EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദി ദേശീയദിനം: വിവിധ അറബ് രാഷ്ട്രങ്ങൾ ആഘോഷപരിപാടികൾ നടത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദി ദേശീയദിനം: വിവിധ അറബ് രാഷ്ട്രങ്ങൾ ആഘോഷപരിപാടികൾ നടത്തി
News

സൗദി ദേശീയദിനം: വിവിധ അറബ് രാഷ്ട്രങ്ങൾ ആഘോഷപരിപാടികൾ നടത്തി

News Desk
Last updated: September 23, 2022 9:07 AM
News Desk
Published: September 23, 2022
Share

സൗദി അറേബ്യയുടെ 92 ആം ദേശീയ ദിനം വിപുലമായ ആഘോഷപരിപാടികളാൽ സമ്പന്നമായി. ഏകീകൃത രാഷ്ട്രമെന്ന പദവിയിലേക്കുള്ള പ്രയാണത്തിന് ആദ്യ ചുവടൂന്നിയ ‘മസ്മക്’ കൊട്ടാരത്തിന്റെ ചുവരുകളിൽ സൗദിയുടെ പോരാട്ടങ്ങളുടെ വിജയചരിത്രം തെളിഞ്ഞു. സൗദി മ്യൂസിയം കമ്മിഷൻ ശബ്ദവും വെളിച്ചവും കൊണ്ട് വിശാലമായ കൊട്ടാരച്ചുവരിൽ ചലച്ചിത്രം പോലെയാണ് സൗദിയുടെ ചരിത്രത്തെ അവതരിപ്പിച്ചത്. കൂടാതെ ശബ്ദ രൂപേണ വിവരണവും പശ്ചാതലത്തിൽ കേൾക്കാം.തലസ്ഥാനത്ത് ബത്ഹയ്ക്ക് സമീപമുള്ള ദീറയിലെ ചരിത്ര ശേഷിപ്പാണ് മസ്മക് കൊട്ടാരം.

ദേശീയ ദിനം പ്രമാണിച്ച് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ വളന്റിയർ പോർട്ടലിൽ 10ലക്ഷം പേർ സന്നദ്ധ സേവനത്തിനായി രജിസ്റ്റർ ചെയ്തുകൊണ്ട് മുന്നോട്ട് വന്നു. ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ജനോപകാരപ്രദമായ സംരംഭങ്ങളിലും സന്നദ്ധ പ്രവർത്തനത്തിന് പങ്കാളിത്തം വഹിക്കാൻ ആണ് ഇത്രയും പേർ രജിസ്റ്റർ ചെയ്തത്.

സൗദിയുടെ ദേശീയദിനം ബഹ്റൈനും ആഘോഷമാക്കി. നോർതേൺ ഗവർണറേറ്റിന്റെ ആഭിമുഖ്യത്തിൽ കിങ് ഫഹദ് കോസ്വായിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സൗദിയിൽ നിന്ന് എത്തിയ യാത്രക്കാരെ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. കൂടാതെ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ മനാമ സൂഖിലും ആഘോഷങ്ങൾ നടത്തി.

കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അൻഹ്മദ് അൽ ജാബിർ അസ്സഹാബ്, കിരീടാവകാശി ഷെയ്ഖ് മിശ്അൽ അൽ അഹമ്മദും സൗദി രാജാവിന് ആശംസാസന്ദേശം അയച്ചു. രാജ്യത്തിന് കൂടുതൽ അഭിവൃദ്ധിയും സൗദി രാജാവിന് ആയുർ ആരോഗ്യസൗഖ്യവും നേരുന്നുവെന്ന് ഇരുവരും പറഞ്ഞു.

ജുബൈൽ റോയൽ കമ്മിഷൻ പരിധിയിലുള്ള ഫനാതീർ ബീച്ചിൽ നാവികസേനയുടെ ആധുനിക വിമാനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രത്യേക പരേഡും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഏരിയൽ പരേഡും നടത്തും. അതേസമയം സൈക്കിളിസ്റ്റുകൾക്കായി ജിദ്ദയിലെ വാട്ടർ ഫ്രണ്ടിലും റോയൽ നേവൽ ദറഇയ ഗവർണറേറ്റിലും മാർച്ചുകളും സംഘടിപ്പിക്കുന്നുണ്ട്. 14 നഗരങ്ങളിലായി നടത്തുന്ന 62 വിവിധ പരിപാടികളിൽ സായുധ സേനയുടെ ശാഖകളുടെ പങ്കാളിത്തമുണ്ടാവും. റോയൽ കര സേനയുടെ സൈനിക വാഹന മാർച്ചും നിരവധി പ്രദേശങ്ങളിലായി അരങ്ങേറുമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തിരിച്ചടിച്ച് ഇറാൻ, ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടങ്ങി

February 28, 2026
News

രണ്ടു വർഷത്തിന് ശേഷം കാനഡ പഠനവിസ നൽകി തുടങ്ങി

October 25, 2022
NewsUncategorized

തമിഴ്‌നാട് മുൻ കോൺഗ്രസ് അധ്യക്ഷൻ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു

December 14, 2024
News

‘വൺ ബില്യൺ മീൽസ്​’: 20 ദിവസത്തിനുള്ളിൽ സമാഹരിച്ചത് 750 ദശലക്ഷം ദിർഹം

April 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?