EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പ് കാണാൻ ഥാർ ഓടിച്ച് ഖത്തറിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പ് കാണാൻ ഥാർ ഓടിച്ച് ഖത്തറിലേക്ക്
News

ലോകകപ്പ് കാണാൻ ഥാർ ഓടിച്ച് ഖത്തറിലേക്ക്

News Desk
Last updated: October 21, 2022 9:12 AM
News Desk
Published: October 21, 2022
Share

ലോകകപ്പിനായുള്ള കാത്തിരിപ്പിലും ഒരുക്കങ്ങളിലുമാണ് ഖത്തറും ആരാധകരും. വ്യത്യസ്തമായ ഒരുക്കങ്ങൾ നടത്തി ഖത്തർ ശ്രദ്ധേയമാവുമ്പോൾ ആരാധകരും വ്യത്യസ്തമായ യാത്രകൾ നടത്തി മത്സരം കാണാനെത്തുന്നുണ്ട്. കേരളത്തിൽനിന്നു ജീപ്പോടിച്ചും ഫ്രാൻസിൽ നിന്ന് സൈക്കിളോടിച്ചും അർജന്റീനയിൽ നിന്ന് പ്രത്യേക വിമാനം കയറിയും സ്പെയിനിൽ നിന്ന് കാൽനടയായും ആരാധകർ ഖത്തറിലേക്ക്‌ യാത്ര തിരിച്ചു കഴിഞ്ഞു. അത്തരത്തിൽ മാഹിക്കാരിയായ നാജിയുടെയും യാത്ര വൈറലാവുന്നു.

ലോകകപ്പ് കാണാൻ പോകണം എന്നതു മാത്രമായിരുന്നില്ല നാജി നൗഷിയുടെ ആഗ്രഹം. അതിനായി ഥാർ ഓടിച്ചു തന്നെ ഖത്തറിലേക്കു പോകണമെന്നത് നാജിയുടെ ആഗ്രഹം. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് നാജി ലോകകപ്പ് യാത്രയ്ക്കു തുടക്കം കുറിച്ചുകഴിഞ്ഞു. ഥാറിന് ഓള് എന്നാണ് പേരിട്ടിരിക്കുന്നത്. അതേസമയം അഞ്ചു മക്കളുടെ അമ്മയായ നാജിയുടെ യാത്ര ഒറ്റയ്ക്കാണ്.

മുംബൈ വരെ വണ്ടി ഓടിച്ചതിന് ശേഷം കപ്പലിൽ നാജിയും ‘ഓളും’ ഒമാനിലെത്തും. അവിടെനിന്നു വീണ്ടും റോഡ് വഴി യുഎഇ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ഖത്തറിൽ. താമസവും ഭക്ഷണം പാചകം ചെയ്യലുമെല്ലാം വാഹനത്തിൽ തന്നെയാണ്. നാജി നൗഷി സോളോ മോം ട്രാവലർ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ യാത്രാ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് നാജി.

TAGGED:Qatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇ വനിത ക്രിക്കറ്റ് ടീമിന് ഐസിഎസി പെർഫോമൻസ് ഓഫ് ദി ഇയർ പുരസ്കാരം

July 18, 2024
News

പ്രതിചേര്‍ത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെ; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ സുധാകരന്‍

June 15, 2023
News

ക്യാ​​​പ്പിറ്റോ​​​ൾ ക​​​ലാ​​​പം: ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ശിപാർശ

December 21, 2022
News

തുർക്കി- സിറിയ ദുരിതബാധിതർക്ക് 11 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ

February 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?