EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദിയിലെ കോവിഡ് നിയമലംഘന പിഴയിൽ കുരുങ്ങി പ്രവാസികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദിയിലെ കോവിഡ് നിയമലംഘന പിഴയിൽ കുരുങ്ങി പ്രവാസികൾ
News

സൗദിയിലെ കോവിഡ് നിയമലംഘന പിഴയിൽ കുരുങ്ങി പ്രവാസികൾ

News Desk
Last updated: December 24, 2022 2:10 PM
News Desk
Published: December 24, 2022
Share

സൗദിയിൽ കോവിഡ് കാലത്തെ നിയമലംഘനങ്ങൾക്ക് ചുമത്തിയിരുന്ന പിഴകൾ അടക്കണമെന്ന സന്ദേശം നിരവധി പ്രവാസികൾക്ക് തിരിച്ചടിയാവുന്നു. കർഫ്യൂ ലംഘിച്ചതിനും കോവിഡ് പ്രതിരോധ നടപടികൾ ലംഘിച്ചതിനും മറ്റുമായി സൗദി ആഭ്യന്തര മന്ത്രാലയമാണ് പിഴ ചുമത്തിയത്. സന്ദേശം ലഭിച്ച് 15 ദിവസത്തിനകം അടക്കണമെന്നാണ് സന്ദേശം.

കോവിഡ് രൂക്ഷമായ സമയത്ത് മാസ്ക് ധരിക്കാത്തതിന് 1,000 റിയാലും കർഫ്യൂ ലംഘിച്ചതിന് 10,000 റിയാലും വരെയായിരുന്നു പിഴ. നിരവധി പ്രവാസികൾക്ക് ഇത്തരത്തിലുള്ള വിവിധ പിഴകൾ ലഭിച്ചിരുന്നു. പിഴ അടക്കാതിരുന്നത് കൊണ്ട് ഇഖാമ (താമസരേഖ) പുതുക്കാതിരിക്കുകയോ എക്സിറ്റ് റീ-എൻട്രി വിസയിൽ നാട്ടിൽ പോവുന്നതിനോ മറ്റോ യാതൊരു വിധ തടസങ്ങളും ഉണ്ടാകാതിരുന്നത് കൊണ്ട് മഹാഭൂരിപക്ഷം പേരും ഈ പിഴകൾ ഇതുവരെ അടച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള പിഴകൾ 15 ദിവസത്തിനകം അടക്കണമെന്ന സന്ദേശം പിഴ ലഭിച്ച വ്യക്തികളുടെ അംഗീകൃത നമ്പറുകളിലേക്ക് വന്നു തുടങ്ങി. കൂടാതെ സന്ദേശം ലഭിച്ച് 15 ദിവസത്തിനകം പിഴകൾ അടക്കാത്തപക്ഷം ഇത്തരം നിയമ ലംഘകർക്കെതിരെ മറ്റു നിയമ നടപടികൾ സ്വീകരിക്കുമെന്നുള്ള സന്ദേശവും മിക്ക പ്രവാസികൾക്കും ലഭിച്ചിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങളുടെ പിഴകൾ കൈകാര്യം ചെയ്യുന്ന ഈഫാ പ്ലാറ്റ്‌ഫോമിൽ (Efaa.sa) നിന്നാണ് എല്ലാവർക്കും സന്ദേശം ലഭിക്കുന്നത്. എന്നാൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്കും മറ്റും 10,000 റിയാൽ ഒന്നിച്ചു പിഴ അടയ്ക്കുക എന്നത് ബുദ്ധിമുട്ടാണ്. ഇത്തരക്കാരാണ് വലിയ തുക പിഴ അടക്കാനുള്ള സന്ദേശത്തിൽ ഏറെ പ്രയാസം അനുഭവിക്കുന്നത്. കൃത്യസമയത്ത് പിഴ അടച്ചില്ലെങ്കിൽ എന്ത് നിയമനടപടിയായിരിക്കും ഉണ്ടാവുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ലാത്തതും പ്രവാസികളെ പ്രയാസത്തിലാക്കുന്നു.

വലിയ തുക പിഴ അടക്കാൻ തവണ വ്യവസ്ഥ നൽകുകയോ പിഴ അടക്കുന്നതിൽ നിന്ന് ഇളവ് പ്രഖ്യാപനം വരുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസികളും. https://efaa.sa എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ പേരിൽ ഇത്തരം പിഴകൾ വന്നിട്ടുണ്ടോ എന്ന് ആർക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

672 ഗോളുകൾ! വീണ്ടും റെക്കോർഡിട്ട് ലയണൽ മെസ്സി

September 19, 2022
News

ദുബായിൽ ഇനി സ്വകാര്യ മദ്യ ലൈസൻസ് സൗജന്യം

January 1, 2023
News

പരസ്യമായ രഹസ്യങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇനിയെന്ത് ?

August 19, 2024
News

ഇ​സ്രാ​യേ​ൽ-ജ​ർ​മ​നി പ്രക്ഷോഭം, യുഎഇയിൽ നിന്നുള്ള വിവിധ വിമാന സ​ർ​വീസു​ക​ൾ റദ്ദാക്കി 

March 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?