ആകാശത്ത് വീണ്ടും ബ്ലഡ് മൂൺ പ്രതിഭാസം സംഭവിക്കാൻ പകുന്നു. നവംബര്‍ 7 തിങ്കളാഴ്ച രാത്രിയിലായിരിക്കും ലോകത്തെ വിസ്മയിപ്പിക്കുന്ന അപൂർവ പ്രതിഭാസം ആകാശത്ത് ദൃശ്യമാവുക. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേരേഖയിൽ വരുന്ന പൂർണ ചന്ദ്രഗ്രഹണ സമയത്താണ് ബ്ലഡ് മൂൺ തെളിയുക. ഭൂമിയുടെ നിഴല്‍ പതിക്കുന്ന ഭാഗത്ത് ചന്ദ്രന്‍ വരുന്നതിനാൽ ഈ സമയം ചന്ദ്രനെ ചുവന്ന നിറത്തിൽ കാണാനാവും.
വടക്ക്-കിഴക്കന്‍ യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, ഇന്ത്യന്‍ മഹാസമുദ്രം, പസഫിക് സമുദ്രം, വടക്കേ അമേരിക്ക, തെക്കേ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും. എന്നാല്‍ ഇന്ത്യയില്‍, പൂര്‍ണ ചന്ദ്രഗ്രഹണം ചില കിഴക്കന്‍ ഭാഗങ്ങളില്‍ മാത്രമേ ദൃശ്യമാകൂ. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമാകുമെന്ന് ശാസ്ത്രലോകം അറിയിച്ചു.
ഭൂമിയില്‍ പൊടിപടലങ്ങളും, മേഘാവൃതവും കൂടുതലാണെങ്കിൽ ചുവപ്പ് നിറവും ചന്ദ്രന് കൂടും. ഇനി ഇത്തരത്തിലുള്ള അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം കാണണമെങ്കില്‍ 2025 മാര്‍ച്ച് 14 വരെ കാത്തിരിക്കണം. 2023 ഒക്ടോബറില്‍ ഭാഗിക ചന്ദ്രഗ്രഹണമുണ്ട്.