EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആര്യ ഓട്ടോയുടെ പുതിയ സ്റ്റേറ്റ് ഓഫ് ദി ആർട്ട് പ്രീമിയം ഫെസിലിറ്റി പ്രവർത്തനം ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ആര്യ ഓട്ടോയുടെ പുതിയ സ്റ്റേറ്റ് ഓഫ് ദി ആർട്ട് പ്രീമിയം ഫെസിലിറ്റി പ്രവർത്തനം ആരംഭിച്ചു
Business

ആര്യ ഓട്ടോയുടെ പുതിയ സ്റ്റേറ്റ് ഓഫ് ദി ആർട്ട് പ്രീമിയം ഫെസിലിറ്റി പ്രവർത്തനം ആരംഭിച്ചു

Web Desk
Last updated: October 10, 2025 7:02 PM
Web Desk
Published: October 10, 2025
Share

അബുദാബി:കെസാഡ് ഗ്രൂപ്പിന്റെ കീഴിലുള്ള റഹായെൽ ഓട്ടോമോട്ടീവ് സിറ്റിയിൽ ആര്യ ഓട്ടോയുടെ ഏറ്റവും പുതിയ സ്റ്റേറ്റ് ഓഫ് ദി ആർട്ട് പ്രീമിയം ഫെസിലിറ്റി പ്രവർത്തനം ആരംഭിച്ചു. ഇതിലൂടെ ആര്യ ഓട്ടോ യു.എ.ഇയിലെ ഓട്ടോമോട്ടീവ് സർവീസ് മേഖലയിലെ പുതിയൊരു നാഴികക്കല്ലിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ രൂപകൽപ്പന ചെയ്തിട്ടുള്ള ഇവി-റെഡി വർക്ക്‌ഷോപ്പ്, നൂതന സംവിധാനങ്ങൾ, സുസ്ഥിരത, ഉപഭോക്തൃ മികവ് എന്നിവയിലുള്ള ആര്യ ഓട്ടോയുടെ പ്രതിബദ്ധത, യുഎഇയുടെ വളർന്നവരുന്ന ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റത്തിന് മുതൽ കൂട്ടാവുകയാണ്.

ഏകദേശം 150,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ഫെസിലിറ്റിയിൽ ഒരേ സമയം 100-ൽ അധികം വാഹനങ്ങൾ സർവീസ് ചെയ്യാനാവും. ഏറ്റവും പുതിയ ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യകളുള്ള മെക്കാനിക്കൽ വിഭാഗവും, സമഗ്രമായ ബോഡി ഷോപ്പും, ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേക മെയിന്റനൻസ് & റിപെയർ വിഭാഗങ്ങളും ഉൾപ്പെടുന്നതാണ് പുതിയ ഫെസിലിറ്റി. സുരക്ഷ, കാര്യക്ഷമത, പെർഫോമൻസ് എന്നിവയിലെ ഉയർന്ന നിലവാരം അടിസ്ഥാനമാക്കി വ്യവസായ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് ഓഫ് കോൺഫോർമിറ്റി പ്രോഗ്രാമിന് കീഴിൽ ഫൈവ് സ്റ്റാർ ക്വാളിറ്റി സർട്ടിഫിക്കേഷൻ വർക്ക്ഷോപ്പിന് ലഭിച്ചിട്ടുണ്ട്.

പ്രധാന ഇൻഷുറൻസ് കമ്പനികളുടെ അംഗീകൃത കൊളീഷൻ റിപ്പയർ പാർട്ട്ണറായ ആര്യ ഓട്ടോ, 2007 മുതൽ വിശ്വാസത്തിന്റെയും ഗുണമേന്മയുടെയും പാരമ്പര്യത്തിൽ ഏറെ മുൻപന്തിയിലാണ്. റഹായെലിലെ ഈ പുതിയ ഫെസിലിറ്റി മൾട്ടി-ബ്രാൻഡ് ഓട്ടോമോട്ടീവ് കെയറിൽ മാതൃകാപരമായ കാൽവെപ്പാണ് നടത്തിയിരിക്കുന്നത്. ആര്യ ഓട്ടോ,സുസ്ഥിര ഗതാഗതവും വ്യവസായ നവീകരണവും ലക്ഷ്യം വെക്കുന്ന യു.എ.ഇയുടെ സ്വപ്നങ്ങള്ക്ക് ഇതോടെ പുതിയ പ്രതീക്ഷകളാണ് നൽകുന്നത്.

എക്കണോമിക് സിറ്റീസ് & ഫ്രീ സോൺസ് സിഇഒ അബ്ദുല്ല അൽ ഹമേലി നേതൃത്വം നൽകിയ ഉദ്ഘാടന ചടങ്ങിൽ കെസാഡ് ഗ്രൂപ്പ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ഫാത്തിമ അൽ ഹമ്മാദി, സ്റ്റേക്ക്ഹോൾഡർ മാനേജ്‌മെന്റ് & സ്ട്രാറ്റജിക് പാർട്ണർഷിപ്പിലെ യൂസഫ് അൽ സാബി, റഹായേൽ ഓട്ടോമോട്ടീവിലെ ആക്ടിംഗ് ജനറൽ മാനേജർ ഖാലിദ് അൽ തെനേജി, കൊമേഴ്സ്യൽ ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് സീനിയർ മാനേജർ സാലിം എം. മാമരി എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യവസായ പ്രമുഖരും പങ്കെടുത്തു.

വീശിഷ്ടാതിഥികൾ ഫെസിലിറ്റിയിലെ നൂതന സാങ്കേതിക സൗകര്യങ്ങൾ സന്ദർശിക്കുകയും ഈ ഇ.വി റെഡി ടെക്നോളജിയും പുതിയ സേവനങ്ങളും നേരിട്ട് കണ്ടു മനസ്സിലാക്കുകയും ചെയ്തു.
“ആര്യ ഓട്ടോ വിശ്വാസ്യത, ഗുണനിലവാരം, കുടുംബ ഐക്യം എന്നിവയിൽ ഊന്നൽ നൽകുന്ന സ്ഥാപനമാണ്. യുഎഇ ഓട്ടോമോട്ടീവ് സേവന മേഖലയിൽ പുതിയൊരു വഴിത്തിരിവാകാൻ ആര്യ ഓട്ടോയ്ക്ക് സാധിച്ചു” എന്ന് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. പി.കെ. സുഭാഷ് ബോസ് തന്റെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

“ഒരു കൂട്ടുസ്വപ്നമായി ആരംഭിച്ചത് ഇപ്പോൾ തലമുറകളോളം നീണ്ടുനിൽക്കുന്ന പാരമ്പര്യമാണ് “ആര്യ ഓട്ടോ ചെയർമാൻ ശ്രീ. പി.കെ. അശോകൻ കൂട്ടിച്ചേർത്തു. ഇതൊരു നാഴികക്കല്ലാണ്, കഴിഞ്ഞ തലമുറകൾ നൽകിയ അനുഭവ സമ്പത്തും വരും തലമുറയുടെ ഊർജ്ജവുമാകുമ്പോൾ, യുഎഇയുടെ വളർന്നുവരുന്ന ഓട്ടോമോട്ടീവ് ഏകോസിസ്റ്റെത്തിനു ഈ പുതിയ സംരംഭം ശക്തി പകരുന്നു എന്ന് ആര്യ ഓട്ടോയുടെ പാർട്ട്ണറായ ശ്രീ. പി.കെ. സുരേഷ് പറഞ്ഞു.

പങ്കാളിത്തം ശക്തിപ്പെടുത്താനും ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരം ഉറപ്പ് വരുത്താനും ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന് ആര്യ ഓട്ടോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. പി.ജെ. പ്രജിത്ത് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ആര്യ ഓട്ടോയെക്കുറിച്ച്:

2007-ൽ സ്ഥാപിതമായ ആര്യ ഓട്ടോ, പ്രീമിയം മൾട്ടി-ബ്രാൻഡ് വെഹിക്ൾ കെയർ , കൊളീഷൻ റിപ്പയർ, നൂതന ഡയഗ്നോസ്റ്റിക് സേവനങ്ങൾ എന്നിവ ഉറപ്പ് നൽകുന്ന യുഎഇ ആസ്ഥാനമായുള്ള ഒരു പ്രമുഖ ഓട്ടോമോട്ടീവ് സ്ഥാപനമാണ്. ഗുണനിലവാരത്തിനും ഉപഭോക്തൃ സംതൃപ്തിക്കും പേരുകേട്ട ആര്യ ഓട്ടോ, സുസ്ഥിര ഗതാഗതവും സാങ്കേതിക നവീകരണവും ലക്ഷ്യം വെക്കുന്ന യു.എ.ഇയുടെ സ്വപ്നങ്ങള്ക്ക് പുതിയ വർണ്ണം നൽകി സേവന മേഘലയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ജോസഫ് കട്ടിക്കാരൻ
ബിസിനസ് ഡെവലപ്‌മെന്റ് മേധാവി
ആര്യ ഓട്ടോ
ഇമെയിൽ: joseph@aaryaauto.ae
ഫോൺ: 0549968446
വെബ്‌സൈറ്റ്: www.aaryaautos.ae
Instagram : https://www.instagram.com/aaryapremiumauto/
ലിങ്ക്ഡ്ഇൻ : https://www.linkedin.com/company/aarya-auto/
ഫേസ്ബുക്ക്: https://www.facebook.com/AaryaPremium

TAGGED:aaryaRahayel automotive
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പുരാതന കെട്ടിടങ്ങൾക്ക് പുതുമോടി: ശ്രദ്ധേയമായി ഷാർജ പൈതൃക പദ്ധതി
  • സ്നേഹം കൊണ്ട് മാറിടങ്ങൾ നെയ്തെടുക്കുന്ന മനുഷ്യർ
  • കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സിപിഎം ന​ഗരസഭാ കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ‌
  • പ്രത്യേക ശ്രദ്ധയ്ക്ക്! അതിശക്തമായ മഴ തുടരുന്നു, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • സംസ്ഥാനത്ത് ശക്തമായ തുലാമഴയ്ക്ക് സാധ്യത: അഞ്ച് ദിവസം മഴ കനക്കും

You Might Also Like

BusinessNews

ഇന്ത്യൻ രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍

September 26, 2022
BusinessNews

പരസ്പരം വ്യോമാതിർത്തി അടച്ചിട്ടത് ഒരു മാസത്തേക്ക് കൂടി നീട്ടി ഇന്ത്യയും പാകിസ്താനും

August 23, 2025
Business

ഓസ്ട്രേലിയയിൽ ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുടങ്ങാൻ ലുലു ഗ്രൂപ്പ്

February 22, 2024
Business

അഞ്ച് വ‍ർ‌ഷത്തിനിടെ ഇന്ത്യയിൽ പൂട്ടിപ്പോയത് ഏഴ് വിമാനക്കമ്പനികൾ, ഇനിയുള്ളത് 16 കമ്പനികൾ

July 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?