EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിൽ ഏറ്റവും വിലയുള്ള ആഡംബര വസതി അംബാനിയുടേത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായിൽ ഏറ്റവും വിലയുള്ള ആഡംബര വസതി അംബാനിയുടേത്
News

ദുബായിൽ ഏറ്റവും വിലയുള്ള ആഡംബര വസതി അംബാനിയുടേത്

News Desk
Last updated: October 20, 2022 4:40 AM
News Desk
Published: October 20, 2022
Share

ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര വസതി സ്വന്തമാക്കി ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി. 1,353 കോടി രൂപയ്ക്കാണ് അംബാനി ദുബായ് പാം ജുമൈറയിലെ ആഡംബര വില്ല വാങ്ങിയിരിക്കുന്നത്.

കുവൈത്തിലെ പ്രമുഖ വ്യവസായി മുഹമ്മദ് അല്‍ശയ എന്നയാളുടെ ബീച്ച് സൈഡ് വില്ലയാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായുടെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ റിയൽ എസ്റ്റേറ്റ് ഇടപാടാണ് നടന്നിരിക്കുന്നത്. സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് മുകേഷ് അംബാനി പുതിയ വില്ല വാങ്ങിയത്. കഴിഞ്ഞയാഴ്ചയായിരുന്നു കൈമാറ്റം നടന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ ഇളയ മകൻ അനന്ത് അംബാനിക്കായി പാം ജുമൈറയിൽ 650 കോടി രൂപയുടെ മറ്റൊരു ആഡംബര വസതി മുകേഷ് അംബാനി വാങ്ങിയിരുന്നു. പത്ത് ബെഡ്റൂമുകളും പ്രൈവറ്റ് ബീച്ചുമെല്ലാമാണ് ഈ വസതിയിലുള്ളത്.

ദുബായിലെ പാം ജുമൈറയില്‍ 1,353 കോടിയുടെ ഭൂമി ഇടപാട് നടന്നതായി ദുബായ് ലാൻ്റ് ഡിപ്പാര്‍ട്ട്മൻ്റാണ് അറിയിച്ചത്. ആരാണ് ഈ ഇടപാട് നടത്തിയതെന്ന് ഈ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെ ദുബായിലെ ഏറ്റവും വിലയേറിയ ആഡംബര വില്ല സ്വന്തമാക്കിയത് മുകേഷ് അംബാനിയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഇടപാടിനെക്കുറിച്ച് റിലയന്‍സ്, അല്‍ശയ വക്താക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചായാണ് വിവരം.

TAGGED:dubaiMukesh Ambani
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അതിർത്തിയിൽ തമ്പടിച്ച് ഇസ്രായേൽ സൈന്യം, ​ഗാസയിലേക്ക് പ്രവേശിക്കാൻ കടമ്പകളേറെ

October 15, 2023
News

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ

October 16, 2022
News

ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം; ആറ് ഡോർക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

August 8, 2022
EntertainmentNews

മഹേഷ് നാരായൺ ചിത്രത്തിലൂടെ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു

September 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?