EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് രണ്ടാം ദിനം: ഇറാനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > ലോകകപ്പ് രണ്ടാം ദിനം: ഇറാനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം
Sports

ലോകകപ്പ് രണ്ടാം ദിനം: ഇറാനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം

News Desk
Last updated: November 21, 2022 4:06 PM
News Desk
Published: November 21, 2022
Share

ലോകകപ്പ് രണ്ടാം ദിവസത്തെ ഗ്രൂപ്പ് ബി മത്സരത്തിൽ ഇംഗ്ലണ്ടിൻ്റെ ഗോൾമഴയിൽ മുങ്ങി ഇറാൻ. രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ഇറാനെ നിലംപരിശാക്കിയത്. ആദ്യ പകുതിയിൽ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു.

ഇംഗ്ലണ്ടിനായി യുവതാരം ബുകായോ സാക 43, 62 മിനിറ്റുകളിലായി ഇരട്ടഗോൾ നേടി. ജൂഡ് ബെല്ലിങ്ഹാം, റഹിം സ്റ്റെർലിങ്, മാർക്കസ് റാഷ്ഫോർഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

ഇറാനായി സൂപ്പർതാരം മെഹ്ദി ടറേമിയാണ് ഇരട്ടഗോൾ നേടിയത്. 65, 90+13 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ടറേമിയുടെ ഗോളുകൾ പിറന്നത്. രാജ്യത്തിനായി 64 മത്സരങ്ങളിലായി ടറേമിയുടെ 42–ാം ഗോളാണിത്.

കഴിഞ്ഞ ലോകകപ്പിൽ ടോപ് സ്കോററായ ക്യാപ്റ്റൻ ഹാരി കെയ്ന് ഗോൾവേട്ട നടത്താനായില്ലെങ്കിലും രണ്ട് അസിസ്റ്റുകളുമായി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയ സ്റ്റെർലിങ് നാലാം ഗോളിനു വഴിയൊരുക്കുകയും ചെയ്തു.

ഇംഗ്ലണ്ടിൻ്റെ സമ്പൂർണ ആധിപത്യത്തിൽ ആദ്യ പകുതിയുടെ തുടക്കത്തിൽ സ്വന്തം ടീമിലെ താരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പർ ഗോൾകീപ്പർ അലിറേസ ബെയ്റാൻവാൻഡിനെ ഇറാന് നഷ്ടമായിരുന്നു. ബെയ്റാൻവാൻഡിനു പകരമിറങ്ങിയ ഹുസൈൻ ഹുസൈനിയുടെ പിഴവുകൾ ഇറാൻ്റെ പരാജയത്തിന് കടുപ്പമേറ്റി.

TAGGED:englandiranQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

ഓസീസിനെ എറിഞ്ഞിട്ട് ഷമി; ഇന്ത്യക്ക് ത്രില്ലര്‍ ജയം

October 17, 2022
NewsSports

‘തേര്‍ഡ് അംപയര്‍ അദ്ദേഹത്തെ തിരിച്ചു വിളിച്ചു’; ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് ഹെന്റി ഓലോങ്ക

August 23, 2023
Sports

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടങ്ങി ഇന്ത്യ; ഷൂട്ടിംഗിലും തുഴച്ചിലിലും വെള്ളി

September 24, 2023
Sports

‘ദി ചോയ്സ് ഈസ്‌ യുവേഴ്സ് ‘, 12ാമ​ത് ഖത്തർ ദേശീയ കായിക ദിനം

February 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?