EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അറുപതിന്റെ നിറവിൽ ദോഹ മുനിസിപ്പാലിറ്റി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അറുപതിന്റെ നിറവിൽ ദോഹ മുനിസിപ്പാലിറ്റി
News

അറുപതിന്റെ നിറവിൽ ദോഹ മുനിസിപ്പാലിറ്റി

Web desk
Last updated: January 4, 2023 5:35 AM
Web desk
Published: January 4, 2023
Share

അറുപതിന്റെ ​നി​റ​വി​ൽ ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി. അം​ഗീ​കാ​ര​ങ്ങ​ളു​ടെ​യും സ്വീ​കാ​ര്യ​ത​യു​ടെ​യും തി​ള​ക്ക​ത്തി​ൽ ദോ​ഹ ന​ഗ​ര​സ​ഭ ആ​റു പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്നു. ഫി​ഫ ലോ​ക​ക​പ്പിനുൾപ്പെടെ രാ​ജ്യം വേ​ദി​യായ​തോ​ടെ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ​ത​ന്നെ ഏ​റെ ശ്ര​ദ്ധ ​നേ​ടാൻ ദോഹയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മു​നി​സി​പ്പാ​ലി​റ്റി 60ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച​ത്.

ന​ഗ​ര​വി​ക​സ​ന​ത്തി​ന്റെ പു​രോ​ഗ​തി​യും മു​നി​സി​പ്പ​ൽ സേ​വ​ന​ത്തി​ന്റെ വൈ​വി​ധ്യ​വ​ത്ക​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തണം. ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ്ര​ചോ​ദ​ന​ത്തി​നു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്നും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി അ​ൽ സു​ബേ പറഞ്ഞു. ഇ​തി​നാ​യി സ​ർ​ക്കാ​ർ, സ​ർ​ക്കാ​റി​ത​ര മേ​ഖ​ല​ക​ളു​ടെ സം​യു​ക്ത ശ്ര​മ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

60ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​നി​സി​പ്പ​ൽ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മു​നി​സി​പ്പ​ൽ വ​ർ​ക്ക് സി​സ്റ്റം, മോ​ണി​റ്റ​റി​ങ്, ഇ​ൻ​സ്പെ​ക്ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​മെ​ന്ന് ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ അ​ജ്റാ​ൻ അ​ൽ ബു​ഐ​നെ​യ്ൻ പ​റ​ഞ്ഞു. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗം വി​പു​ലീ​ക​രി​ക്കു​ക​യും ക്രി​യാ​ത്മ​ക സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും. ക​മ്യൂ​ണി​റ്റി പ​ങ്കാ​ളി​ത്തം വി​ക​സി​പ്പി​ക്കുകയെന്നതും ദോഹയുടെ ല​ക്ഷ്യ​മാ​ണ്. ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പൊ​തു​ശു​ചി​ത്വ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും പ​രി​ശോ​ധി​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​നവും വി​ക​സി​പ്പി​ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​തി​ന് മു​നി​സി​പ്പാ​ലി​റ്റി മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം യു​നെ​സ്കോ​യു​ടെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ലൈ​ഫ്‌​ലോ​ങ് ലേ​ണി​ങ്ങി​ൽ​നി​ന്ന് ഗ്ലോ​ബ​ൽ നെ​റ്റ്‍വ​ർ​ക്ക്​ ഓ​ഫ് ലേ​ണി​ങ് സി​റ്റീ​സി​ൽ ദോ​ഹ ന​ഗ​രം അം​ഗ​ത്വം നേ​ടി​യി​ട്ടു​ണ്ട്. കൂടാതെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​ഗ്യ​ന​ഗ​രം എ​ന്ന ബ​ഹു​മ​തി​യും ദോ​ഹയ്ക്ക് സ്വന്തമാണ്. ഖ​ത്ത​റി​ലെ മ​റ്റ് ഏ​ഴു ന​ഗ​ര​ങ്ങ​ൾ​ക്കു കൂ​ടി ഇതേ ബ​ഹു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. അതേസമയം എ​ല്ലാ ന​ഗ​ര​ങ്ങ​ൾ​ക്കും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മി​ഡി​ലീ​സ്റ്റി​ലെ ആ​ദ്യ രാ​ജ്യ​മാ​ണ് ഖ​ത്ത​ർ.

രാ​ജ്യത്തിന്റെ ത​ല​സ്ഥാ​നം കൂ​ടി​യാ​യ ദോ​ഹ ന​ഗ​രം ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളി​ലാ​യി നി​ര​വ​ധി പ്രാ​ദേ​ശി​ക, മേ​ഖ​ലാ, രാ​ജ്യാ​ന്ത​ര പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യായി​ട്ടു​ണ്ട്. കൂടാതെ പു​രാ​ത​ന ച​രി​ത്ര​വും പൈ​തൃ​ക​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ദോ​ഹ​യെ ഇ​സ്‌​ലാ​മി​ക് ​വേ​ൾ​ഡി​ന്റെ സാം​സ്‌​കാ​രി​ക ത​ല​സ്ഥാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി സ്ഥാ​പി​ത​മാ​യ​തു​ മു​ത​ൽ ന​ഗ​ര​ത്തി​ന്റെ സ​മൃ​ദ്ധി​ക്കും വി​ക​സ​ന​ത്തി​നു​മാ​യി മ​ഹ​ത്താ​യ സം​ഭാ​വ​ന ന​ൽ​കു​ക​യും കൈ​യൊ​പ്പു​ചാ​ർ​ത്തു​ക​യും ചെ​യ്ത ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു.

TAGGED:Doha Municipality
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞു; നിരീക്ഷണത്തില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥിക്ക് നിപയില്ല

September 14, 2023
News

സുഡാൻ സംഘർഷം: ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് താമസസൗകര്യമൊരുക്കി

April 19, 2023
News

അതിസമ്പന്നരായ മലയാളികളിൽ എം എ യൂസഫലി ഒന്നാമത്

September 17, 2022
NewsReal LifeReal Story

ഓട്ടിസം കാരണം ജെസ്നയ്ക്ക് ഫിറ്റ്സ് വരുന്നത് ഒരു ദിവസം 20 തവണയൊക്കെയാണ്;ആധാർ ഇല്ലാതത്തിനാൽ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല

November 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?