EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എം എം ഹസ്സൻ്റെ ആത്മകഥയുടെ രണ്ടാംപതിപ്പ് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ എം എ യൂസഫലി പ്രകാശനം ചെയ്യും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > എം എം ഹസ്സൻ്റെ ആത്മകഥയുടെ രണ്ടാംപതിപ്പ് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ എം എ യൂസഫലി പ്രകാശനം ചെയ്യും
Editoreal PlusNews

എം എം ഹസ്സൻ്റെ ആത്മകഥയുടെ രണ്ടാംപതിപ്പ് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ എം എ യൂസഫലി പ്രകാശനം ചെയ്യും

News Desk
Last updated: October 30, 2022 4:37 PM
News Desk
Published: October 30, 2022
Share

കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ തലയെടുപ്പുള്ള നേതാവ് എം എം ഹസ്സൻ്റെ, അരനൂറ്റാണ്ട് കാലത്തെ ജീവിതാനുവങ്ങളും രാഷ്ട്രീയ ചരിത്രവും കോര്‍ത്തിണക്കി രചിച്ച ‘ഓര്‍മ്മച്ചെപ്പ് ‘ എന്ന ആത്മകഥയുടെ രണ്ടാംപതിപ്പ് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്യും. നവംബര്‍ ആറിന് ഞായറാഴ്ച രാത്രി ഏഴിന് പുസ്തക മേളയിലെ ഹാള്‍ നമ്പര്‍ ഏഴിലെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പരിപാടി.

നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ഇൻ്റര്‍നാഷ്ണല്‍ ചെയര്‍മാനുമായ എം എ യൂസഫലി പുസ്തക പ്രകാശനം നിര്‍വഹിക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ എ റഹിം അധ്യക്ഷത വഹിക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ടി.പത്മനാഭനാണ് അവതാരികയെഴുതിയത്. മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ പുസ്തകം പരിചയപ്പെടുത്തും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം ആര്‍ തമ്പാന്‍, എസ് എഫ് സി ഗ്രൂപ്പ് ചെയര്‍മാന്‍ കെ മുരളീധരന്‍, ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരില്‍, കെ എം സി സി യുഎഇ പ്രസിഡണ്ട് ഡോ. പൂത്തൂര്‍ റഹ്മാന്‍, ഡി സി ബുക്‌സ് സി ഇ ഒ രവി ഡി സി , നിഷ ഹസ്സന്‍ എന്നിവര്‍ സംബന്ധിക്കും. എം എം ഹസ്സന്‍ മറുപടി പ്രസംഗം നടത്തും.

എം എം ഹസ്സൻ്റെ ഏഴു പതിറ്റാണ്ടിലെ ജീവിത യാത്രയാണ് ഓര്‍മ്മച്ചെപ്പ് എന്ന പുസ്തകം. പൊതുരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള അരനൂറ്റാണ്ട് കാലത്തെ ഓര്‍മ്മകള്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ പ്രവാസികാര്യ മന്ത്രി, കെ പി സി സിയുടെ മുന്‍ പ്രസിഡണ്ട്, യു.ഡി.എഫ് കണ്‍വീനര്‍ വരെയുള്ള ഓര്‍മ്മകളും പുസ്തകത്തിലൂടെ പങ്കുവെയ്ക്കുന്നു. ഇപ്രകാരം, ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ വര്‍ത്തമാനങ്ങളും അനുഭവങ്ങളും ചരിത്രവും ഓര്‍മ്മച്ചെപ്പിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്. കറൻ്റ് ബുക്‌സ് ആണ് പ്രസാധകര്‍.

TAGGED:M A YousafaliM M Hassan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യു.യു ലളിതിന്റെ ആദ്യദിനം; പരി​ഗണിക്കുന്നത് സുപ്രധാന ഹർജികൾ

August 28, 2022
News

ഓപ്പറേഷൻ കാവേരി: ഇന്ത്യക്കാരുമായി ആദ്യ കപ്പൽ ജിദ്ദയിലേക്ക് പുറപ്പെട്ടു

April 25, 2023
News

ഇനി വന്ദേഭാരതിൽ കുതിക്കാം: ആദ്യ സർവ്വീസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

April 25, 2023
News

ശരീരത്തില്‍ ആന ചവിട്ടിയ പാട്; ആന്തരികാവയവങ്ങള്‍ പുറത്ത്; കണ്ണൂരില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം

October 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?