കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ തൊഴിൽ ചൂഷണത്തിന് ഇരയാവുന്നു. കുറഞ്ഞ വേതനാടിസ്ഥാനത്തിൽ ഇന്ത്യൻ വിദ്യാർത്ഥികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇവരെ ആവശ്യം കഴിയുന്നതുവരെ തൊഴിൽ സ്രോതസ്സായി ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോൾ വലിച്ചെറിയന്നു എന്നുമാണ് ആരോപണം.
കാനഡയിലെ അഞ്ചു ലക്ഷം വിദേശ വിദ്യാർത്ഥികൾക്ക് പഠന ശേഷവും 18 മാസം രാജ്യത്ത് തന്നെ താമസിച്ച് ജോലി നേടാനുള്ള സംവിധാനം ജസ്റ്റിൻ ട്രൂഡോ സർക്കാർ കഴിഞ്ഞ വർഷം ഒരുക്കിയിരുന്നു. പെർമിറ്റ് എക്സ്റ്റൻസ്ഷൻ മൂവ് എന്ന പേരിലായിരുന്നു ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊറോണയ്ക്ക് ശേഷമുള്ള സമയത്തായിരുന്നു ഈ സംവിധാനം ഏർപ്പെടുത്തിയിരുന്നത്.
കാനഡയിൽ 1.83 ലക്ഷം വിദ്യാർത്ഥികളാണ് വിവിധ മേഖലകളിലായി പഠനത്തിനെത്തുന്നത്. വിദേശ രാജ്യങ്ങളിൽ പഠനം നടത്താൻ ഇന്ത്യക്കാർ പ്രധാനമായും തിരഞ്ഞെടുക്കുന്ന രാജ്യം കൂടിയാണ് കാനഡ. എന്നാൽ ഫീസും ടാക്സുമെല്ലാം അടയ്ക്കുന്നുണ്ടെങ്കിലും അതൊന്നും തിരികെ ലഭിക്കുന്നില്ല. കുടിയേറി പാർക്കാനും ജീവിക്കാനും പഠിക്കാനും വേണ്ടി കാനഡയെ തിരഞ്ഞെടുത്തത്തിൽ ഖേദിക്കുന്നുവെന്ന് ഏൺസ്റ്റ് ആൻഡ് യംഗ് മുൻ കൺസൾട്ടന്റ് അൻസദീപ് ബിന്ദ്ര പറഞ്ഞു.