EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ വിപണിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ വിപണിയിൽ
News

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ വിപണിയിൽ

News Desk
Last updated: November 17, 2022 9:39 AM
News Desk
Published: November 17, 2022
Share

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ വിപണിയിലെത്തി. സ്റ്റാര്‍ട്ടപ്പ് കമ്പനി പിഎംവി ഇലക്ട്രിക് ആണ് കുഞ്ഞൻ കാർ അവതരിപ്പിച്ചത്. EaS-E എന്ന പേരില്‍ പുറത്തിറക്കുന്ന ഈ ടു-സീറ്റര്‍ കാറിന് 4.79 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാണ് ഈ വിലയ്ക്ക് കാര്‍ നല്‍കുന്നത്. ബുക്ക് ചെയ്തവർക്ക് 2023 പകുതിയോടെ വാഹനം വിതരണം ചെയ്തു തുടങ്ങും.

2,000 രൂപ നല്‍കി പിഎംവിയുടെ വെബ്‌സൈറ്റിലൂടെ കാര്‍ ബൂക്ക് ചെയ്യാം. ഇതുവരെ 6,000 ബുക്കിംഗുകളാണ് EaS-E മോഡലിന് ലഭിച്ചത്. രാജ്യത്ത് നിലവില്‍ ലഭ്യമായ ഏറ്റവും ചെറിയ കാര്‍ എന്ന പ്രത്യേതകയും EaS-E ന് ഉണ്ട്. 2,915 എംഎം നീളവും 1,157 എംഎം വീതിയുമുള്ള വാഹനത്തിന് 550 കി.ഗ്രാം ആണ് ഭാരം. മൂന്നു വർഷം അല്ലെങ്കിൽ 50000 കിലോമീറ്റർ വാറന്റിയും പിഎംവി നൽകുന്നുണ്ട്.

120 കിലോമീറ്റർ, 160 കിലോമീറ്റർ, 200 കിലോമീറ്റർ എന്നിങ്ങനെ റേഞ്ച് ലഭിക്കുന്ന 3 മോഡലുകളാണ് പിഎംവി പുറത്തിറക്കിയത്. ഇതിൽ 120 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന അടിസ്ഥാന വകഭേദത്തിന് 4.79 ലക്ഷം രൂപ വില. മറ്റു മോഡലുകളുടെ വില 6.79 ലക്ഷം രൂപയും 7.79 ലക്ഷം രൂപയുമാണ്.

മണിക്കൂറില്‍ 70 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയര്‍ന്ന വേഗത. 13 എച്ച്പി പവറും 50 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന വാഹനം 5 സെക്കന്‍ഡുകൊണ്ട് പൂജ്യത്തില്‍ നിന്ന് 40 km/h വേഗത കൈവരിക്കും.

TAGGED:electric car
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഒഡീഷയിലെ അപകട വാര്‍ത്ത ഹൃദയം തകര്‍ത്തെന്ന് ജോ ബൈഡന്‍; ഒപ്പമുണ്ടെന്ന ആശ്വാസ വാക്കുകളുമായി ലോക രാജ്യങ്ങള്‍

June 4, 2023
News

കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് രാജ്യത്ത് ആർക്കും ഇടരുത്, ഉത്തരക്കൊറിയയിൽ നിയമം നടപ്പാക്കി തുടങ്ങി

February 16, 2023
News

മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു

October 28, 2025
News

ശസ്ത്രക്രിയ വിജയകരം; സെല്‍വിന്റെ ഹൃദയം ഇനി ഹരിനാരായണനില്‍ മിടിക്കും

November 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?