ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ഫൈനലില്‍. സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് പാക്കിസ്ഥാനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ 168/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെയാണ് ലക്ഷ്യം മറികടന്നത്.
ബട്ലറിന്റേയും അലക്സ് ഹെയിലിന്റേയും വെടിക്കെട്ട് ബാറ്റിംഗാണ് ഇംഗ്ലണ്ടിന് തകർപ്പൻ ജയം സമ്മാനിച്ചത്. ഹെയിൽസ് 47 പന്തിൽ 86 റൺസ് നേടിയപ്പോള്‍ ജോസ് ബട്‍ലര്‍ 49 പന്തിൽ 80 റൺസും നേടി ഇംഗ്ലണ്ടിനെ 16 ഓവറിൽ 170 റൺസിലേക്ക് എത്തിച്ച് ഫൈനൽ സ്ഥാനം ഉറപ്പാക്കി.
ഹാർദിക് പാണ്ഡ്യ (33 പന്തിൽ 63), വിരാട് കോലി (40 പന്തിൽ 50) എന്നിവരുടെ അര്‍ധ സെഞ്ചറികളാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കരുത്തായത്. ക്യാപ്റ്റൻ രോഹിത് ശർമ 28 പന്തിൽ 27 ഉം സൂര്യകുമാർ യാദവ് 10 പന്തിൽ 14 ഉം റൺസെടുത്തു പുറത്തായി. ഓപ്പണര്‍ കെ എൽ രാഹുൽ അഞ്ചു പന്തുകളിൽനിന്ന് അഞ്ച് റൺസെടുത്തു പുറത്തായി.