EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇലന്തൂരിലെ നരബലി: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, കുഴിച്ചിട്ടത് പല കഷ്ണങ്ങളാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇലന്തൂരിലെ നരബലി: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, കുഴിച്ചിട്ടത് പല കഷ്ണങ്ങളാക്കി
News

ഇലന്തൂരിലെ നരബലി: മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, കുഴിച്ചിട്ടത് പല കഷ്ണങ്ങളാക്കി

News Desk
Last updated: October 11, 2022 10:16 AM
News Desk
Published: October 11, 2022
Share

പത്തനംതിട്ട ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവത്തിൽ വഴിത്തിരിവ്. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയുടെ മൃതദേഹം പ്രതി ഭഗവന്ത് സിംങിന്റെ വീടിന്റെ 50 മീറ്റർ അകലെ നിന്ന് പൊലീസ് കണ്ടെത്തി. ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരകളെ കഴുത്തറുത്ത് ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് കമ്മിഷണർ പറഞ്ഞു. കൂടുതൽ പേർ ഇരകളായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഐജി അറിയിച്ചു. നരബലി നടത്തിയതിൽ‌ മുഖ്യപങ്കുവഹിച്ച ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

തൃശൂര്‍ വടക്കഞ്ചേരി സ്വദേശിനി റോസ്‌ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മം എന്നിവരെയാണ് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയത്. ഇതിൽ പത്മയുടെ മൃതദേഹാവശിഷമാണ് കണ്ടെത്തിയത്. റോസ്ലിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. പത്മത്തിന്റെ മകൻ സെൽവന്റെ പരാതിയിലുള്ള അന്വേഷണത്തിലാണ് നരബലി കണ്ടെത്തിയത്. സെപ്റ്റംബർ 26നാണ് പത്മത്തെ കാണാതായത്. ജൂൺ 8നാണ് റോസ്‌ലിയെ കാണാതായത്.

10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന റോസ്‌ലിയെ ഏജന്റ് കബളിപ്പിച്ച് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ എന്ന് പറഞ്ഞായിരുന്നു പണം വാഗ്ദാനം ചെയ്തതെന്നും പൊലീസ് പറഞ്ഞു. തൃശൂര്‍ വടക്കഞ്ചേരി സ്വദേശിനി റോസ്‌ലി കാലടിയില്‍ ലോട്ടറി കച്ചവടം നടത്തി വരവെയാണ് ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്.

പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ലൈല-ഭഗവന്ത് സിംങ് ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്‌ലിയെ കട്ടിലില്‍ കെട്ടിയിട്ട് തലയ്ക്ക് അടിച്ചു. പിന്നീട് ലൈലയാണ് ആദ്യം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. നരബലിയിലൂടെ വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്ന് മുഹമ്മദ് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചാണ് റോസ്ലിയേയും പത്മയേയും കൊന്നതെന്ന് പോലീസ് പറഞ്ഞു.

TAGGED:Human remains foundHuman sacrificemurder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ഒരേസമയം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി 5035 വിദ്യാർത്ഥികൾ: ഗിന്നസ് റെക്കോർഡിലേക്ക് പേസ് ഗ്രൂപ്പ്

November 28, 2025
News

യുഎഇയിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

October 17, 2022
News

പാലക്കാട് ഹോട്ടലിലെ റെയ്ഡ് ബിജെപി, സിപിഐഎം നേതാക്കളുടെ അറിവോടെയെന്ന് വി ഡി സതീശൻ

November 6, 2024
NewsSports

ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി; വരവേറ്റ് അല്‍ നസര്‍ ക്ലബ്ബ്‌

January 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?