EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading:  യു.എൻ ആസ്ഥാനത്ത് മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News >  യു.എൻ ആസ്ഥാനത്ത് മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും
News

 യു.എൻ ആസ്ഥാനത്ത് മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും

News Desk
Last updated: November 28, 2022 12:02 PM
News Desk
Published: November 28, 2022
Share

യു എൻ ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമ അടുത്ത മാസം അനാച്ഛാദനം ചെയ്യും. ഇന്ത്യയുടെ അധ്യക്ഷതയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വച്ചായിരിക്കും പ്രതിമ അനാച്ഛാദനം ചെയ്യുക. ഡിസംബര്‍ 14ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎന്നിലെത്തും. അതേസമയം യുഎന്നിന് ഇന്ത്യയുടെ സമ്മാനമെന്ന രീതിയിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. യുഎന്‍ ആസ്ഥാനത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഗാന്ധി ശില്‍പമായിരിക്കും ഇത്.

പ്രശസ്ത ഇന്ത്യന്‍ ശില്പിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ രാം സുതാര്‍ ആണ് ഈ ഗാന്ധി പ്രതിമ രൂപകർത്താവ്. ഗുജറാത്തില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മിച്ചതും രാം സുതാർ ആണ്. യുഎന്‍ ആസ്ഥാനത്തെ നോര്‍ത്ത് ലോണ്‍സിലാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു.

കറുത്ത കല്ലില്‍ നിര്‍മ്മിച്ച സൂര്യന്റെ ശില്‍പമാണ് യുഎന്‍ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിട്ടുള്ള ഇന്ത്യയുടെ മറ്റൊരു സമ്മാനം.1982 ജൂലായ് 26നാണ് ഇത് സ്ഥാപിച്ചത്. അന്ന് സെക്രട്ടറി ജനറലായിരുന്ന ഹാവിയര്‍ പെരസ് ഡി കുല്ലര്‍ ഐക്യരാഷ്ട്രസഭയെ പ്രതിനിധീകരിച്ച് ശില്‍പം സ്വീകരിച്ചു. ഇത് കൂടാതെ ജര്‍മ്മനിയുടെ ബെര്‍ലിന്‍ മതിലിന്റെ ഒരു ഭാഗം, ദക്ഷിണാഫ്രിക്കയുടെ നെല്‍സണ്‍ മണ്ടേലയുടെ ലൈഫ് സൈസ് വെങ്കല പ്രതിമ, പാബ്ലോ പിക്കാസോയുടെ ഗെര്‍ണിക്ക തുടങ്ങി വിവിധ രാജ്യങ്ങളുടെ സംഭാവനകൾ യുന്‍ ആസ്ഥാനത്തുണ്ട്.

TAGGED:Mahatma GandhistatueUnited Nations
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ലൈഫ് മിഷൻ കോഴ ; എം ശിവശങ്കർ അറസ്റ്റിൽ

February 15, 2023
News

അൽമുക്താദിർ ജ്വല്ലറിയിൽ റെയ്ഡ്: 380 കോടിയുടെ നികുതി വെട്ടിപ്പ്, 50 കോടി വിദേശത്തേക്ക് കടത്തി

January 10, 2025
News

‘കൽപാന്ത കാലത്തോളം’; യുവകലാ സന്ധ്യ 2023 ഞായറാഴ്ച നടക്കും

January 21, 2023
News

‘അച്ഛന്റെ മകൻ’; രഞ്ജി അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടി അർജുൻ ടെൻഡുൽക്കര്‍

December 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?