രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി യുഎഇ . ദേശീയ അത്യാഹിത ദുരന്ത നിവാരണ വകുപ്പ്
ഔദ്യോഗിക വക്താവ് ഡോ. സെയ്ഫ് അൽ ദഹേരിയാണ് ഇക്കാര്യം അറിയിച്ചത്.
2022 നവംബർ 7 തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന രണ്ടാം ഘട്ട നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.
ആരാധനലായങ്ങളിലും അടച്ചിട്ട ഇടങ്ങളിലും ഉൾപ്പടെ നിയന്ത്രിത മേഖലകളിലെ മാസ്ക് ഉപയോഗം, അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ് എന്നിവയിലാണ് പ്രധാനമായും ഇളവുകൾ വരുന്നത്. പൊതു സ്ഥലത്തെ നിർബന്ധിത മാസ്ക് ഉപയോഗം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.അതേസമയം ആശുപത്രികളിലെ മാസ്ക് ഉപയോഗം തുടരും.
കോവിഡ് പോസിറ്റീവ് കേസുകൾ കുറയുകയും വ്യാപനതോത് നിയന്ത്രണ വിധേയമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്.