EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് മത്സരങ്ങൾ കാണാൻ ആരാധകർക്ക് ആശ്വാസമായി ഒമാൻ നിർമ്മിത ബസ്സുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പ് മത്സരങ്ങൾ കാണാൻ ആരാധകർക്ക് ആശ്വാസമായി ഒമാൻ നിർമ്മിത ബസ്സുകൾ
News

ലോകകപ്പ് മത്സരങ്ങൾ കാണാൻ ആരാധകർക്ക് ആശ്വാസമായി ഒമാൻ നിർമ്മിത ബസ്സുകൾ

News Desk
Last updated: November 25, 2022 11:45 AM
News Desk
Published: November 25, 2022
Share

ഖത്തർ ലോകകപ്പിൽ മത്സരം കാണാനെത്തുന്ന ആരാധകർക്കും മറ്റും ഒരുഗ്രൗണ്ടിൽനിന്ന്​ മറ്റൊരു ​​സ്ഥലത്തേക്ക്​ സഞ്ചരിക്കാൻ ഉപയോഗിക്കുന്നത്​​ ഒമാൻ നിർമിത ബസുകളിൽ. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയയിൽ കർവ മോട്ടേഴ്​സ്​ നിർമിച നൂറോളം ബസുകളാണ്​ ഖത്തറിന്‍റെ വീഥികളിൽ സർവിസ്​ നടത്തുന്നത്​. ലോകകപ്പ്​ മുന്നിൽ കണ്ട്​ ഒക്​ടോബറിൽ നൂറോളം ബസുകളാണ്​ കമ്പനി ഖത്തറിലേക് അയച്ചിട്ടുള്ളത്​. നൂറുബസുകളുടെ നിർമാണം പൂർത്തിയാക്കി സെപ്​റ്റംബറിൽ ആഘോഷ പരിപാടികൾ നടത്തുകയ ചെയ്തിരുന്നു. അതേസമയം കമ്പനിയുടെ ഈ വർഷത്തെ സുപ്രധാന ലക്ഷ്യങ്ങളൊന്നായിരുന്നു നൂറുബസുകളുടെ നിർമാണം. ആറുമാസം കൊണ്ടാണ്​ ഈ സുപ്രധാന ലക്ഷ്യത്തിലേക്ക്​ കമ്പനി എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സിറ്റി, സ്‌കൂൾ, ഇന്റർസിറ്റി ബസുകൾ അടക്കമുള്ളവ നിർമിക്കാൻ കഴിയുന്ന തരത്തിലാണ്​ ബസ്സുകൾ രൂപകൽപന ചെയ്‌തിരിക്കുന്നത്​. പ്രതിവർഷം 700 ബസുകൾ നിർമിക്കാൻ കഴിയുമെന്ന് ഫാക്ടറി വ്യക്തമാക്കി. ഒമാനും ഖത്തറും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഫലമാണ്​ ഈ ഫാക്ടറി. ഖത്തറിലെ പൊതു മേഖലാ ഗതാഗത കമ്പനിയായ മുവാസലാത്ത് ഖത്തറും ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുമാണ് ബസ് നിർമാണ് മേഖലയിലെ നിക്ഷേപം ഇറക്കിയിരിക്കുന്നത്. പദ്ധതിയുടെ 70 ശതമാനം ഖത്തർ കമ്പനിയും ഒമാൻ ഇൻവെസ്ററ്മെൻറ് അതോറിറ്റി 30 ശതമാനവുമാണ് വഹിക്കുന്നത്.

നിലവിലെ ഏറ്റവും പുതിയ സാ​ങ്കേങ്കതിക വിദ്യയാണ് ഫാക്ടറിൽ ഉപയോഗിക്കുന്നത്. അസ്ംസ്കൃത വസ്തുക്കൾ സൂക്ഷിച്ച് വെക്കുന്നതിനുള്ള വിശാലമായ വെയർ ഹൗസുകൾ, കട്ടിങിനും വെൽഡിങിനും പെയിൻറിങിനും വേണ്ടിയുള്ള പ്രത്യേക വർക്ക്​ ഷോപ്പുകൾ, യന്ത്രങ്ങൾ സംയോജിപ്പിക്കാനുള്ള കേന്ദ്രങ്ങൾ, വാഹനങ്ങളും വാഹനത്തിലെ ഉപകരണങ്ങളും പരിശോധിക്കാനുള്ള വിശാലമായ മുറ്റങ്ങൾ തുടങ്ങിയ സൗകര്യങ്ങളണ് ഫാക്ടറിയിലുള്ളത്. കൂടാതെ കർവ ഓട്ടോമോട്ടീവ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ സാദ് ബിൻ അഹമ്മദ് അൽ മോഹൻനാദി ഈ വർഷം തുടക്കത്തിൽ കമ്പനിയുടെ ലക്ഷ്യ വിപണി ഗൾഫാണെന്ന് വെളിപ്പെടുത്തിയിരുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതി; ലെ ഹയാത്ത് ഹോട്ടലിനെതിരെ നരഹത്യവകുപ്പ് ചുമത്തി

October 28, 2023
News

എം ടി വാസുദേവൻ നായരുടെ ആ​രോ​ഗ്യസ്ഥിതിയിൽ നേരിയ പുരോ​ഗതി;മരുന്നുകളോട് പ്രതികരിക്കുന്നു

December 21, 2024
News

യുക്രൈനിലെ ആശുപത്രിയിൽ റഷ്യൻ ആക്രമണം

November 24, 2022
NewsReal Talk With Arun Raghavan

കേരള കോണ്‍ഗ്രസുകള്‍ പിളര്‍ന്നിട്ടുള്ളത് അധികാരത്തിന്റെ പേരിലാണ്: എഡിറ്റോറിയല്‍ അഭിമുഖത്തില്‍ കെ.ബി ഗണേഷ് കുമാര്‍

November 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?