ്ങള്‍, രാത്രി ഭക്ഷണം എന്നിവയെല്ലാം ലഭ്യമാകും.

 

TAGGED:Abida rasheedMappila food fest
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സുരക്ഷാ വീഴ്ചയില്ല, ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത് അഞ്ചടി മാറി: പൊലീസ് മേധാവി
  • സൗദിയിലെ കാർ പാർക്കിംഗിന് സമീപം പ്രവാസി തൂങ്ങി മരിച്ച നിലയിൽ
  • പുരാതന കെട്ടിടങ്ങൾക്ക് പുതുമോടി: ശ്രദ്ധേയമായി ഷാർജ പൈതൃക പദ്ധതി
  • സ്നേഹം കൊണ്ട് മാറിടങ്ങൾ നെയ്തെടുക്കുന്ന മനുഷ്യർ
  • കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സിപിഎം ന​ഗരസഭാ കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ‌

You Might Also Like

Beste Crypto-Kanäle auf Telegram ➤ Top 25 Gruppen für 2024

January 23, 2024
Uncategorized

ടിനി ടോം ഉദ്യോഗസ്ഥരുടെ മുന്നില്‍ പറയണം, ഇല്ലെങ്കില്‍ അമ്മായിക്കളി എന്ന് തന്നെ പറയണ്ടേിവരും; എം. എ നിഷാദ് എഡിറ്റോറിയലിനോട്

May 12, 2023
Uncategorized

പൊടിക്കാറ്റ്; അബുദാബിയിൽ ഓറഞ്ച് & യെല്ലോ അലർട്ടുകൾ; വാഹനയാത്രക്കാർ ജാഗ്രത പാലിക്കണം

August 17, 2023
NewsUncategorized

വയനാട് ഉരുൾപൊട്ടൽ;കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കും

January 14, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?