പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ച് അര്‍ജന്റീന പ്രീ ക്വാര്‍ട്ടർ ഉറപ്പിച്ചു. തോറ്റെങ്കിലും ഗ്രൂപ്പ് സിയില്‍ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള പോളണ്ടും അർജന്റീനക്ക് ഒപ്പം പ്രീ ക്വാര്‍ട്ടറില്‍ എത്തി.
മെസ്സി പെനാല്‍റ്റി പാഴാക്കിയെങ്കിലും ജൂലിയന്‍ ആല്‍വാരസും ആല്‍ബിസെലസ്റ്റസിയും നേടിയ രണ്ട് ഗോളുകളാണ് അർജന്റീനക്ക് ജയം സമ്മാനിച്ചത്. ഓസ്‌ട്രേലിയയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി. മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സും പോളണ്ടും ഏറ്റുമുട്ടും.
ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സും ഓസ്‌ട്രേലിയയും പ്രീ ക്വാര്‍ട്ടറിലെത്തി. ഡെന്‍മാര്‍ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ഓസ്ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഗ്രൂപ്പില്‍ ഫ്രാന്‍സിനു പിന്നില്‍ അവര്‍ രണ്ടാം സ്ഥാനക്കാരായി. മാത്യു ലെക്കിയുടെ ഗോളാണ് ഓസീസിന് ജയം സമ്മാനിച്ചത്.
സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തെങ്കിലും മെക്സിക്കോ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. മെക്സിക്കോയ്ക്ക് തിരിച്ചടിയായത് ഗോള്‍ വ്യത്യാസമായിരുന്നു. ഹെന്റി മാര്‍ട്ടിനും ലൂയിസ് ഷാവേസുമാണ് മെക്‌സിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. സൗദിയുടെ ആശ്വാസ ഗോള്‍ നേടിയത് സലീം അല്‍ ദൗസാരിയാണ്.