EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിയമസഭയിൽ പുതുചരിത്രം; സ്പീക്കര്‍ പാനലില്‍ മുഴുവനും സ്ത്രീകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിയമസഭയിൽ പുതുചരിത്രം; സ്പീക്കര്‍ പാനലില്‍ മുഴുവനും സ്ത്രീകൾ
News

നിയമസഭയിൽ പുതുചരിത്രം; സ്പീക്കര്‍ പാനലില്‍ മുഴുവനും സ്ത്രീകൾ

News Desk
Last updated: December 5, 2022 7:33 AM
News Desk
Published: December 5, 2022
Share

കേരള നിയമസഭയിൽ ചരിത്ര തീരുമാനവുമായി സ്പീക്കർ എഎൻ ഷംസീർ. സ്പീക്കര്‍ പാനലില്‍ ഇത്തവണ എല്ലാവരും വനിതകളാണ്. ഭരണപക്ഷത്തുനിന്ന് യു.പ്രതിഭ, സി.കെ.ആശ എന്നിവരും പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയുമാണ് പാനലിലുള്ളത്.

ഇത് ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്. ഇതംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിർദ്ദേശിക്കുകയായിരുന്നു.

സാധാരണഗതിയില്‍ 3 പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ 3 അംഗങ്ങളും വനിതകളാവുന്നത് കേരള നിയമസഭയില്‍ ആദ്യമായിട്ടാണ്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നിട്ടുണ്ടെങ്കിലും 32 വനിതകള്‍ക്കു മാത്രമാണ് അവസരം ലഭിച്ചിട്ടുള്ളത്. സ്പീക്കർ ആയ ശേഷം ആദ്യത്തെ സഭ സമ്മേളനമായിരുന്നു എഎൻ ഷംസീറിന് ഇത്.

 

TAGGED:speaker panel
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ഞാൻ തീരുമാനിച്ചാൽ 25 പഞ്ചാത്തുകൾ LDFന് നഷ്ട്ടമാകും’: പി വി അൻവർ

September 30, 2024
News

‘കടക്ക് പുറത്ത്’; മീഡിയവണിനും കൈരളിക്കും ​ഗവർണറുടെ വിലക്ക്

November 7, 2022
News

ഗ്രോ വാസുവിനെ വെറുതെ വിട്ടു

September 13, 2023
News

ഒരു കോഴിമുട്ടയുടെ വില 48,000 രൂപ! കാരണം ഇതാണ്

August 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?