EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയില്‍ തൊഴില്‍ കരാര്‍ നിയമത്തില്‍ പുതിയ ഭേദഗതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇയില്‍ തൊഴില്‍ കരാര്‍ നിയമത്തില്‍ പുതിയ ഭേദഗതി
DiasporaNews

യുഎഇയില്‍ തൊഴില്‍ കരാര്‍ നിയമത്തില്‍ പുതിയ ഭേദഗതി

News Desk
Last updated: October 8, 2022 4:00 AM
News Desk
Published: October 8, 2022
Share

യുഎഇയിലെ തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമത്തില്‍ മാറ്റം വന്നിരിക്കുന്നു. രാജ്യത്തെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുതിയ ഭേദഗതി പ്രഖ്യാപിച്ചു. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം കൂടുതല്‍ ആരോഗ്യകരമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം.

ഇനി മുതല്‍ യുഎഇയിലെ തൊഴില്‍ കരാറുകളില്‍ അത് ബാധകമാക്കുന്ന ഒരു നിശ്ചിത കാലയളവ് പ്രതിപാദിച്ചിരിക്കണം. തൊഴിലാളിയും തൊഴിലുടമയും അംഗീകരിച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഈ കാലയളവ് ദീര്‍ഘിപ്പിക്കാനും നിയമം അനുമതി നല്‍കുന്നുണ്ട്. എന്നാൽ കരാറുണ്ടാക്കുന്ന കാലയളവിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ നിയമത്തിൽ പ്രതിപാദിക്കുന്നില്ല.

തൊഴില്‍ കരാറില്‍ ഏര്‍പ്പെടുന്ന തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം സന്തുലിതമാക്കുകയെന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. തൊഴില്‍ വിപണിയുടെ വളര്‍ച്ചയും സ്ഥിരതയും മാത്രമല്ല, യുഎഇയുടെ സാമ്പത്തിക കായികക്ഷമത കാത്തുസൂക്ഷിക്കാനും മാനവ വിഭവശേഷി മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

യുഎഇയുടെ അടുത്ത അന്‍പത് വര്‍ഷത്തേക്കുള്ള സാമ്പത്തിക വികസന ലക്ഷ്യങ്ങള്‍ മുന്നിൽ കണ്ടുകൊണ്ടാണ് രാജ്യം പുതിയ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കുന്നതെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു. രാജ്യത്തെ വ്യവസായ അനുകൂല അന്തരീക്ഷത്തിൻ്റെ സ്ഥിരതയും ആകര്‍ഷണീയതയും ഇതിലൂടെ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയുടെ വളർച്ചയും സ്ഥിരതയും മുന്നേറ്റവും ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED:Employment SectorUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ലീഗല്‍ നോട്ടീസ് അയച്ചത് ആരാണെന്ന് അറിയില്ല; ആരോപണങ്ങള്‍ പിന്‍വലിച്ച് ബൊമ്മനും ബെല്ലിയും

August 8, 2023
News

ലോക്‌സഭയില്‍ സുരക്ഷ വീഴ്ച, രണ്ട് പേര്‍ എം.പിമാര്‍ക്കിടയിലേക്ക് ചാടി വീണു; ഗ്യാസ് കാനുകളെറിഞ്ഞു

December 13, 2023
News

പുനരന്വേഷണം തുണയായി, ഫ്ലോറിഡയിൽ 400 വർഷം ശിക്ഷ ലഭിച്ച 57 കാരന് 30 വർഷത്തിന് ശേഷം ജയിൽ മോചനം

March 17, 2023
News

സർക്കാരിന് ആശ്വാസം, നവകേരള സർവേയുമായി മുന്നോട്ട് പോകാം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

February 24, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?