EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കലകൊണ്ട് കലാപം ഇല്ലാതാക്കാൻ…’യുദ്ധത്തിനെതിരെ യുക്രൈൻ ആർട്ടിസ്റ്റ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘കലകൊണ്ട് കലാപം ഇല്ലാതാക്കാൻ…’യുദ്ധത്തിനെതിരെ യുക്രൈൻ ആർട്ടിസ്റ്റ് 
News

‘കലകൊണ്ട് കലാപം ഇല്ലാതാക്കാൻ…’യുദ്ധത്തിനെതിരെ യുക്രൈൻ ആർട്ടിസ്റ്റ് 

News Desk
Last updated: December 10, 2022 7:10 AM
News Desk
Published: December 10, 2022
Share

റഷ്യ-യുക്രൈൻ യുദ്ധം ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയിട്ട് ഒന്‍പതു മാസത്തിലേറെയായി. 44 ദശലക്ഷം ജനസംഖ്യയുള്ള യുക്രൈനിന്റെ ദിവസങ്ങൾ കൊണ്ട് കീഴടക്കാമെന്നായിരുന്നു റഷ്യ കരുതിയിരുന്നത്. എന്നാൽ യുക്രൈൻ നടത്തിവരുന്ന ധീരമായ പ്രതിരോധത്തിനുമുന്നില്‍ റഷ്യക്ക് അടിപതറി. ശേഷം റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുദ്ധം കൂടുതൽ രക്തരൂക്ഷിതമാക്കുന്ന കാഴ്ച ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി.

അതേസമയം യുദ്ധം തകർത്ത യുക്രൈനിൽ നിന്നും കലാസൃഷ്ടി കൊണ്ട് റഷ്യയ്ക്കെതിരെ പോരാടുകയാണ് 49 കാരനായ മൈക്കോള കോവലെങ്കോ എന്ന കലാകാരൻ. യുദ്ധവിരുദ്ധ പോസ്റ്ററുകൾ കൊണ്ട് പുടിനെ ചെറുക്കാൻ ശ്രമിക്കുകയാണ് ഇദ്ദേഹം. 2015 മുതൽ സ്ലോവാക്യയിൽ താമസിക്കുന്ന കോവലെങ്കോ യുദ്ധത്തിൽ റഷ്യക്കെതിരെ പേനയെ ആയുധമാക്കി. ലളിതമായ കലാസൃഷ്ടിയിലൂടെ വലിയ സന്ദേശങ്ങളാണ് ഈ ഗ്രാഫിക് ആർട്ടിസ്റ്റ് പങ്കുവയ്ക്കുന്നത്.

കഴിവ് ഉപയോഗിച്ച് ഇപ്പോഴുള്ള അവസ്ഥയിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. എന്റെ കലാഷ്നിക്കോവ് എന്റെ പേനയാണ് -മൈക്കോള കോവലെങ്കോ പറയുന്നു. അതേസമയം കോവലെങ്കോയുടെ അമ്മയും ഒരു സഹോദരിയും റഷ്യൻ അധിനിവേശത്തിൻ കീഴിലുള്ള തെക്കൻ യുക്രൈനിലെ സപ്പോരിജിയ മേഖലയിലുള്ള ഒരു ഭാഗത്താണ് ഇപ്പോൾ താമസിക്കുന്നത്. ആഴ്ചയിലൊരിക്കൽ ലഭിക്കുന്ന സന്ദേശത്തിലൂടെയാണ് അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നതെന്നും മൈക്കോള കൂട്ടിച്ചേർത്തു.

മൈക്കോളയുടെ സുഹൃത്തുക്കളായ പലരും റഷ്യക്കാരോട് യുദ്ധം ചെയ്യുന്നുണ്ട്. അവരിൽ ചിലർ ഇതിനകം തന്നെ കൊല്ലപ്പെടുകയും ചെയ്തു – കോവാലെങ്കോ പറയുന്ന. യുദ്ധം വിതച്ച വിപത്തുകൾ പശ്ചാത്തലമാക്കിയാണ് അദ്ദേഹത്തിൻ്റെ കലാസൃഷ്ടികൾ. യുക്രൈനിലെ സാച്ചി ആൻഡ് സാച്ചി പരസ്യ ഏജൻസിയിൽ ഹെഡ് ഡിസൈനറായിരുന്നു കോവാലെങ്കോ. യുദ്ധത്തിൻ്റെ നേർക്കാഴ്ചകളെ തൻ്റെ പോസ്റ്ററിലൂടെ അദ്ദേഹം ലോകത്തിന് മനസിലാക്കി കൊടുക്കുകയാണ്. വിജയത്തിന് യുക്രൈൻ നൽകേണ്ട വിലയാണ് പോസ്റ്ററിലൂടെ പറയുന്നതെന്നും കോവലെങ്കോ വ്യക്തമാക്കി.

TAGGED:Ukrainian artist
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല’, ഹേബിയസ് കോര്‍പ്പസില്‍ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി

December 15, 2023
News

ഖത്തറിൽ നാല് മലയാളികളുടെ ജീവന്‍ അപഹരിച്ച കെട്ടിട ദുരന്തത്തിന് കാരണം നിർമാണത്തിൽ വരുത്തിയ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

April 19, 2023
News

ശ്രദ്ധിക്കൂ…, ഷാര്‍ജയിലെ ഈ റോഡുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു

August 19, 2022
News

എബിസി ഷൂട്ട് ഔട്ട് കോണ്ടെസ്റ്റിനു സമ്മാനദാനത്തോടെ വർണ്ണാഭമായ കൊടിയിറക്കം 

December 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?