EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തായ്‌ലൻഡ് വിമാനത്താവളത്തിൽ ഹിമാൻഷു ദേവ്ഗണിൻ്റെ മധുര പ്രതികാരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > തായ്‌ലൻഡ് വിമാനത്താവളത്തിൽ ഹിമാൻഷു ദേവ്ഗണിൻ്റെ മധുര പ്രതികാരം
EntertainmentNews

തായ്‌ലൻഡ് വിമാനത്താവളത്തിൽ ഹിമാൻഷു ദേവ്ഗണിൻ്റെ മധുര പ്രതികാരം

News Desk
Last updated: October 5, 2022 1:02 PM
News Desk
Published: October 5, 2022
Share

വിമാനത്താവളങ്ങളിലെ പരിശോധനയിൽ സ്വര്‍ണത്തിനും ലഹരിമരുന്നുകൾക്കും പുറമേ ഭക്ഷണ സാധനങ്ങളും പിടികൂടാറുണ്ട്. വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുപോകുന്ന രുചിയുള്ള ഭക്ഷണ സാധനങ്ങൾ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥ പലരും നേരിട്ടിട്ടുണ്ടാകും. എന്നാല്‍ അത്തരമൊരു സാഹചര്യത്തെ മനോഹരമായി കൈകാര്യം ചെയ്ത ഒരു യുവാവിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തായ്ലാന്‍ഡിലെ ഫുകേത് വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ഈ രസകരമായ കാഴ്ച.

ഹിമാന്‍ഷു ദേവ്ഗണ്‍ എന്ന യുവാവ് ലഗേജിനൊപ്പം കൊണ്ടുപോയ ഗുലാബ് ജാമുൻ ടിൻ വിമാനത്താവളത്തിലെ പരിശോധനയില്‍ കുടുങ്ങി. ഭക്ഷണ വസ്തുകൊണ്ടുപോകാനുള്ള അനുമതി ഇല്ലെന്ന് വിമാനത്താവളത്തിലെ അധികൃതര്‍ ഹിമാൻഷുവിനോട് വിശദമാക്കുകയും ചെയ്തു. എങ്കിലും ഏറെ ആഗ്രഹിച്ച് കൊണ്ടുപോയ ഗുലാബ് ജാമുന്‍ അങ്ങനെ കളഞ്ഞിട്ട് പോരാൻ ആ യുവാവ് തയ്യാറായില്ല. പകരം ടിന്‍ പൊട്ടിച്ച് അതിലെ ഗുലാബ് ജാമുനുകള്‍ സുരക്ഷാ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് തന്നെ വിതരണം ചെയ്യുകയാണ് ഹിമാൻഷു ചെയ്തത്. സുരക്ഷാ ജീവനക്കാര്‍ ഗുലാബ് ജാമുന്‍ കഴിക്കുന്ന വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ സംഭവം വൈറലായി. ഹിമാൻഷു തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.

View this post on Instagram

A post shared by Himanshu Devgan (@himanshudevgan)


സെപ്തബര്‍ അവസാനവാരമാണ് സംഭവം. യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. മധുരമുള്ള പ്രതികാരമെന്നാണ് വീഡിയോയുടെ താഴെ പലരും കമൻ്റിട്ടത്. അതേസമയം സമാനമായ അനുഭവം ലണ്ടന്‍ വിമാനത്താവളത്തില്‍ നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ ഈ ആശയം അന്ന് തോന്നിയില്ലെന്നുമാണ് ഒരാളുടെ പ്രതികരണം. പാഴ്വസ്തുക്കളുടെ കൂട്ടത്തിലേക്ക് വലിച്ചെറിയുന്നതിനേക്കാള്‍ നല്ലത് ഇതാണ് എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്. ഫുകേത് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മനോഭാവത്തിനും നെറ്റിസണ്‍സ് കയ്യടിക്കുന്നുണ്ട്.

TAGGED:Gulab JamunThailand
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എയിംസ് എങ്ങോട്ട്? സുരേഷ് ​ഗോപിയെ വി‍മ‍ർശിച്ച് എം.കെ രാഘവൻ എംപി

June 11, 2024
EntertainmentNews

‘അവള്‍ക്ക് കരച്ചില്‍ നിര്‍ത്താനായില്ല’, അനിമല്‍ കണ്ട് മകള്‍ കരഞ്ഞുകൊണ്ട് തിയേറ്റര്‍ വിട്ടെന്ന് കോണ്‍ഗ്രസ് എംപി

December 8, 2023
News

കഴുതപ്പാലില്‍ നിര്‍മിക്കുന്ന സോപ്പിൽ കുളിച്ചാൽ സ്ത്രീകൾ സുന്ദരികളാകും – മനേക ഗാന്ധി

April 3, 2023
News

പരിശുദ്ധ ദിദിമോസ് ബാവ അവാർഡ് കൺമണിക്ക്

November 10, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?