ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഇഹ്‌തെറാസ് നവംബർ 1 മുതൽ ഇല്ല. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. നവംബർ 1 മുതൽ ഇഹ്‌തെറാസ് വ്യവസ്ഥ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം മതിയെന്നാണ് മന്ത്രാസഭാ തീരുമാനം. ഇതോടെ വാണിജ്യ സ്ഥാപനങ്ങളെ ഇളവ് നൽകി ഒഴിവാക്കി.
പൊതു,സ്വകാര്യ ഇടങ്ങളിലെ വാണിജ്യ സമുച്ചയങ്ങൾ, ജിംനേഷ്യങ്ങൾ, കായിക പരിപാടി നടക്കുന്ന വേദികൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ, റെസ്റ്റോറൻ്റുകൾ, കഫേകൾ, അമ്യൂസ്‌മെൻ്റ് പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ബ്യൂട്ടി സലൂണുകൾ, വിവാഹ വേദികൾ, നീന്തൽ കുളങ്ങൾ, വാട്ടർ പാർക്കുകൾ, സിനിമ തിയറ്ററുകൾ എന്നിവിടങ്ങളിൽ നവംബർ മുതൽ പ്രവേശനത്തിന് ഇഹ്‌തെറാസ് ഹെൽത്ത് സ്റ്റാറ്റസ് കാണിക്കേണ്ട.
#MOCIQATAR announces the removal of restrictions that were imposed on commercial activities, where the usage of “Ehteraz” application is no longer required, starting from Tuesday, November 1, 2022.
#YourSafetyIsMySafety pic.twitter.com/5hM9DXOYzy
— وزارة التجارة والصناعة (@MOCIQatar) October 27, 2022