EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 20 വ‍ർഷം ജയിൽവാസം, ഒടുവിൽ മരണമുനമ്പിൽ നിന്നും റഹീം ബക്രീദിന് വീട്ടിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 20 വ‍ർഷം ജയിൽവാസം, ഒടുവിൽ മരണമുനമ്പിൽ നിന്നും റഹീം ബക്രീദിന് വീട്ടിൽ
News

20 വ‍ർഷം ജയിൽവാസം, ഒടുവിൽ മരണമുനമ്പിൽ നിന്നും റഹീം ബക്രീദിന് വീട്ടിൽ

Web Desk
Last updated: May 28, 2026 1:51 PM
Web Desk
Published: May 28, 2026
Share

കോഴിക്കോട്: ലോകമലയാളികളുടെ നിശ്ചയദാർഢ്യത്തിന് ഒടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. സൗദ്ദി ജയിലിൽ നിന്നും മോചിതനായ റഹീമിനെ ഇന്നലെ രാത്രിയോടെ ജയിൽ അധികൃത‍ർ ഡീപോർട്ടേഷൻ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുട‍ർന്ന് പെർമനെൻ്റ് ബാൻ രേഖപ്പെടുത്തിയ ശേഷം സൗദ്ദി സമയം രാത്രി 11.50-നുള്ള റിയാദ് – കോഴിക്കോട് വിമാനത്തിൽ റഹീമിനെ കയറ്റിവിട്ടു.

ഇന്ന് രാവിലെ ഏഴരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ റഹീമിനെ സ്വീകരിക്കാൻ പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. ബലിപെരുന്നാൾ ദിനത്തിൽ മരണമുഖത്ത് നിന്നും തിരിച്ചെത്തിയ മകനെ സ്വീകരിക്കാൻ ഉമ്മ കാത്തിരുന്നു. 2006ലാണ് സൌദി ബാലൻറെ മരണത്തെ തുടർന്ന് അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. റഹീമിൻറെ മോചനത്തിനായി ലോക മലയാളികൾ സമാഹരിച്ചത് 34 കോടി രൂപയാണ്. ദിയാധനം നൽകിയാണ് മോചനം സാധ്യമായത്.

2024 ജൂലൈയിൽ റഹീമിൻറെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു. എന്നാൽ സൗദ്ദിയിലെ സങ്കീർണമായ നിയമനടപടികളെല്ലാം പൂ‍ർത്തിയാക്കിയാണ് ഒടുവിൽ റഹീമിന് നാട്ടിൽ തിരിച്ചെത്താനായത്. ബലിപെരുന്നാൾ അവധി കാരണം റഹീമിൻ്റെ മോചനം ഈ ആഴ്ച കൂടി വൈകുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു.

 

 

TAGGED:Abdul RahimFerokekozhikodeRaheem
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മെസ്സിയുടെ കേരള യാത്രയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ട്
  • അവധിക്കാല ഓഫറുമായി അബുദാബി ടൂറിസം വകുപ്പ്: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സൗജന്യ യുഎഇ വിസ
  • ആവേശം നിറച്ച് കൊച്ചി റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
  • റിയാദ് എയ‍ർ ഇന്ത്യയിലേക്ക് സർവ്വീസ് ആരംഭിച്ചു
  • ഡോണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിൽ; എത്തിയത് സ്വകാര്യ ജെറ്റിൽ, വൈകിട്ട് മടങ്ങും

You Might Also Like

News

എതിർ അഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കില്ലെന്ന് പൃഥ്വിരാജ്

December 21, 2022
News

ആനിരാജ, വിഎസ് സുനില്‍കുമാര്‍, പന്ന്യന്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സാധ്യത പട്ടിക

February 4, 2024
News

സംസ്ഥാനത്ത് ശക്തമായ തുലാമഴയ്ക്ക് സാധ്യത: അഞ്ച് ദിവസം മഴ കനക്കും

October 16, 2025
News

വെള്ളായണി കായലില്‍ കുളിക്കാനിറങ്ങി; മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

January 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?