EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ ലോകകപ്പ്: അട്ടിമറിയിൽ അടിപതറി വമ്പന്മാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പ്: അട്ടിമറിയിൽ അടിപതറി വമ്പന്മാർ
News

ഖത്തർ ലോകകപ്പ്: അട്ടിമറിയിൽ അടിപതറി വമ്പന്മാർ

News Desk
Last updated: December 3, 2022 5:10 AM
News Desk
Published: December 3, 2022
Share

ഖത്തർ ലോകകപ്പിൽ ഇന്നലെ രണ്ട് വമ്പൻ അട്ടിമറിയാണ് ഉണ്ടായത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പോർച്ചുഗലിനെ പരാജയപ്പെടുത്തി ദക്ഷിണ കൊറിയ പ്രീക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ ജയിച്ചെങ്കിലും ഉറുഗ്വായ് പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഘാനക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഉറുഗ്വായുടെ ജയം.

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളാലും നിറ‍ഞ്ഞതായിരുന്നു ദക്ഷിണ കൊറിയ-പോർച്ചുഗൽ പോരാട്ടം. ആദ്യ പകുതിയിൽ തന്നെ ഇരു ടീമും ഓരോ ഗോൾ നേടി ഒപ്പമെത്തി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ദക്ഷിണ കൊറിയയുടെ വിജയഗോളെത്തിയത്. പോര്‍‌ച്ചുഗല്‍ അഞ്ചാം മിനിറ്റില്‍ റിക്കാർഡോ ഹോർറ്റയുടെ ഗോളിലായിരുന്നു മുന്നിലെത്തിയത്. 27-ാം മിനിറ്റില്‍ കിം യാാങ് ഗ്വോന് കോർണർ ഗോളിലെത്തിച്ച് മത്സരം സമനിലയിലെത്തിച്ചു. ഇ‍ഞ്ചുറി ടൈമില്‍(90+1) ഹ്വാങ് ഹീ ചാനിലൂടെ ദക്ഷിണ കൊറിയ വിജയമുറപ്പിച്ചു.

മറ്റൊരു മത്സരത്തില്‍ ഘാനയോട് ഉറുഗ്വായ് ജയിച്ചെങ്കിലും പ്രീക്വാർട്ടറിലേക്കെത്താൻ കഴിഞ്ഞില്ല. ഗോള്‍വ്യത്യാസവും പോയന്റും തുല്യമായതോടെ അടിച്ച ഗോളിന്റെ എണ്ണത്തിലാണ് ഉറുഗ്വായെ മറികടന്ന് ദക്ഷിണ കൊറിയ അവസാന 16-ലേക്ക് മുന്നേറിയത്. ജോർജിയന്‍ ഡി അരാസ്കേറ്റയാണ് ഉറുഗ്വായ്ക്കായി ഇരുഗോളും നേടിയത്.

പുലര്‍ച്ചെ നടന്ന മത്സരത്തിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചാണ് കാമറൂൺ ഖത്തർ ലോകകപ്പിൽ‌ നിന്ന് പടിയിറങ്ങുന്നത്. ബ്രസീൽ നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ജി ഗ്രൂപ്പിൽ നാലു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കാമറൂൺ. 92–ാം മിനിറ്റിൽ വിൻസെന്റ് അബൂബക്കറാണ് കാമറൂണിനായി വിജയ ഗോൾ നേടിയത്. ഡിസംബർ ആറിനു നടക്കുന്ന പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയാണു ബ്രസീലിന്റെ എതിരാളികൾ.

മറ്റൊരു മത്സരത്തിൽ സെർബിയക്കെതിരെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് വിജയം നേടി സ്വിറ്റ്സർലാൻഡും അവസാന 16ലേക്ക് കുതിച്ചു. സ്വിസ്സിന് വേണ്ടി 20-ാം മിനിറ്റിൽ തന്നെ ഷാഖിരി ആദ്യ പ്രഹരം ഏൽപ്പിച്ചു.എന്നാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ സെർബിയ മിട്രോവിച്ച് സമനില ഗോൾ നേടി. 35-ാം മിനിറ്റിൽ വ്‍‍ലാഹോവിച്ചിലൂടെ സെർബിയ മുന്നിലെത്തി. 44-ാം മിനിറ്റിൽ എംബോളോയാണ് സ്വിറ്റ്സർലാൻഡിന്റെ രക്ഷകനായ സമനിലഗോള്‍ നേടി. അവസാന നിമിഷം വരെ പൊരുതിയെങ്കിലും സെർബിയക്ക് ഇതിന് മറുപടി നൽകാനായില്ല.

TAGGED:Qatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

ഷാര്‍ജ പുസ്തക മേളക്ക് നിറം പകർന്ന് ഷാരൂഖ് ഖാന്‍

November 12, 2022
News

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം

July 5, 2024
EntertainmentNews

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് 

September 30, 2022
DiasporaNews

റിയാദിൽ വാട്ടർടാങ്കിൽ വീണ് മലയാളി ബാലൻ മരിച്ചു, നാട്ടിൽ നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുട്ടി

May 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?