പരിക്കുമൂലം മാറിനിന്ന ഫ്രാന്‍സ് താരം കരീം ബെൻസേമ ടീമിൽ തിരിച്ചെത്തുമെന്ന വാർത്ത തള്ളി ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ്. കരീം ബെന്‍സേമയുമായി താൻ സംസാരിച്ചിരുന്നുവെന്നും തിരിച്ചെത്താൻ സമയമെടുക്കുമെന്നും കോച്ച് ദിദിയർ അറിയിച്ചു. ബെൻസേമ ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കളിക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പാണ് ബെൻസേമ ടീം വിട്ട് അവധിക്കാലം ചെലവഴിക്കാൻ റീയൂനിയൻ ദ്വീപിലെത്തിയത്. ബെൻസേമ ഒരാഴ്ച ദ്വീപിലുണ്ടാവുമെന്നാണ് റിപ്പോർട്ട്. നിലവിലെ ലോകകപ്പ് സംഘത്തിന്റെ ഭാഗമാണ് ബെൻസേമ. എന്നാൽ കൂടെയുള്ള 24 പേരിലാണ് തന്റെ ശ്രദ്ധയെന്നും മറ്റ് കാര്യങ്ങൾ ആലോചിക്കുന്നേയില്ലെന്നും കോച്ച് ദെഷാംപ്സ് വ്യക്തമാക്കി.