EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: പലസ്തീൻ അനുകൂല സിനിമ സംപ്രേഷണം ചെയ്തു; നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > പലസ്തീൻ അനുകൂല സിനിമ സംപ്രേഷണം ചെയ്തു; നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേൽ
News

പലസ്തീൻ അനുകൂല സിനിമ സംപ്രേഷണം ചെയ്തു; നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേൽ

News Desk
Last updated: December 9, 2022 5:47 AM
News Desk
Published: December 9, 2022
Share

 

പലസ്തീൻ ജനതയെ അനുകൂലിക്കുന്ന സിനിമ സംപ്രേഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് നെറ്റ്ഫ്ലിക്സിനെതിരെ ഇസ്രയേൽ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തുന്നു. ‘ഫർഹ’ എന്ന ജോർദാനിയൻ സിനിമയാണ് നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്നത്. ഈ സിനിമ സംപ്രേഷണം ചെയ്യരുതെന്ന് വിമർശിച്ചുകൊണ്ടാണ് ഉപഭോക്താക്കൾ സിനിമയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെ രംഗത്തുവന്നത്.

അതേസമയം നിരവധി ഉപഭോക്താക്കൾ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉപേക്ഷിച്ചു. കൂടാതെ ട്വിറ്ററിൽ ശക്തമായ ക്യാമ്പയിനും നടക്കുന്നുണ്ട്. 1948ൽ നടക്കുന്ന കഥയാണ് ഫർഹയിലുള്ളത്. 1948ൽ ഇസ്രയേൽ സൈന്യം പലസ്തീനിൽ നടത്തിയ കൂട്ടക്കൊലയിൽ നിന്ന് സംരക്ഷിക്കാൻ മകളെ പിതാവ് ഒരു മുറിയിൽ പൂട്ടിയിടുന്നു. ശേഷം അവിടെനിന്ന് ഇസ്രയേൽ സൈന്യം തൻ്റെ കുടുംബത്തെ കൊലപ്പെടുത്തുന്നത് മകൾ കാണുന്നതായാണ് സിനിമയുടെ ഇതിവൃത്തം.

ഇതു മൂലമാണ് സിനിമയ്ക്കെതിരെ ഉപഭോക്താക്കളും ഇസ്രായേലും പ്രതിഷേധവുമായി രംഗത്ത് വന്നത് . ഇസ്രായേൽ സൈന്യത്തെ രക്തക്കൊതിയന്മാരായ രാക്ഷസന്മാരായി സിനിമയിൽ ചിത്രീകരിക്കുന്നു. അത് സത്യമല്ലെന്നും അവകാശപ്പെട്ട് നെറ്റ്ഫ്ലിക്സിൽ നിന്ന് സിനിമ നീക്കം ചെയ്യണമെന്നുമുള്ള ആവശ്യവുമായി ചിലർ ഓൺലൈൻ അപേക്ഷയും നൽകിയിട്ടുണ്ട്. അതേസമയം ജോർഡാനിയൻ സംവിധായിക ഡാരിൻ ജെ സല്ലാം അണിയൊച്ചൊരുക്കിയ ഈ ചിത്രം വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

TAGGED:Netflix
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

നെയ്മർ ഇന്ത്യയിലേക്ക്; അൽ ഹിലാലും മുംബൈ സിറ്റിയും ഒരേ ഗ്രൂപ്പിൽ

August 24, 2023
News

ഖത്തർ ലോകകപ്പിനുള്ള സൗദി ദേശീയ ടീമിനെ പ്രഖ്യാപിച്ചു

November 12, 2022
News

സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

May 20, 2023
News

ഇരട്ടചാവേർ സ്ഫോടനം: ഇന്ത്യൻ ചാരസംഘടനയെ കുറ്റപ്പെടുത്തി പാക്കിസ്ഥാൻ

October 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?