EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അന്ന് ഗാലറിയിൽ ഇന്ന് കളിക്കളത്തിൽ, മെസ്സിയ്ക്കൊപ്പം ഫോട്ടോയെടുത്ത അൽവാരസ് എന്ന കുട്ടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > അന്ന് ഗാലറിയിൽ ഇന്ന് കളിക്കളത്തിൽ, മെസ്സിയ്ക്കൊപ്പം ഫോട്ടോയെടുത്ത അൽവാരസ് എന്ന കുട്ടി
Sports

അന്ന് ഗാലറിയിൽ ഇന്ന് കളിക്കളത്തിൽ, മെസ്സിയ്ക്കൊപ്പം ഫോട്ടോയെടുത്ത അൽവാരസ് എന്ന കുട്ടി

News Desk
Last updated: December 14, 2022 1:17 PM
News Desk
Published: December 14, 2022
Share

ഖത്തർ ലോകകപ്പിൽ നടന്ന സെമി ഫൈനലിൽ ക്രൊയേഷ്യയും അർജന്റീനയും തമ്മിലുള്ള മത്സരത്തിൽ അർജന്റീനയുടെ ഉജ്വല പ്രകടനമാണ് ലോകം കണ്ടത്. അര്‍ജന്‍റീനയെ മുന്നില്‍ നിന്ന് നയിച്ച ലയണല്‍ മെസ്സിക്കൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന 22 കാരനും കൂടി ചേർന്നപ്പോൾ മൂന്ന് ഗോളുകൾ നേടി ടീം ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിച്ചു. രണ്ട് ഗോളുകളാണ് അല്‍വാരസ് നേടിയത്. അതില്‍ രണ്ടാമത്തെ ഗോളിലേക്ക് വഴിയൊരുക്കിയത് സാക്ഷാൽ ലയണല്‍ മെസ്സിയും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായിരുന്ന ജൂലിയൻ അല്‍വാരസിന്‍റെ ആദ്യ ലോകകപ്പ് മത്സരമാണിത്.

ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായ അല്‍വാരസ് പത്ത് വര്‍ഷങ്ങൾക്ക് മുൻപ് മെസ്സിക്കൊപ്പമെടുത്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടിക്കാലത്ത് മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ച് എത്തിയ അല്‍വാരസിനൊപ്പം മെസ്സി ഫോട്ടോക്ക് പോസ് ചെയ്തു. എന്നാൽ കൃത്യം പത്ത് വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ കുഞ്ഞ് ആരാധകൻ ഇന്ന് അര്‍ജന്‍റീനക്കായി മെസിയ്ക്കൊപ്പം നിന്നുകൊണ്ട് മെസ്സി നൽകിയ പാസ്സിൽ നേടിയ ഗോളുകളാണ് കയ്യടി നേടുന്നത്. പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റായ ഫ്രാബ്രിസിയോ റൊമാനോയാണ് മെസ്സിക്കൊപ്പമുള്ള അൽവാരസിന്റെ ഈ പഴയ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ആറാം തവണയാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും ലയണൽ മെസി കളിക്കളത്തിൽ നിറഞ്ഞുനിന്നു. അതേസമയം കളിക്കളത്തിൽ അൽവാരസ് നേടിയ സോളോ ഗോളിന് ഗാലറിയിൽ കൈയ്യടിക്കുന്ന ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയുടെ ചിത്രവും ആരാധകർക്ക് ആവേശം നൽകിയിട്ടുണ്ട്. 42 കാരനായ റൊണാള്‍ഡീഞ്ഞോ ലുസൈൽ സ്റ്റേഡിയത്തിലെ വിഐപി സീറ്റിൽ കൈയ്യടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു. എന്നാൽ 22 കാരനായ അൽവാരസിൻ്റെ ഈ അതുഗ്രൻ സോളോ ഗോൾ 1986ൽ ഇംഗ്ലണ്ടിനെതിരെ ഡീഗോ മറഡോണ നേടിയ ഗോളിന് സമാനമാണെന്നാണ് ആരാധകർ അവകാശപ്പെടുന്നത്.

TAGGED:ArgentinaJulian Alvarez
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Sports

ആവേശമാകാൻ “അൽ ഐൻ പഞ്ച 2023 ” പഞ്ചഗുസ്തി മത്സരം

July 13, 2023
Sports

ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലില്‍

March 13, 2023
NewsSports

റിയാദിൽ പിഎസ്ജിയ്ക്ക് ജയം; ഗോളടിച്ച് റൊണാള്‍ഡോയും മെസിയും

January 20, 2023
Sports

ജപ്പാന് കാലിടറി: കോസ്റ്ററിക്കയ്ക്ക് ജയം

November 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?