സൂപ്പർ ഹിറ്റ് സീരിസ് ആടിലെ മൂന്നാമത്തെ സിനിമയുടെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചു. 2026 മാർച്ച് 19-ന് ആട് സ്ക്രീനുകളിലെത്തും. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
50 കോടിയോളം രൂപ മുടക്കു മുതലിൽ നിർമ്മിക്കുന്ന ആട് 3 കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാൻ്റസി – കോമഡി ജേർണലിലാണ് ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ ഉള്ളടക്കം സംബന്ധിച്ച് യാതൊരു സൂചനകളും അണിയറ പ്രവർത്തകർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ലോകോത്തര ടെക്നീഷ്യൻമാരും നടൻമാരും ആട് ത്രീയിലുണ്ടെന്നാണ് സൂചന. നിരവധി ഷെഡ്യൂകളിലായി നൂറ്റിയറുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു.
പാലക്കാട്ട് ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൽ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ്പ്രധാന താരങ്ങൾ.
സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം – അഖിൽ ജോർജ്. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം – അനീസ് നാടോടി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – സ്റ്റെഫി സേവ്യർ, സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര,പ്രൊഡക്ഷൻ കൺട്രോളർ – ഷിങ്ങു ജി. സുശീലൻ.പാലക്കാടിനു പുറമേ ഇടുക്കി, തൊടുപുഴ , തേനി എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക.