ഖത്തർ ലോകകപ്പില്‍ സെനഗലിനെ വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ്. ആഫ്രിക്കന്‍ ചാമ്പ്യന്മാരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഡച്ച് പട തകർത്തത്. അവസാന മിനിട്ടുകളില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സെനഗലിനെ വീഴ്‌ത്തിയത്. ഗ്യാപ്‌കോയും ക്ലാസനുമാണ് വിജയ ഗോൾ നേടിയത്.
ആദ്യ പകുതിയിൽ സെനഗല്‍ നെതർലൻഡ്സിനെതിരെ ശക്തമായ പോരാട്ടവീര്യമാണ് കാഴ്‌ചവെച്ചത്. പന്തടക്കത്തില്‍ നെതര്‍ലന്‍ഡ്‌സ് മുന്നിട്ട് നിന്നെങ്കിലും മികച്ച ആക്രമണങ്ങള്‍ പിറന്നത് സെനഗലിന്‍റെ ഭാഗത്ത് നിന്നായിരുന്നു. ലഭിച്ച അവസരങ്ങള്‍ ആദ്യ പകുതിയില്‍ ഗോളാക്കി മാറ്റാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.
മത്സരത്തിന്‍റെ 84ാം മിനിട്ടില്‍ നെതര്‍ലന്‍ഡ്സ് ആദ്യ ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്‍റെ 9ാം മിനിട്ടിലായിരുന്നു ഓറഞ്ച് പടയുടെ രാണ്ടാം ഗോള്‍. പകരക്കാരനായിറങ്ങിയ ക്ലാസനായിരുന്നു ഗോള്‍ നേടിയത്.